മലയാള സിനിമയിലെ ചില ഭക്ഷണ രം​ഗങ്ങൾ Video Screenshot
Entertainment

'വൗ! വായില്‍ കപ്പലോടിക്കും സീനുകള്‍'; മലയാള സിനിമകളിലെ വൈറൽ വിഭവങ്ങൾ

മലയാള സിനിമയിലെ ചില വിഭവങ്ങൾ കാഴ്ചക്കാരിൽ എപ്പോഴും കൊതിയുണര്‍ത്താറുണ്ട്

സമകാലിക മലയാളം ഡെസ്ക്

ലയാള സിനിമയിൽ, പ്രധാന കഥാപാത്രങ്ങൾ ഭക്ഷണം ഉണ്ടാക്കുകയോ ആസ്വദിക്കുകയോ ചെയ്യുന്ന നിരവധി സീനുകള്‍ കണ്ടിട്ടുണ്ട്. സ്‌ക്രീനിൽ കാണിക്കുന്ന ചില വിഭവങ്ങൾ കാഴ്ചക്കാരിൽ ഒരു പ്രത്യേക വികാരം ഉണർത്തുകയും അത് ആ ഭക്ഷണം ഒന്ന് രുചിച്ചുനോക്കാനുള്ള ആഗ്രഹം പ്രക്ഷകരിൽ ജനിപ്പിക്കുകയും ചെയ്യും. സിനിമയിൽ ഭക്ഷണം എങ്ങനെ അവതരിപ്പിക്കപ്പെടുന്നു, അത് എങ്ങനെ വിവരിച്ചിരിക്കുന്നു, അല്ലെങ്കിൽ കഥാപാത്രം അത് എങ്ങനെ ആസ്വദിക്കുന്നു എന്നതായിരിക്കാം ഇതിന് കാരണം. മലയാള സിനിമയിലെ ആളുകളെ കൊതിപ്പിച്ച ചില ഭക്ഷണങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം.

സാൾട്ട് ആൻഡ് പെപ്പറിലെ റെയിൻബോ കേക്ക്

Salt N' Pepper

സിനിമയിൽ രസകരവും വൈകാരികവുമായ നിമിഷങ്ങളുണ്ടായിട്ടും ഹിറ്റായി മാറിയത് റെയിന്‍ ബോ കേക്കാണ്. ചിത്രത്തിലെ കാളിദാസനും മായയും തമ്മിലുണ്ടാകുന്ന ബന്ധത്തിന്‍റെ പ്രധാന ഘടകമാണ് ആ കേക്ക്. ലാലിന്റെ വിവരണവും കേക്കുകൾ തയ്യാറാക്കുന്നതിന്‍റെ അതിശയിപ്പിക്കുന്ന ദൃശ്യങ്ങളും ആരെയും ഒരു കഷണം കൊതിപ്പിക്കും. കാളിദാസനും മായയും കേക്കുകൾ കഴിക്കുന്ന രംഗം പ്രത്യേകിച്ചും മനോഹരമാണ്

ഗോദയിലെ പൊറോട്ടയും ബീഫ് ഫ്രൈയും

Godha

ഏതൊരു മലയാളിക്കും ഏറെ ഇഷ്ടപ്പെട്ട ചിത്രമാണ് ഗോധ. ടോവിനോയുടെ കഥാപാത്രമായ ആഞ്ജനേയ ദാസ് മലയാളികളുടെ പ്രിയപ്പെട്ട വിഭവമായ പൊറോട്ടയും ബീഫ് ഫ്രൈയും ഉണ്ടാക്കുന്ന രീതിയെ വിവരിക്കുന്ന ഒരു സീന് സിനിമയിലുണ്ട്. പൊറോട്ടോടയും ബീഫും എങ്ങനെ കഴിക്കണം എന്ന് ടൊവിനോ തന്‍റെ സുഹൃത്തിനോട് പറയുന്ന സീന്‍ കാണുന്ന എല്ലാവരുടേയും നാവില്‍ കപ്പലോടിക്കാനുള്ള അത്രയും വെള്ളം ഉണ്ടാകും. ഈ സീന്‍ കണ്ടാല്‍ ഒരു പ്ലേറ്റ് പൊറോട്ടയും ബീഫ് ഫ്രൈയും കഴിക്കാന്‍ കൊതിപ്പിക്കും.

ഹൃദയത്തിലെ ബൺ പൊറോട്ട

Hridayam

ഹൃദയം സിനിമയില്‍ നിത്യയോട് അരുൺ യാദൃച്ഛികമായി ചോദിക്കുന്നുണ്ട്, നിങ്ങൾ എപ്പോഴെങ്കിലും ബൺ പൊറോട്ട പരീക്ഷിച്ചിട്ടുണ്ടോ എന്ന്. അവൾ നെഗറ്റീവ് ആയി മറുപടി നൽകുമ്പോൾ, അരുൺ അവളെ അത് പരീക്ഷിച്ചു നോക്കാൻ കൊണ്ടുപോകുന്നു. തുടർന്നുള്ള സീക്വൻസ് മനോഹരമായി അരങ്ങേറി ചിത്രീകരിച്ചിരിക്കുന്നു, ബൺ പൊറോട്ട ഉണ്ടാക്കുന്നതും, കറിയോടൊപ്പം ചൂടോടെ വിളമ്പുന്നതും, നിത്യ അതിന്റെ രുചി ആസ്വദിക്കുന്നതും കാണിക്കുന്നു. ഇത് കണ്ടതിന് ശേഷം പലരും റെസ്റ്റോറന്റുകളിൽ ബണ്‍പൊറോട്ട തിരയുകയും വീട്ടിൽ ഉണ്ടാക്കാൻ ശ്രമിക്കുകയും ചെയ്തതോടെ ഈ കോംബോ കേറി ഹിറ്റായി .

ഉസ്താദ് ഹോട്ടലിലെ മലബാറി ചിക്കൻ ബിരിയാണിയും സുലൈമാനിയും

Ustad Hotel

ഉസ്താദ് ഹോട്ടലിൽ രുചികരമായ ഭക്ഷണങ്ങളുടെ ഒരു നിരതന്നെ അവതരിപ്പിക്കുന്നുണ്ട്. തിലകൻ അവതരിപ്പിച്ച കരീം ഇക്ക പാകം ചെയ്ത മലബാറി ചിക്കൻ ബിരിയാണിയാണ് നമ്മെ വായിൽ വെള്ളമൂറുന്ന ഒരു ബിരിയാണിക്കായി കൊതിപ്പിക്കുന്നത്. റെസ്റ്റോറന്റിൽ ബിരിയാണി വിളമ്പുന്നതിന്റെയും കരീം ഇക്കയുടെ അടുക്കളയിൽ അത് തയ്യാറാക്കുന്ന രീതിയുടെയും ദൃശ്യങ്ങൾ ഒരു ചിക്കന്‍ ബിരിയാണി കഴിക്കാനുള്ള കൊതിയുണ്ടാക്കും. ബിരിയാണിക്ക് പുറമേ, കരീം ഇക്ക സ്വയം ആസ്വദിക്കുന്ന പ്രശസ്തമായ സുലൈമാനിയും ഈ സിനിമയിൽ ഉൾപ്പെടുന്നു. ഒരു കെറ്റിലിൽ നിന്ന് ഒരു ഗ്ലാസിലേക്ക് ചായ ഒഴിക്കുന്നതും ദുൽഖർ സൽമാൻ അവതരിപ്പിക്കുന്ന ഫൈസി അത് കുടിക്കുന്നതും കാണുന്ന നമ്മളോരോരുത്തരും ഒരു ഗ്ലാസ് സുലൈമാനിയ്ക്ക് കൊതിക്കും

പ്രേമത്തിലെ റെഡ് വെൽവെറ്റ് കേക്ക്

Premam Film

മലയാള സിനിമയിലെ ഒരു ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റാണ് പ്രേമം, യുവാക്കൾക്കിടയിൽ ഒരു ട്രെൻഡ്‌സെറ്ററായി മാറിയ പ്രേമത്തിലെ ഐക്കണിക് ഡയലോഗുകൾക്കും ആരാധകര്‍ ഏറെയാണ്. ഈ ചിത്രം ഒരു കേക്കിനും ഒരു ട്രെൻഡ് സൃഷ്ടിച്ചു - റെഡ് വെൽവെറ്റ് കേക്കിന്. ചിത്രം പുറത്തിറങ്ങിയതിനുശേഷം റെഡ് വെൽവെറ്റ് കേക്കുകൾ ഒരു സാധാരണ കേക്ക് രുചിയായി മാറി. സിനിമയുടെ ഒരു സീനില്‍ സെലിൻ, നിവിൻ പോളി അവതരിപ്പിക്കുന്ന ജോർജ്ജ് ഉണ്ടാക്കുന്ന കേക്ക് ആസ്വദിക്കുന്പോള്‍ കാണുന്നവര്‍ക്കും ഒരു കേക്ക് കിട്ടിയെങ്കിലെന്ന് തോന്നിപ്പോകും.

Some Foods in Malayalam Film always arouse curiosity among the audience.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

'ആറാട്ടിന്റെ സെറ്റ് പൊളിച്ചില്ലാരുന്നോ? നെയ്യാറ്റിൻകര ​ഗോപന് ഇവിടെയെന്താ കാര്യം'; വൃഷഭ ട്രെയ്‍ലറിന് പിന്നാലെ സോഷ്യൽ മീഡിയ

ആ മധുരക്കൊതിക്ക് പിന്നിൽ ചിലതുണ്ട്, ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഭക്ഷണം ഇനി ചൂടാറില്ല, ഇതൊന്ന് പരീക്ഷിച്ചു നോക്കൂ

മാര്‍ട്ടിനെതിരെ അതിജീവിതയുടെ പരാതിയില്‍ കേസ് എടുക്കും; അന്വേഷണത്തിന് പ്രത്യേക സംഘം

SCROLL FOR NEXT