sachy_son_movie 
Entertainment

സച്ചിയുടെ മകൻ ആകാശ് സെൻ നായകൻ; ഡാർക് വെബ്ബിന്റെ കഥ പറയാൻ ഡോൺ മാക്സ്, 'അറ്റ്' 

സിനിമയുടെ ലോഞ്ചും പൂജയും കൊച്ചിയിൽ നടന്നു

സമകാലിക മലയാളം ഡെസ്ക്

ന്തരിച്ച പ്രശസ്ത തിരക്കഥാകൃത്തും സംവിധായകനുമായ സച്ചിയുടെ മകൻ ആകാശ് സെൻ സിനിമയിൽ അരങ്ങേറ്റം കുറിക്കുന്നു. ഡോൺ മാക്സ് സംവിധാനം ചെയ്യുന്ന 'അറ്റ്' എന്ന പുതിയ ചിത്രത്തിൽ നായകനായാണ് ആകാശ് എത്തുന്നത്. സിനിമയുടെ ലോഞ്ചും പൂജയും കൊച്ചിയിൽ നടന്നു. 

ഇന്റർനെറ്റിലെ ഡാർക് വെബ്ബിന്റെ പശ്ചാത്തലത്തിൽ കഥ പറയുന്ന ചിത്രമാണ് അറ്റ്. ഷാജു ശ്രീധറും പ്രധാന റോളിൽ അഭിനയിക്കുന്നുണ്ട്. ശരൺജിത്ത്, ബിബിൻ പെരുമ്പള്ളി, റേച്ചൽ ഡേവിഡ്, നയന എൽസ, സഞ്ജന ദോസ്, സുജിത്ത് രാജ്, ആരാധ്യ ലക്ഷ്മൺ എന്നിവരാണ് മറ്റ് അഭിനേതാക്കൾ. കൊച്ചുറാണി പ്രൊഡക്‌ഷൻസ് ആണ് നിർമാണം. 

പത്ത് കൽപ്പനകൾ എന്ന ചിത്രത്തിന് ശേഷം ഡോൺ മാക്സ് സംവിധാനം ചെയ്യുന്ന ചിത്രമാണ് അറ്റ്.  ഡ്രഗ്സ്, ക്രിപ്റ്റോ കറൻസി, സീക്രട്ട് കമ്മ്യൂണിറ്റി തുടങ്ങി നിരവധി ദുരൂഹമായ സംഭവങ്ങളുടെ സൂചന നൽകികൊണ്ടാണ് ചിത്രത്തിന്റെ ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അവളെ നടുവിന് ചവിട്ടി പുറത്തിട്ടു, എന്നെയും വലിച്ച് പുറത്തിടാന്‍ ശ്രമിച്ചു'; അതിക്രമത്തിന്റെ നടുക്കം മാറാതെ സുഹൃത്ത്

ശബരിമല സ്വര്‍ണക്കൊള്ള; മുന്‍ ദേവസ്വം പ്രസിഡന്റ് എന്‍ വാസുവിനെ ചോദ്യം ചെയ്ത് എസ്‌ഐടി

ഇന്ത്യയ്ക്ക് ലോകകിരീടം, ട്രെയിനിൽ നിന്ന് തള്ളിയിട്ട യുവതിയുടെ നില ​ഗുരുതരം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'കുടുംബവാഴ്ച നേതൃത്വത്തിന്റെ ഗുണനിലവാരം കുറയ്ക്കുന്നു'; നെഹ്‌റു കുടുംബത്തെ നേരിട്ട് വിര്‍ശിച്ച് തരൂര്‍

മഞ്ഞുരുകുന്നു; സമസ്ത - ലീഗ് ഐക്യത്തിന് ആഹ്വാനവുമായി സാദിഖലി തങ്ങളും ജിഫ്രി മുത്തുക്കോയ തങ്ങളും

SCROLL FOR NEXT