System 
Entertainment

സൊനാക്ഷി സിന്‍ഹയും ജ്യോതികയും നേർക്കുനേർ; ത്രില്ലിംഗ് കോർട്ട്‌ റൂം ഡ്രാമ; ‘സിസ്റ്റം’ ട്രെയിലർ

‘സിസ്റ്റം’ മെയ് 22 മുതൽ പ്രൈം വിഡിയോയിൽ സ്ട്രീമിംഗ് ആരംഭിക്കും

Author : സമകാലിക മലയാളം ഡെസ്ക്

‘ബറേലി കി ബർഫി’, ‘നിൽ ബത്തേയ് സന്നാട്ട’ എന്നീ ബോളിവുഡ് ചിത്രങ്ങളിലൂടെ ശ്രദ്ധേയയായ സംവിധായിക അശ്വിനി അയ്യർ തിവാരിയുടെ പുതിയ പ്രൈം വിഡിയോ ചിത്രം ‘സിസ്റ്റമിന്‍റെ' ട്രെയിലർ പുറത്തിറങ്ങി. അശ്വിനി സംവിധാനം ചെയ്ത ‘നിൽ ബത്തേയ് സന്നാത’ മലയാളത്തിൽ മഞ്ജു വാര്യർ കേന്ദ്ര കഥാപാത്രമായ ‘ഉദാഹരണം സുജാത’ എന്ന ചിത്രമായി റീമേക്ക് ചെയ്തിരുന്നു.

മെയ് 22 മുതൽ ഇന്ത്യയുൾപ്പെടെ ലോകമെമ്പാടുമുള്ള 240-ത്തിലധികം രാജ്യങ്ങളിലും പ്രദേശങ്ങളിലും ഹിന്ദിയിൽ ആമസോൺ പ്രൈം വിഡിയോയിൽ ‘സിസ്റ്റം’ സ്ട്രീമിംഗ് ആരംഭിക്കും. ബവേജ സ്റ്റുഡിയോസിന്റെ ബാനറിൽ പമ്മി ബവേജ, ഹർമൻ ബവേജ, സ്മിത ബാലിഗ എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഹർമൻ ബവേജ, അരുണ്‍ സുകുമാർ, അശ്വിനി അയ്യർ തിവാരി, തസ്‌നീം ലോക്ഹണ്ഡ്വാല, അക്ഷത് ഘിൽഡിയാൽ എന്നിവർ ചേർന്നാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.

സൊനാക്ഷി സിന്‍ഹ, ജ്യോതിക, ആശുതോഷ് ഗോവാരികർ എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന ചിത്രത്തിൽ പ്രീതി അഗർവാൾ, ആദിനാഥ് കൊത്താരെ, ആശ്രിയ മിശ്ര, ഗൗരവ് പാണ്ഡെ, സയൻദീപ് ഗുപ്ത എന്നിവർ സുപ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നു. സമൂഹത്തിലെ യാഥാർത്ഥ്യങ്ങളും അധികാരത്തിന്റെ സ്വാധീനവും ശക്തമായി കാണിച്ചുകൊണ്ടാണ് ‘സിസ്റ്റം’ ട്രെയിലർ ഒരുക്കിയിരിക്കുന്നത്. ആഗ്രഹം, പ്രതികാരം, നീതിക്കായുള്ള പോരാട്ടം, നൈതികത എന്നീ സർവസാധാരണ വിഷയങ്ങളാണ് ചിത്രത്തിന്റെ പ്രമേയം.

ട്രെയിലർ ആരംഭിക്കുന്നത് സൊനാക്ഷി സിന്‍ഹ അവതരിപ്പിക്കുന്ന നേഹ എന്ന യുവ അഭിഭാഷകയിലൂടെയാണ്. തന്റെ അച്ഛന്റെ (ആശുതോഷ് ഗോവാരികർ) ലോ ഫേർമിൽ പങ്കാളിയാകാൻ തക്കവണ്ണം കഴിവ് തെളിയിക്കേണ്ട വെല്ലുവിളി അവൾ ഏറ്റെടുക്കുന്നു. അതിനായി ജ്യോതിക അവതരിപ്പിക്കുന്ന സരിക എന്ന സ്മാർട്ട് കോർട്ട്‌റൂം സ്റ്റെനോഗ്രാഫറുടെ സഹായം തേടുന്നു. എന്നാൽ സരികയ്ക്കും സ്വന്തം രഹസ്യ ലക്ഷ്യങ്ങളുണ്ട്. തുടർന്ന് അതിവേഗ കോർട്ട്‌റൂം പോരാട്ടങ്ങളും സങ്കീർണ്ണ ബന്ധങ്ങളും ശക്തമായ നിമിഷങ്ങളും ട്രെയിലറിൽ നിറയുന്നു. “അമീരി കേ ഷോർ മേൻ ഗരീബ് കി ആവാസ് ഖോ ജാതി ഹൈ” എന്ന ശക്തമായ ഡയലോഗ് ചിത്രത്തിന്റെ മുഖ്യ സംഘർഷം വ്യക്തമാക്കുന്നു. അധികാരം സത്യത്തെ മറികടക്കുന്ന ലോകത്തിൽ നീതി ഇപ്പോഴും നിലനിൽക്കുമോ എന്ന ചോദ്യമാണ് ട്രെയിലർ ഉയർത്തുന്നത്.

“ഒരു സംവിധായികയെന്ന നിലയിൽ ഞാൻ പറയുന്ന ഓരോ കഥയും ധൈര്യത്തോടെ തിരഞ്ഞെടുക്കുന്നവയാണ്. സൃഷ്ടിപരമായി എന്നെ പ്രചോദിപ്പിക്കുന്നതും അതിരുകൾ തകർക്കുന്നതുമായ കഥകളാണ് ഞാൻ തിരഞ്ഞെടുക്കുന്നത്. ‘സിസ്റ്റം’ എന്നെ കൂടുതൽ യാഥാർത്ഥ്യബോധത്തോടെ സിനിമ നിർമിക്കാൻ പ്രചോദിപ്പിച്ച ചിത്രമാണ്,” എന്ന് സംവിധായിക അശ്വിനി അയ്യർ തിവാരി പറഞ്ഞു. പ്രൈം വിഡിയോയും ബവേജ സ്റ്റുഡിയോസും തന്റെ ദർശനത്തിൽ വിശ്വാസം പ്രകടിപ്പിച്ചതിൽ ഏറെ നന്ദിയുണ്ടെന്നും, ,സൊനാക്ഷി സിന്‍ഹയും ജ്യോതികയും പോലുള്ള ശക്തമായ അഭിനേത്രിമാർ ചിത്രത്തിന്റെ മുഖ്യഭാഗമായതിനാൽ ചിത്രം ലോകമെമ്പാടുമുള്ള പ്രേക്ഷകർക്കിടയിൽ ചർച്ചയാവുമെന്ന പ്രതീക്ഷയുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.

“ഒരു അഭിനേത്രിയായെന്ന നിലയിൽ എന്നെ വെല്ലുവിളിക്കുന്ന കഥകളിലേക്കാണ് എനിക്ക് എന്നും ആകർഷണം. ‘ദഹാദ്’ മുതൽ ഇപ്പോൾ ‘സിസ്റ്റം’ വരെ വൈവിധ്യമാർന്ന കഥാപാത്രങ്ങൾ അവതരിപ്പിക്കാൻ പ്രൈം വിഡിയോ അവസരം നൽകി. ഇത് ഒരു ലീഗൽ ഡ്രാമ മാത്രമല്ല, നീതി പോലും സാമൂഹിക ഘടനകളെപ്പോലെ വിഭജിക്കപ്പെടുന്ന ഇന്നത്തെ സമൂഹത്തിന്റെ പ്രതിഫലനമാണ്.” എന്ന് സൊനാക്ഷി സിന്‍ഹ പറഞ്ഞു.

“സരിക പോലൊരുഥാപാത്രത്തെ അവതരിപ്പിക്കുന്നത് ആവേശകരവും വെല്ലുവിളിയുമായിരുന്നു. പ്രത്യേകാവകാശവും അസമത്വവും ഒരുമിച്ച് നിലനിൽക്കുന്ന ആധുനിക ഇന്ത്യയുടെ വൈരുധ്യങ്ങളെയാണ് ചിത്രം അവതരിപ്പിക്കുന്നത്,” എന്ന് ജ്യോതിക വ്യക്തമാക്കി. കഥാപാത്രങ്ങളെയും പശ്ചാത്തലങ്ങളെയും യാഥാർത്ഥ്യബോധത്തോടെ അവതരിപ്പിച്ച അശ്വിനി അയ്യർ തിവാരിയുടെ കാഴ്ചപ്പാടിനെയും അവർ പ്രശംസിച്ചു. ‘സിസ്റ്റം’ മെയ് 22 മുതൽ പ്രൈം വുഡിയോയിൽ സ്ട്രീമിംഗ് ആരംഭിക്കും

Sonakshi Sinha and Jyothika shines in System trailer. Prime Video streaming stars on May 22.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'2047ല്‍ വികസിത രാജ്യമാകുക എന്നതാണ് ഇന്ത്യയുടെ ലക്ഷ്യം ; ആ യാത്ര സഫലമാകും'; രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി

കാക്കകളെ പേടിച്ച് ഹെൽമറ്റും കുടയും കവണയുമായി നാട്ടുകാർ; പയ്യമ്പള്ളിയിൽ തലവേദനയായി 'കാക്ക വേട്ട'

Today's Rashi Phalam August 15 | പരീക്ഷകൾക്കും അഭിമുഖങ്ങൾക്കും അനുകൂല സമയം

ആശങ്കപ്പെടേണ്ട, എഥനോള്‍ ഇല്ലാത്ത പെട്രോള്‍ പമ്പ് കണ്ടെത്താന്‍ മൊബൈല്‍ ആപ്പ്

80ാം സ്വാതന്ത്ര്യ ദിനത്തിൽ 'ഇന്ത്യ'യ്ക്ക് 600ാം ടെസ്റ്റ് മത്സരം; ലങ്കൻ 'പരീക്ഷണം' തുടങ്ങുന്നു