എ ആര്‍ റഹ്മാന്‍, സോനു നിഗം ഫെയ്സ്ബുക്ക്
Entertainment

'എആർ റഹ്മാന് ആരെക്കുറിച്ചും ഒന്നും അറിയേണ്ട, ആരുമായും സൗഹൃദമില്ല': സോനു നിഗം

ആളുകളില്‍ നിന്ന് അദ്ദേഹം അകലം പാലിച്ചിരുന്നെന്നും വര്‍ക്കിനെ കുറിച്ചു മാത്രമാണ് ശ്രദ്ധിച്ചിരുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

സംഗീത സംവിധായകന്‍ എ ആര്‍ റഹ്മാന്‍ ആരോടും സൗഹൃദം പുലര്‍ത്തുന്ന വ്യക്തി അല്ലെന്ന് ഗായകന്‍ സോനു നിഗം. ആളുകളില്‍ നിന്ന് അദ്ദേഹം അകലം പാലിച്ചിരുന്നെന്നും ജോലിയില്‍ മാത്രമാണ് ശ്രദ്ധിച്ചിരുന്നത് എന്നും സോനു നിഗം പറഞ്ഞു.

അദ്ദേഹത്തിന് ബന്ധങ്ങള്‍ ഉണ്ടായിരുന്നില്ല. ബന്ധങ്ങള്‍ സ്ഥാപിക്കുന്ന ആളായിരുന്നില്ല അദ്ദേഹം. അദ്ദേഹം ആരുമായും തുറന്നു സംസാരിച്ചിരുന്നില്ല. ഞാന്‍ ഒരിക്കലും അത് കണ്ടിട്ടില്ല. ചിലപ്പോള്‍ അദ്ദേഹത്തെ ദിലീപ് ആയി അറിയാവുന്ന പഴയ സുഹൃത്തുക്കളോട് തുറന്നു സംസാരിക്കുമായിരുന്നിരിക്കാം. പക്ഷേ ആരോടെങ്കിലും തുറന്നു സംസാരിക്കുന്നതോ ആരെങ്കിലുമായി ബന്ധം സൂക്ഷിക്കുന്നതോ ഞാന്‍ കണ്ടിട്ടില്ല. അദ്ദേഹം ഫ്രണ്ട്‌ലിയായ വ്യക്തിയല്ല. അദ്ദേഹത്തിന്റെ ജോലിയില്‍ മാത്രമാണ് ശ്രദ്ധ. - സോനു നിഗം പറഞ്ഞു.

ഗോസിപ്പ് ചെയ്യേണ്ടത് അങ്ങനെയെന്ന് അദ്ദേഹത്തിന് അറിയില്ല. അത് ഒരിക്കലും അദ്ദേഹത്തിന്റെ കുറ്റമല്ല. അദ്ദേഹം അങ്ങനെയാണ്. എന്നേക്കുറിച്ചോ മറ്റാരെക്കുറിച്ചോ അദ്ദേഹത്തിന് ഒന്നും അറിയണമെന്നില്ല. അതേ പോലെ തന്നേക്കുറിച്ചും ആരും അറിയാന്‍ അദ്ദേഹം ആഗ്രഹിച്ചില്ല. വ്യത്യസ്തനായ ഒരു വ്യക്തിത്വമാണ് അദ്ദേഹം. അദ്ദേഹം അദ്ദേഹത്തിന്റെ ജോലിയും പ്രാര്‍ത്ഥനയും നിര്‍വഹിക്കും. ആരോടും അദ്ദേഹം മോശമായി പെരുമാറില്ല. ആരുടേയും ഹൃദയത്തെ വേദനിപ്പിക്കില്ല. ആരെക്കുറിച്ചും മോശം പറയില്ല. ഇതില്‍ നിന്നെല്ലാം അദ്ദേഹം അകന്നു നില്‍ക്കും. കുടുംബവുമായി അദ്ദേഹം അടുപ്പം സൂക്ഷിച്ചിരിക്കാം. പക്ഷേ മറ്റാരോടും സൗഹാര്‍ദപരമായി പെരുമാറുന്നത് കണ്ടിട്ടില്ല. അദ്ദേഹത്തോട് അടുക്കാന്‍ ആരെയും അനുവദിക്കില്ല. അങ്ങനെയാണ് അദ്ദേഹം.- സോനു നിഗം കൂട്ടിച്ചേര്‍ത്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT