ചിത്രം ഫെയ്‌സ്‌ബുക്ക് 
Entertainment

'സെൽഫിക്ക് ശേഷം പറക്കാൻ തയ്യാറെടുത്ത് സൂരറൈ പോട്ര്'; അക്ഷയ് കുമാർ ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചു

സെപ്റ്റംബർ 1ന് സൂരറൈ പോട്രി'ൻറെ ബോളിവുഡ് റീമേക്ക് റിലീസ് ചെയ്യും

Author : സമകാലിക മലയാളം ഡെസ്ക്

മിഴിൽ സൂര്യയെ നായകനാക്കി സുധ കൊങ്കര സംവിധാനം ചെയ്‌ത 'സൂരറൈ പോട്രി'ൻറെ ബോളിവുഡ് റീമേക്ക് റിലീസ് തീയതി പ്രഖ്യാപിച്ചു. സെപ്റ്റംബർ 1ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ ചിത്രം റിലീസ് ചെയ്യും. അക്ഷയ് കുമാർ നായകനായി എത്തുന്ന ചിത്രം സുധ കൊങ്കര തന്നെയാണ് സംവിധാനം ചെയ്യുന്നത്. രാധിക മധൻ ആണ് ചിത്രത്തിൽ നായിക. സൂര്യയുടെ നിർമാണക്കമ്പനിയായ 2ഡി എന്റർടെയ്ൻമെന്റ്സും വിക്രം മൽഹോത്ര എന്റർടെയ്ൻമെന്റും ചേർന്നാണ് ‌ചിത്രം നിർമിക്കുന്നത്.

സാധാരണക്കാർക്ക് താങ്ങാനാവുന്ന യാത്ര ചിലവിൽ വിമാനയാത്ര സാധ്യമാക്കിയ എയർ ഡെക്കാൻ സ്ഥാപകൻ ക്യാപ്റ്റൻ ​ഗോപിനാഥിന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് 'സൂരരൈ പോട്ര്' എന്ന ചിത്രം ചെയ്‌തിരിക്കുന്നത്. തമിഴിൽ അപർണ ബാലമുരളി, ഉർവശി, പരേഷ് റാവൽ തുടങ്ങിയവരായിരുന്നു മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. 68ാമത് ദേശീയ ഫിലിം അവാർഡിൽ അഞ്ച് പുരസ്കാരങ്ങളാണ് ചിത്രം വാരിക്കൂട്ടിയത്.

എന്നാൽ അക്ഷയ്‌ കുമാറിന്റെ അവസാനമായി പുറത്തിറങ്ങിയ സെൽഫി തിയേറ്ററുകളിൽ വലിയ പരാജയമായിരുന്നു. മലയാളത്തിൽ പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളായി വന്ന ഡ്രൈവിങ് ലൈസൻസ് എന്ന ചിത്രത്തിന്റെ ഹിന്ദി റീമേക്ക് ആയിരുന്നു സെൽഫി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT