Soubin Shahir ഇൻസ്റ്റ​ഗ്രാം
Entertainment

'അടുത്തത് ദുൽഖറിനൊപ്പം, നേരത്തെ പ്രഖ്യാപിച്ച സിനിമയല്ല, മാറ്റമുണ്ട്'; സൗബിൻ ഷാഹിർ

ഇപ്പോഴിതാ താൻ അടുത്തതായി സംവിധാനം ചെയ്യുന്ന ചിത്രത്തെക്കുറിച്ച് പറയുകയാണ് സൗബിൻ.

സമകാലിക മലയാളം ഡെസ്ക്

നടൻ സൗബിൻ ഷാഹിർ സംവിധാന അരങ്ങേറ്റം കുറിച്ച ചിത്രമാണ് പറവ. മികച്ച പ്രേക്ഷകപ്രതികരണം നേടിയതിനൊപ്പം തിയറ്ററുകളിലും ചിത്രം വൻ‌ വിജയമായി മാറി. പറവയിൽ നടൻ ദുൽഖർ സൽമാനും കാമിയോ റോളിലെത്തിയിരുന്നു. പറവയ്ക്ക് ശേഷം ദുൽഖറിനെ നായകനാക്കി ഓതിരം കടകം എന്നൊരു ചിത്രം സൗബിൻ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ താൻ അടുത്തതായി സംവിധാനം ചെയ്യുന്ന ചിത്രത്തെക്കുറിച്ച് പറയുകയാണ് സൗബിൻ.

ദുൽഖറിനൊപ്പമാണ് തന്റെ അടുത്ത ചിത്രമെന്നും എന്നാൽ അത് നേരത്തെ പ്രഖ്യാപിച്ച ഓതിരം കടകം അല്ലെന്നും സൗബിൻ പറഞ്ഞു. ക്യുവിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു സൗബിൻ. "അടുത്തതായി സംവിധാനം ചെയ്യാൻ പോകുന്നത് ദുൽഖർ ചിത്രമാണ്. രണ്ട് സിനിമകളിൽ അഭിനയിക്കാൻ ഉണ്ട്.

അതുകഴിഞ്ഞ് സംവിധാനത്തിലേക്ക് കടക്കും. നേരത്തെ പ്രഖ്യാപിച്ച സിനിമയല്ല, മാറ്റം വന്നിട്ടുണ്ട്. അതേ ടീം തന്നെയാണ്, പക്ഷേ സ്ക്രിപ്റ്റിൽ മാറ്റം വന്നിട്ടുണ്ട്".- സൗബിൻ പറഞ്ഞു. ദുൽഖറിന്റെ വേഫെറർ ഫിലിംസ് ആണ് ഓതിരം കടകം നിർമിക്കാനിരുന്നത്.

തുടർന്ന് ചിത്രം ഡ്രോപ് ചെയ്യുകയായിരുന്നു. മലയാളത്തിൽ നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ഐആം ​ഗെയിം ആണ് ദുൽഖറിന്റേതായി അണിയറയിൽ ഒരുങ്ങുന്ന ചിത്രം. ചിത്രത്തിന്റെ ഷൂട്ടിങ് കൊച്ചിയിൽ പുരോ​ഗമിക്കുകയാണ്.

അതേസമയം പാതിരാത്രിയാണ് സൗബിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രം. നവ്യ നായരാണ് ചിത്രത്തിൽ നായികയായെത്തുന്നത്. കൂലിയാണ് സൗബിന്റേതായി ഒടുവിലെത്തിയ ചിത്രം. ചിത്രത്തിലെ ദയാൽ എന്ന സൗബിന്റെ കഥാപാത്രം ഏറെ കയ്യടി നേടിയിരുന്നു.

Cinema News: Actor Soubin Shahir talks about next film with Dulquer Salmaan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'സ്വര്‍ണം കവരാന്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് അവസരം ഒരുക്കി'; ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുന്‍ എക്‌സിക്യൂട്ടീവ് ഓഫീസര്‍ സുധീഷ് കുമാര്‍ അറസ്റ്റില്‍

ഓപ്പറേഷന്‍ സൈ ഹണ്ട്: അമ്മയുടെ അക്കൗണ്ട് ദുരുപയോഗം ചെയ്തത് മകന്‍, അക്കൗണ്ടിലെത്തിയത് കോടികള്‍

'വോട്ടര്‍മാര്‍ക്ക് ഇരിപ്പിടം ഉറപ്പാക്കണം, വെള്ളം നല്‍കണം, തിരക്ക് അറിയാന്‍ മൊബൈല്‍ ആപ്പ്'; നിര്‍ദേശങ്ങളുമായി ഹൈക്കോടതി

റിയല്‍ ടൈം ബുക്കിങ് വഴി ഒരുദിവസം 20,000 ഭക്തര്‍ക്ക് ദര്‍ശനം, തീര്‍ഥാടന പാതയില്‍ സ്വാഭാവിക മരണത്തിനും നഷ്ടപരിഹാരം; ശബരിമല വെര്‍ച്വല്‍ ക്യൂ ബുക്കിങ് ഇന്നുമുതല്‍

ശബരിമല സ്വർണക്കൊള്ളയിൽ മുൻ എക്‌സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാർ അറസ്റ്റിൽ, പാചക വാതക സിലിണ്ടറിന്റെ വില കുറച്ചു; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT