വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

തൊരപ്പൻ ബാസ്റ്റിനും കുറ്റിക്കാടനും ഒന്നിച്ചെത്തി, ഭദ്രന്റെ പ്രസ് മീറ്റിനിടെ അപ്രതീക്ഷിത എൻട്രി; വിഡിയോ 

സ്ഫടികം 4 കെ സ്പെഷ്യൽ പ്രസ് മീറ്റിൽ ഒന്നിച്ചെത്തി തൊരപ്പൻ ബാസ്റ്റിനും കുറ്റിക്കാടനും. സ്ഫടികത്തിലെ അതേ കഥാപാത്രത്തിന്റെ ഗെറ്റപ്പിൽ തന്നെയാണ് ഇരുവരും വന്നത്

Author : സമകാലിക മലയാളം ഡെസ്ക്

സ്ഫടികം 4 കെ സാങ്കേതികവിദ്യയിൽ വീണ്ടും എത്തുകയാണ്. ഇന്ന് നടൻ മോഹൻലാൽ പുതിയ പതിപ്പിന്റെ റിലീസ് തിയതി പ്രഖ്യാപിച്ചുള്ള പോസ്റ്റർ പുറത്തിറക്കി. ആവേശത്തോടെയാണ് ആരാധകർ പോസ്റ്റർ ഏറ്റുവാങ്ങിയത്. വമ്പൻ പ്രമോഷൻ പരിപാടികളാണ് സിനിമയുടെ റിലീസിനു മുന്നോടിയായി ഭദ്രനും അണിയറ പ്രവർത്തകരും ആവിഷ്കരിച്ചിരിക്കുന്നത്. തൊരപ്പൻ ബാസ്റ്റിനും കുറ്റിക്കാടനും ഒന്നിച്ചെത്തിയ പ്രസ് മീറ്റ് ഏറെ ശ്രദ്ധനേടി. 

സിനിമയുടെ റിലീസിനു മുന്നോടിയായി ഭദ്രൻ സംഘടിപ്പിച്ച പ്രസ് മീറ്റിനിടെയാണ് സ്ഫടികത്തിലെ പ്രധാന താരങ്ങളായ നടൻ പി എൻ സണ്ണിയും സ്ഫടികം ജോർജും എത്തിയത്. സ്ഫടികത്തിലെ അതേ കഥാപാത്രത്തിന്റെ ഗെറ്റപ്പിൽ തന്നെയാണ് ഇരുവരും വന്നത്. ഇതുപോലൊരു എൻട്രി ഭദ്രന്റെ ആശയമായിരുന്നെന്ന് സ്ഥടികം ജോർജ് പറഞ്ഞു. സ്ഫടികത്തിലേക്ക് തങ്ങൾ എത്തിയതിനെക്കുറിച്ചും ഷൂട്ടിങ് ലൊക്കേഷനിലെ ഓർമ്മകളുമൊക്കെ ഇരുവരും പങ്കുവച്ചു. 

ലോകം എമ്പാടുമുള്ള തിയറ്ററുകളിൽ അടുത്തവർഷം ഫെബ്രുവരി ഒൻപതിനാണ് സ്ഫടികം 4കെ അറ്റ്മോസ് എത്തുന്നത്. സിനിമയുടെ നെഗറ്റീവിന് കാലപ്പഴക്കം കൊണ്ടുണ്ടായ കേടുപാടുകൾ പരിഹരിച്ചാണ് റീറിലീസിങ്. പ്രിയദർശന്റെ ഉടമസ്ഥതയിലുള്ള ചെന്നൈയിലെ ഫോർ ഫ്രെയിംസ് സ്റ്റുഡിയോയിൽ വച്ചാണ് ചിത്രത്തിന്റെ റീ മാസ്റ്ററിങ് പൂർത്തിയാക്കിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

രജിസ്റ്റര്‍ ചെയ്യാത്ത വില്‍പ്പത്രത്തിന് സാധുതയുണ്ടോ? അറിയാം വിശദമായി

റിസർച്ച് ഓഫീസർ മുതൽ ഡ്രൈവർ വരെ; ആയുഷ് മന്ത്രാലയത്തിൽ അവസരം

ഇറാനില്‍ ഇന്ത്യന്‍ നാവികർ കൊല്ലപ്പെട്ട് ദിവസങ്ങൾക്കുള്ളിൽ മോദി- ട്രംപ് കൂടിക്കാഴ്ച; ആഗോള സുരക്ഷ ചര്‍ച്ചയ്ക്ക്

വീണ്ടും കുതിച്ച് ഓഹരി വിപണി, സെന്‍സെക്‌സ് 500 പോയിന്റ് മുന്നേറി; എണ്ണവില കുറഞ്ഞു

SCROLL FOR NEXT