മാർവലിന്റേതായി പുറത്തിറങ്ങുന്ന ഓരോ സിനിമകൾക്കും വൻ വരവേൽപ്പാണ് ലഭിക്കാറുള്ളത്. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന മാർവലിന്റെ 'സ്‌പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ' തിയറ്ററുകളിൽ മികച്ച പ്രതികരണമാണ് നേടുന്നത്. മികച്ച സ്ക്രീന്‍ കൗണ്ടോടെയാണ് സ്പൈഡര്‍മാന്‍ ചിത്രങ്ങള്‍ ഇന്ത്യയിലെ തിയറ്ററുകളില്‍ റിലീസ് ചെയ്യാറ്. ചിത്രം ആദ്യ ദിനം നേടിയ കളക്ഷന്‍ ഔദ്യോഗികമായിത്തന്നെ പുറത്തുവിട്ടിരിക്കുകയാണ് അണിയറക്കാര്‍.
ചിത്രത്തിന്‍റെ വിതരണക്കാരായ സോണി പിക്ചേഴ്സ് ആണ് ഇന്ത്യയില്‍ ചിത്രം ആദ്യ ദിനം നേടിയ കളക്ഷന്‍ പുറത്തുവിട്ടിരിക്കുന്നത്. 73 കോടിയാണ് സ്പൈഡര്‍മാന്‍: ബ്രാന്‍ഡ് ന്യൂ ഡേ ഇന്ത്യയില്‍ നിന്ന് നേടിയ ഓപണിംഗ് ഗ്രോസ്. ഇത് ഒരു റെക്കോര്‍ഡ് ആണ്. അവഞ്ചേഴ്‌സ്; എന്‍ഡ് ഗെിയം (65 കോടി), അവതാര്‍: ദ് വേ ഓഫ് വാട്ടര്‍ (48.75 കോടി) എന്നീ സിനിമകളെയാണ് 'സ്‌പൈഡര്‍മാന്‍: ബ്രാന്റ് ന്യു ഡേ' പിന്നിലാക്കിയത്.
ഒരു ഹോളിവുഡ് ചിത്രം ഇന്ത്യയില്‍ നേടുന്ന എക്കാലത്തെയും വലിയ ഓപണിങ് ഡേ കളക്ഷൻ കൂടിയാണിത്. രണ്ടാമത്തെ ദിവസം ഇന്ത്യയിൽ 100 കോടിയിലധികം രൂപ ചിത്രം കളക്ട് ചെയ്തെന്നും റിപ്പോർട്ടുകൾ പറയുന്നു. വെള്ളിയാഴ്ച 16,902 ഷോകളിലായി 49.35 കോടി രൂപയാണ് ചിത്രം നേടിയത്. ഇതോടെ ഇന്ത്യയിലെ മൊത്തം കളക്ഷൻ 131.46 കോടി രൂപയായി.
ഇന്നത്തെ ദിവസത്തെ കളക്ഷൻ കൂടി പുറത്തുവന്നാൽ ചിത്രം 150 കോടി രൂപയോളം കടക്കുമെന്നാണ് ട്രാക്കർമാരുടെ വിലയിരുത്തൽ. ഇംഗ്ലീഷിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലും ചിത്രം ഇന്ത്യയില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്. ഇന്ത്യന്‍ സിനിമകളുടെ റെക്കോര്‍ഡും സ്‌പൈഡര്‍മാന്‍ ചിത്രം പിന്നിലാക്കിയിട്ടുണ്ട്.
67.19 കോടി ആദ്യ ദിവസം നേടിയ ഷാരുഖ് ഖാന്‍ ചിത്രം 'പഠാന്‍', 'ധുരന്ധര്‍', തുടങ്ങിയ വമ്പന്‍ സിനിമകളെയാണ് 'സ്‌പൈഡര്‍മാന്‍' പിന്നിലാക്കിയത്. 2021ൽ പുറത്തിറങ്ങിയ 'സ്പൈഡർമാൻ: നോ വേ ഹോം' സിനിമയുടെ തുടര്‍ച്ചയായാണ് 'ബ്രാൻഡ് ന്യൂ ഡേ' എത്തുന്നത്. 'സ്ട്രെയ്ഞ്ചർ തിങ്സ്' താരം സാഡി സിങ്കും സിനിമയിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്.
ഡെസ്റ്റിൻ ഡാനിയൽ ക്രെറ്റൺ ആണ് സംവിധാനം. ടോം ഹോളണ്ട്, സെൻഡായ, ജേക്കബ് ബതലൻ, ജോൺ ബേൺന്തൽ, മൈക്കൽ മാൻഡോ, മാർക്ക് റുഫല്ലോ എന്നിവരാണ് പ്രധാന അഭിനേതാക്കൾ. കൊളംബിയ പിക്ചേഴ്സും മാര്‍വല്‍ സ്റ്റുഡിയോസും പാസ്കല്‍ പിക്ചേഴ്സും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates