വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

"ഫാസിൽ സാർ ചതിച്ചു നമ്മുടെ സീൻ കട്ട്‌ ചെയ്തു", മണിച്ചിത്രത്താഴ് ഡിലീറ്റഡ‍് രം​ഗങ്ങൾ! 

കോമഡി താരങ്ങളായ പ്രജിത് കൈലാസവും  ദീപു നാവായികുളവുമാണ് അഭിനയിച്ചിരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

ണിച്ചിത്രത്താഴ് പുറത്തിരങ്ങിയിട്ട് 27 വർഷങ്ങൾ പിന്നിട്ടെങ്കിലും സിനിമയുടെ ആരാധകവൃന്ദത്തിന് ഇപ്പോഴും കുറവില്ല. സിനിമയിലെ വിവിധ രം​ഗങ്ങൾ സോഷ്യൽ മീഡിയയിൽ സജീവചർച്ചയാകാറുണ്ട്. ഇപ്പോഴിതാ ആരാധകർ പുറത്ത് വിട്ട മണിച്ചിത്രത്താഴിലെ ഡിലീറ്റഡ് രം​ഗങ്ങളാണ് ശ്രദ്ധനേടിയിരിക്കുന്നത്. 

കോമഡി താരങ്ങളായ പ്രജിത് കൈലാസവും  ദീപു നാവായികുളവും ചേർന്ന് പുനരാവിഷ്കരിച്ച മണിചിത്രത്താഴിലെ രം​ഗങ്ങളാണ് വിഡിയോയിൽ. മാടമ്പള്ളിയിലെ പറമ്പിൽ പണിക്ക് വന്നവരായാണ് ഇരുവരും അഭിനയിച്ചിരിക്കുന്നത്. നകുലന് വിഷം കലർത്തിയ ചായ നൽകാനുള്ള ​ഗം​ഗയുടെ ശ്രമം നകുലൻ തടയുന്നതും, കുറ്റം ശ്രീദേവിയുടെ തലയിൽ ചാർത്തി മുറിയിൽ പൂട്ടിയി‌ടുന്നതുമാണ് വിഡിയോയിലെ പ്രധാന രം​ഗങ്ങൾ. വൂരിലേക്ക് സൈക്കിളിൽ പോകുന്നതും, തറവാട്ടിൽ നിന്നും സണ്ണിയും ഗംഗയും നകുലനും തിരിച്ചു പോകുന്നതുമടക്കമുള്ള രം​ഗങ്ങളി‍ വിഡിയോയിലുണ്ട്. 

"ഫാസിൽ സാർ ചതിച്ചു നമ്മുടെ സീൻ കട്ട്‌ ചെയ്തു"  എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല'; ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ അതൃപ്തിയുമായി നൂർബിന റഷീദ്

'കോൺ​ഗ്രസ് കുട്ടനാടിനെ വിറ്റു, ഇത് ജനങ്ങൾ പൊറുക്കില്ല'

'തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം'; വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

SCROLL FOR NEXT