സ്ക്വിഡ് ഗെയിം സീസൺ 2 
Entertainment

വീണ്ടും കളിക്കാൻ റെഡിയാണോ ? സ്ക്വിഡ് ഗെയിം സീസൺ 2 വരുന്നു; ടീസർ

ഡിസംബർ 26 മുതൽ നെറ്റ്‌ഫ്ലിക്സിലൂടെ രണ്ടാം സീസൺ സ്ട്രീം ചെയ്യും.

Author : സമകാലിക മലയാളം ഡെസ്ക്

സ്ക്വിഡ് ഗെയിം ആരാധകർക്ക് ഒരു സന്തോഷ വാർത്തയെത്തിയിരിക്കുകയാണ്. സ്ക്വിഡ് ഗെയിമിന്റെ രണ്ടാം സീസൺ ഡിസംബറിലെത്തുമെന്നാണ് ഏറ്റവും പുതിയ വിവരം. ചിത്രത്തിന്റെ ടീസറിനൊപ്പമാണ് റിലീസ് തീയതിയും അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്. ഡിസംബർ 26 മുതൽ നെറ്റ്‌ഫ്ലിക്സിലൂടെ രണ്ടാം സീസൺ സ്ട്രീം ചെയ്യും.

ആദ്യ സീസൺ പുറത്തിറങ്ങി മൂന്ന് വർഷത്തിന് ശേഷമാണ് രണ്ടാം സീസൺ വരുന്നത്. 2021ലായിരുന്നു ആദ്യ സീസൺ പുറത്തിറങ്ങിയത്. 'മൂന്നു വർഷമായി. നിങ്ങൾക്ക് വീണ്ടും കളിക്കണോ ? ശരിക്കുള്ള കളി തുടങ്ങുന്നു' എന്നാണ് ടീസറിനൊപ്പം കുറിച്ചിരിക്കുന്നത്. ഒപ്പം മൂന്നാം സീസണോടെ സീരിസ് അവസാനിപ്പിക്കുമെന്നും നെറ്റ്ഫ്ലിക്സ് അറിയിച്ചു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2025ലായിരിക്കും സീരിസിന്റെ മൂന്നാം സീസൺ പുറത്തിറങ്ങുക. കൊറിയൻ സർവൈവൽ ഡ്രാമ വിഭാഗത്തിലുള്ളതായിരുന്നു സീരിസ്. 456 പേർ തങ്ങളുടെ ജീവിതം കരുപ്പിടിപ്പിക്കാൻ ജീവൻ പണയം വച്ച് സാഹസികമായ ഒരു ഗെയിമിൽ ഏർപ്പെടുന്നതായിരുന്നു പ്രമേയം. ഹ്വാങ് ഡോങ്-യുക് ആണ് സീരിസിന്റെ നിർമാണവും രചനയും സംവിധാനവും നിർവഹിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'

മംഗലം അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; സ്പില്‍വേ ഷട്ടറുകള്‍ തുറന്നു

പിന്‍മാറാന്‍ തടസമില്ലെന്ന് കേന്ദ്രം അറിയിച്ചിട്ടും പിഎം ശ്രീ നടപ്പാക്കാന്‍ എന്താണിത്ര വാശി; പിണറായി വിജയന്‍

'കാഴ്ച പരിമിതി മുതലെടുത്തു, കോമാളിയാക്കി'; പെട്ടെന്നുണ്ടായ ദേഷ്യത്തിലാണ് വിദ്യാര്‍ഥിയെ തല്ലിയതെന്ന് അധ്യാപകന്‍