Sreejaya Nair ഇൻസ്റ്റ​ഗ്രാം
Entertainment

'മഞ്ജു വാര്യരോട് ഞാൻ വി​ഗ് ചോദിച്ചു വാങ്ങി; അങ്ങനെ ആ പാട്ടിൽ മാത്രം വെച്ചു'

മഞ്ജു ആ സിനിമയിൽ വിഗ് വെക്കുമ്പോൾ എനിക്ക് ആഗ്രഹമായിരുന്നു വെക്കാൻ വേണ്ടി.

സമകാലിക മലയാളം ഡെസ്ക്

മലയാളികളുടെ പ്രിയപ്പെട്ട സിനിമകളിൽ ഒന്നാണ് സമ്മർ ഇൻ ബത്‌ലഹേം. സിബി മലയിൽ ഒരുക്കിയ ചിത്രം സൂപ്പർ ഹിറ്റായി മാറുകയും ചെയ്തു. സുരേഷ് ഗോപി, ജയറാം എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രം പുറത്തിറങ്ങി 27 വർഷത്തിനിപ്പുറം വീണ്ടും തിയറ്ററിൽ എത്തിയിരിക്കുകയാണ്. ഇപ്പോഴിതാ സിനിമയിലെ വിശേഷങ്ങൾ പറയുകയാണ് നടി ശ്രീജയ നായർ.

സമ്മർ ഇൻ ബത്‌ലഹേം സിനിമയിൽ അഭിനയിക്കുമ്പോൾ കൂടെ ഉണ്ടായിരുന്നുവർക്ക് എല്ലാം വിഗ് ഉണ്ടായിരുന്നുവെന്നും എന്നാൽ തനിക്ക് ഉണ്ടായിരുന്നില്ലെന്നും ശ്രീജയ നായർ പറഞ്ഞു. തനിക്ക് ആഗ്രഹം തോന്നി സിനിമയിലെ പാട്ട് സീനിൽ മഞ്ജു വാര്യരുടെ വിഗ് താൻ വാങ്ങിയിരുന്നുവെന്നും ശ്രീജയ നായർ പറഞ്ഞു. 'എനിക്ക് ലോങ്ങ് ഹെയർ ആയിരുന്നു.

മഞ്ജു ആ സിനിമയിൽ വിഗ് വെക്കുമ്പോൾ എനിക്ക് ആഗ്രഹമായിരുന്നു വെക്കാൻ വേണ്ടി. അതിൽ എല്ലാവർക്കും വിഗ് ഉണ്ടായിരുന്നു എനിക്ക് മാത്രമാണ് വിഗ് ഇല്ലാതിരുന്നത്. അപ്പോൾ ഞാൻ സോങ്ങിന്റെ സമയത്ത് മഞ്ജുവിനോട് ചോദിച്ചു ' ഒരു ദിവസം എനിക്ക് ആ വിഗ് തരുമോയെന്ന്. അങ്ങനെ ആ പാട്ടിൽ മാത്രം വിഗ് വെച്ചു.

പക്ഷേ കഥാപാത്രമാകുമ്പോൾ വിഗ് പറ്റില്ലല്ലോ. ഒരു പാവം കുട്ടിയാണ് അത്,' ശ്രീജയ നായർ പറഞ്ഞു. അതേസമയം റീ റിലീസിൽ അത്ര സ്വീകാര്യത സമ്മർ ഇൻ ബത്‍ലഹേമിന് ലഭിച്ചിട്ടില്ല. മഞ്ജു വാര്യർ, കലാഭവൻ മണി തുടങ്ങിയവര്‍ക്കൊപ്പം മോഹന്‍ലാലിന്‍റെ അതിഥി വേഷവും ചിത്രത്തിന്‍റെ ഹൈലൈറ്റ് ആയിരുന്നു. സിയാദ് കോക്കർ ആയിരുന്നു ചിത്രത്തിന്‍റെ നിര്‍മാണം.

Cinema News: Actress Sreejaya Nair talks about Summer in Bethlehem.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സി ജെ റോയിയുടെ മരണം കര്‍ണാടക സിഐഡി അന്വേഷിക്കും, ആദായ നികുതി വകുപ്പിനെതിരെ പൊലീസില്‍ പരാതി

നഷ്ടത്തില്‍ മുന്നില്‍ കെഎസ്ആര്‍ടിസി, ലാഭത്തില്‍ കെഎസ്ഇബി; പൊതു മേഖലാ സ്ഥാപനങ്ങളുടെ ലാഭ നഷ്ടക്കണക്കുകള്‍ ഇങ്ങനെ

നീളമനുസരിച്ച് 15 മുതല്‍ 30 ശതമാനം വരെ വര്‍ധന; നാളെ മുതല്‍ സിഗരറ്റ് വില കുത്തനെ ഉയരും

രണ്ടാനച്ഛന്‍ വീടിന് തീവെച്ചു; അനുജത്തിയെ ഓട് പൊളിച്ച് രക്ഷിച്ച് പതിനഞ്ചുകാരന്‍

സി ജെ റോയിയുടെ സംസ്‌കാരം ഇന്ന്, കേന്ദ്ര ബജറ്റില്‍ കേരളത്തിന്റെ 29 പ്രതീക്ഷകള്‍, കളിയാവേശത്തില്‍ കാര്യവട്ടം; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

SCROLL FOR NEXT