Sreekumaran Thampi, Prem Nazir ഫെയ്സ്ബുക്ക്
Entertainment

'ഇതും ഇതിലേറെയുമാണ് എനിക്ക് പ്രേം നസീർ സാർ, ആ ഓർമ്മകൾ എന്നും സജീവം'; കുറിപ്പുമായി ശ്രീകുമാരൻ തമ്പി

1952 ൽ മരുമകൾ എന്ന സിനിമയിലൂടെയായിരുന്നു പ്രേം നസീറിന്റെ സിനിമാ രം​ഗത്തേക്കുള്ള അരങ്ങേറ്റം.

സമകാലിക മലയാളം ഡെസ്ക്

നിത്യഹരിത നായകൻ പ്രേം നസീറിന്റെ 37-ാം ഓർമദിനം ആണിന്ന്. പ്രിയനായകന്റെ ഓർമകൾ പങ്കുവയ്ക്കുകയാണ് സിനിമാ രം​ഗത്തെ പ്രമുഖർ. 38 വർഷത്തെ അഭിനയ ജീവിതത്തിൽ 781 സിനിമകളിൽ പ്രേം നസീർ നായകനായി. 1929 ഡിസംബർ 16 ന് ചിറയൻകീഴിലായിരുന്നു അബ്ദുൽ ഖാദർ എന്ന പ്രേം നസീറിന്റെ ജനനം. 1952 ൽ മരുമകൾ എന്ന സിനിമയിലൂടെയായിരുന്നു പ്രേം നസീറിന്റെ സിനിമാ രം​ഗത്തേക്കുള്ള അരങ്ങേറ്റം.

തിക്കുറിശിയാണ് അദ്ദേഹത്തിന് പ്രേം നസീർ എന്ന് നാമകരണം ചെയ്തത്. 1952 ൽ തന്നെ പുറത്തിറങ്ങിയ വിശപ്പിന്റെ വിളി എന്ന ചിത്രത്തിലൂടെ പ്രേം നസീർ മലയാളികളുടെ ഹൃദയം മുഴുവൻ കീഴടക്കി. പ്രേം നസീറിനെക്കുറിച്ചുള്ള മനോഹരമായ ഓർമകൾ പങ്കുവച്ചിരിക്കുകയാണ് സം​ഗീത സംവിധായകനും ​ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരൻ തമ്പി.

പ്രേം നസീർ തനിക്ക് ആരായിരുന്നുവെന്നാണ് ശ്രീകുമാരൻ തമ്പി ഫെയ്സ്ബുക്കിൽ കുറിച്ചിരിക്കുന്നത്. പ്രേം നസീറിനൊപ്പമുള്ള ഒരു ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. ആരാധകൻ (ഫാൻ ബോയ്) എന്ന നിലയിൽ ഇഷ്ടപ്പെട്ട് ഞാൻ അയച്ച കത്തിന് മറുപടിയായി കത്തും ഫോട്ടോയും അയച്ചുതന്ന നടൻ.

സിനിമാ രംഗത്തെ നന്മയും പ്രൊഫഷണലിസവും ഡിപ്ലോമസിയും എന്നെ പഠിപ്പിച്ച വലിയ കലാകാരൻ. ഇതും ഇതിലേറെയുമാണ് എനിക്ക് പ്രേം നസീർ സാർ - എന്നാണ് ശ്രീകുമാരൻ തമ്പി കുറിച്ചിരിക്കുന്നത്.

ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം

ഓർമ്മദിനം..

* ആരാധകൻ (ഫാൻ ബോയ്) എന്ന നിലയിൽ ഇഷ്ടപ്പെട്ട് ഞാൻ അയച്ച കത്തിന് മറുപടിയായി കത്തും ഫോട്ടോയും അയച്ചുതന്ന നടൻ.

* ഞാൻ എഴുതിയ ഏറ്റവും കൂടുതൽ പാട്ടുകൾ പാടി അഭിനയിച്ച നായകനടൻ.

* ഞാൻ എഴുതിയ ഏറ്റവും കൂടുതൽ തിരക്കഥകളിലെ നായകൻ.

* ഞാൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിലെ നായകൻ.

* ഞാൻ ആദ്യമായി നിർമ്മിച്ച സിനിമയിലെ നായകൻ.

* സിനിമാരംഗത്തെ നന്മയും പ്രൊഫഷണലിസ്സവും ഡിപ്ലോമസിയും എന്നെ പഠിപ്പിച്ച വലിയ കലാകാരൻ.

ഇതും ഇതിലേറെയുമാണ് എനിക്ക് പ്രേം നസീർ സാർ..!

ആ ഓർമ്മകൾ എന്നും സജീവം...

Cinema News: Sreekumaran Thampi heart touching note on Prem Nazir.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വെടിക്കെട്ട് ഒഴിവാക്കി ആചാരപരമായി പൂരം നടത്തണമെന്ന് ദേവസ്വങ്ങള്‍; അന്തിമ തീരുമാനം നാളെ

അമേരിക്കയുടെ നാവിക ഉപരോധം പാളി?, 34 കപ്പലുകൾ തീരം കടന്നു, ഇറാന് 910 മില്യൺ ഡോളർ ലാഭം

ജെന്‍ സി സര്‍ക്കാരില്‍ ആദ്യവിക്കറ്റ് വീണു: അഴിമതി ആരോപണം; നേപ്പാള്‍ ആഭ്യന്തര മന്ത്രി സുധന്‍ ഗുരുങ് രാജിവച്ചു

തകർന്നടിഞ്ഞ് രാജസ്ഥാൻ ബാറ്റിങ് നിര, എറിഞ്ഞൊതുക്കി ഷമിയും കൂട്ടരും; ലഖ്നൗവിന് വിജയലക്ഷ്യം 160 റൺസ്

മോദി 'ഭീകരവാദി'; ബിജെപിയുടെ പരാതിക്ക് പിന്നാലെ നടപടി; ഖാര്‍ഗെയ്ക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

SCROLL FOR NEXT