തെന്നിന്ത്യന്‍ സിനിമയിലെ മിന്നും താരമാണ് ശ്രീലീല. ആര്‍ത്തവകാലത്തെക്കുറിച്ച് നടത്തിയൊരു പ്രസ്താവനയുടെ പേരില്‍ വെട്ടിലായിരിക്കുകയാണ് ശ്രീലീല. ഈയ്യടുത്താണ് ശ്രീലീല എംബിബിഎസ് പഠനം പൂര്‍ത്തിയാക്കിയത്. ശ്രീലീലയുടെ എംബിബിഎസ് ഡിഗ്രിയെപ്പോലും സംശയത്തോടെയാണ് വിവാദ പ്രസ്താവനയോടെ ആരാധകര്‍ നോക്കുന്നത്.
പുതിയ ചിത്രം ഉസ്താദ് ഭഗത് സിങിന്റെ വിജയാഘോഷത്തില്‍ സംസാരിക്കവെയായിരുന്നു ശ്രീലീലയുടെ വിവാദ പരാമര്‍ശം. ''എന്റെ പാട്ടുകളെല്ലാം, മിക്കതും പ്രശംസിക്കപ്പെട്ടതാണ്. അതെല്ലാം ചിത്രീകരിച്ചത് എന്റെ ആര്‍ത്തവ കാലങ്ങളിലായിരുന്നു. അതിനാല്‍ അതൊരു ഒഴിവുകഴിവല്ല. പവറും തുല്യതയും വേണമെന്ന് പറയുമ്പോള്‍ നമ്മളും നമ്മളുടെ ശാരീരിക പരിമിതികള്‍ക്ക് അപ്പുറത്തേക്ക് കടക്കണം. മാനസികവും ശാരീരീകവുമായ ബുദ്ധിമുട്ടുകള്‍ ഒഴിവുകഴിവുകളല്ല'' എന്നാണ് ശ്രീലീല പറഞ്ഞത്.
നടിയുടെ പ്രസംഗം അതിവേഗം വൈറലായി മാറുകയായിരുന്നു. ഇതോടെ നിരവധി പേരാണ് താരത്തിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. നിങ്ങളൊരു ഡോക്ടര്‍ തന്നെയാണോ എന്നാണ് സോഷ്യല്‍ മീഡിയ ചോദിക്കുന്നത്. വ്യാജ ഡോക്ടറെന്നും ശ്രീലീലയെ ചിലര്‍ വിമര്‍ശിക്കുന്നുണ്ട്.
''ഇവളൊരു ഡോക്ടറാണോ? മനുഷ്യരെ മനസിലാക്കാനും അവരോട് അനുകമ്പ തോന്നാനും ഇവള്‍ക്ക് സാധിക്കില്ല. ഇവള്‍ ഹിപ്പോക്രാറ്റിക് ഓത്ത് അല്ല ഹിപ്പോക്രാറ്റ് ഓത്ത് ആണ് എടുത്തതെന്ന് തോന്നുന്നു. ഇവളെ ഡോക്ടര്‍ എന്ന് വിളിക്കരുത്. കഷ്ടപ്പെട്ട് പഠിച്ച് ഡോക്ടറാകുന്നതും പ്രശസ്തയും പണക്കാരിയും ആയതിനാല്‍ ബിരുദം കൈയിലേക്ക് വച്ചു കൊടുക്കുന്നതും തമ്മില്‍ വ്യത്യാസമുണ്ട്'' എന്നെല്ലാമാണ് ശ്രീലീലയ്‌ക്കെതിരെ ഉയരുന്ന വിമര്‍ശനങ്ങള്‍.
ഓരോരുത്തരുടേയും ആര്‍ത്തവ കാലം വ്യത്യസത്യമായിരിക്കും. നിങ്ങള്‍ക്ക് തുള്ളിച്ചാടാന്‍ സാധിക്കുന്നുണ്ടെന്ന് കരുതി എല്ലാവര്‍ക്ക് അത് സാധ്യമാകും എന്നല്ല, ഓരോ മാസവും ഞങ്ങള്‍ ഈ വേദന സഹിച്ചു കൊണ്ട് ജോലിയ്ക്ക് പോകുന്നു. കുട്ടികളെ വളര്‍ത്തുന്നു. എല്ലാ കാര്യങ്ങളും ചെയ്യുന്നു. മറ്റെന്ത് ഒഴിവുകഴിവാണ് ഞങ്ങള്‍ പറയേണ്ടത് എന്നും ചിലര്‍ ചോദിക്കുന്നു. 2026 ആയില്ലേ, ഇപ്പോഴും സ്ത്രീകളെ ദുര്‍ബലപ്പെടുത്തുകയും അവരുടെ വേദനയെ ഒഴിവുകഴിവെന്ന് വിളിക്കുകയും ചെയ്യണോ എന്നും ചിലര്‍ ചോദിക്കുന്നുണ്ട്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates