പ്രതിപക്ഷ ഉപനേതാവ്: സിപിഐയെ അനുനയിപ്പിക്കാന്‍ സിപിഎം; ബിനോയ് വിശ്വവുമായി ഇന്ന് ചര്‍ച്ച

ഇടതുമുന്നണി കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായിട്ടാണ് ചര്‍ച്ച നടത്തുന്നത്
M V Govindan, Binoy Viswam
M V Govindan, Binoy Viswamഫെയ്സ്ബുക്ക്
Edited By:
Updated on
1 min read

തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയില്‍ ഉടക്കി നില്‍ക്കുന്ന സിപിഐയെ അനുനയിപ്പിക്കാന്‍ ഇന്ന് ചര്‍ച്ച നടക്കും. ഇടതുമുന്നണി കണ്‍വീനര്‍ ടിപി രാമകൃഷ്ണന്‍ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവുമായിട്ടാണ് ചര്‍ച്ച നടത്തുന്നത്. സിപിഐ ആസ്ഥാനമായ എംഎന്‍ സ്മാരകത്തില്‍ വെച്ചാണ് ചര്‍ച്ച. വിഷയം ഇന്നു ചേരുന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും, സിപിഐ എക്‌സിക്യൂട്ടീവിലും ചര്‍ച്ചയാകും.

M V Govindan, Binoy Viswam
സുഗതന്റെ സത്യപ്രതിജ്ഞ ഇന്ന്; ജയിലില്‍ സത്യപ്രതിജ്ഞ സംസ്ഥാനത്ത് ഇതാദ്യം

പ്രതിപക്ഷ ഉപനേതാവ് പദവി തങ്ങള്‍ക്ക് വേണമെന്നാണ് സിപിഐ ആവശ്യപ്പെടുന്നത്. പ്രതിപക്ഷ നേതാവ്, ഉപനേതാവ് എന്നീ രണ്ടു പദവികളും സിപിഎം തന്നെ കയ്യാളുന്നത് ശരിയല്ലെന്നും, മുന്നണി മര്യാദകള്‍ക്ക് നിരക്കുന്നതല്ലെന്നുമാണ് സിപിഐ നിലപാട്. എന്നാല്‍ കാലങ്ങളായി സിപിഎമ്മാണ് ഈ പദവികള്‍ വഹിച്ചിരുന്നതെന്നും, കീഴ്‌വഴക്കം അതാണെന്നുമാണ് പിണറായി വിജയന്‍ വ്യക്തമാക്കിയിരുന്നത്.

പ്രതിപക്ഷ ഉപനേതാവ് പദവി വിട്ടുനല്‍കാനാകില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും വ്യക്തമാക്കിയിരുന്നു. എന്നാല്‍ കീഴ്‌വഴക്കങ്ങള്‍ മാറ്റേണ്ടതാണെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചത്. പ്രതിപക്ഷ ഉപനേതാവ് പദവിയെച്ചൊല്ലിയുള്ള തര്‍ക്കം മൂലം ഇടതുമുന്നണി യോഗം ചേരാന്‍ സാധിച്ചിട്ടില്ല. എല്‍ഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി പ്രവര്‍ത്തനവും തടസ്സപ്പെട്ടിരിക്കുകയാണ്.

M V Govindan, Binoy Viswam
'പ്രതികരിക്കാന്‍ നിര്‍വാഹമില്ലാത്ത അവസ്ഥ, എന്നോട് പൊറുക്കുക'; അന്വേഷണങ്ങള്‍ നടക്കട്ടെ; മറുപടിയുമായി മുഹമ്മദ് അഷീല്‍
M V Govindan, Binoy Viswam
കിഫ്ബിയെ വിശദമായി പഠിക്കാന്‍ അഞ്ചംഗസമിതി; സുധപിള്ള ചെയര്‍ പേഴ്‌സണ്‍
M V Govindan, Binoy Viswam
സ്‌കൂട്ടറിലെത്തി വഴി യാത്രക്കാരിയുടെ സ്വർണ മാല പൊട്ടിക്കാൻ ശ്രമം; പിന്നിൽ കൊടും കുറ്റവാളികൾ; വീട്ടിൽ നിന്ന് പൊലീസ് പൊക്കി
Summary

Deputy Leader of the Opposition: CPM to pacify CPI; talks with Binoy Viswam today

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com