Sreenath Bhasi, Aju Varghese ഫെയ്സ്ബുക്ക്
Entertainment

ശ്രീനാഥ് ഭാസിക്കൊപ്പം അജു വർ​ഗീസും; 'കുണ്ടറ ഈസ് മൈ കൺട്രി അണ്ടർ ദ് കൺട്രോൾ ഓഫ് കേണൽ മൺറോ' ടൈറ്റിൽ പോസ്റ്റർ

സഞ്ജ്ന ഗൽറാണി ആണ് നായിക

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

ശ്രീനാഥ് ഭാസി, അജു വർ​ഗീസ്, സഞ്ജ്ന ഗൽറാണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിജയ്കുമാർ പ്രഭാകരൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന "കുണ്ടറ ഈസ് മൈ കൺട്രി അണ്ടർ ദ് കൺട്രോൾ ഓഫ് കേണൽ മൺറോ" എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ടൈറ്റിൽ പോസ്റ്റർ റിലീസായി.

മണിയൻപിള്ള രാജു, കുഞ്ചൻ, വിജയകുമാർ, വിജയ് മേനോൻ, സജീദ് പുത്തലത്ത്, ജവാൻ റോയി, സാജൻ പള്ളുരുത്തി, ഹരീഷ് കണാരൻ, സാജു കൊടിയൻ, നാരായണൻ കുട്ടി, സായി പ്രിയ ദേവ തുടങ്ങിയവരാണ് മറ്റു പ്രധാന താരങ്ങൾ.

മീഡിയ ബ്രാൻഡ് ആന്റ് സുഭശ്രീ സ്റ്റുഡിയോസ്, വെമ്പല ഫിലിംസിൻ്റെ ബാനറിൽ വിജയ്കുമാർ പ്രഭാകരൻ നിർമ്മിക്കുന്ന ഈ ചിത്രത്തിൻ്റെ ഛായാഗ്രഹണം- ജോമോൻ തോമസ് നിർവ്വഹിക്കുന്നു. സഹ നിർമ്മാണം- ഗവാൻ റോയ്, സജീദ് പുത്തലത്ത്, ഗാനരചന- നിധീഷ് നാദേരി, സംഗീതം- ബിജിബാൽ, ജെയ്‌സൺ ജോൺ,

വിശ്വജിത്ത്, കഥ-രാജേഷ് മോഹനൻ, ശ്യാംരാജ് ബി, എഡിറ്റിംഗ് ആന്റ് ഡി ഐ- ശ്രീജിത്ത് കൃഷ്ണ, ക്രിയേറ്റീവ് ഡയറക്ടർ- സൂര്യ ഗായ, കലാസംവിധാനം- ലാലു തൃക്കുളം, വസ്ത്രാലങ്കാരം- ദീപ്തി അനുരാഗ്, മേക്കപ്പ്- അനീസ് മുഹമ്മദ്, പ്രൊഡക്ഷൻ കൺട്രോളർ- സുനിൽ ജോസ്, സംഘട്ടനം- അഷ്റഫ് ഗുരുക്കൾ, റൺ രവി, ചീഫ് അസോസിയേറ്റ് ഡയറക്ടർ- മുന്ന, പോൾ ബെഞ്ചമിൻ, അനു കുറിശിങ്കൽ, അസോസിയേറ്റ് എഡിറ്റർ- ബിജു എ ഒ, ഡിസൈൻസ്- ആഷ്‌ലി ലിയോഫിൽ, പി ആർ ഒ- എ എസ് ദിനേശ്.

Sreenath Bhasi, Aju Varghese starrer Kundara Is My Country Under The Control of Colonel Munro title poster.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നന്മയുടെ, സമൃദ്ധിയുടെ കാലത്തേക്കുള്ള പ്രതീക്ഷ; ഇന്ന് 'തിരുവോണം'

'ഐക്യത്തിന്റെയും സമൃദ്ധിയുടെയും സന്ദേശം'; മലയാളികള്‍ക്ക് ഓണാശംസകള്‍ നേര്‍ന്ന് പ്രധാനമന്ത്രിയും രാഷ്ട്രപതിയും

'ലങ്ക ഫോളോ ഓണ്‍ ചെയ്യട്ടെ'! അവസാന 2 വിക്കറ്റുകളും പോക്കറ്റിലാക്കി 'അരങ്ങേറ്റക്കാരന്‍'

തിരുവോണ ദിവസം സഡന്‍ ബ്രേക്കിട്ട് സ്വര്‍ണവില; 1,20,000ന് മുകളില്‍ തന്നെ

ഷാര്‍ജയില്‍ ഇന്ന് മുതല്‍ പുതിയ ഗതാഗത നിയന്ത്രണങ്ങള്‍; ബദല്‍ പാതകള്‍ അറിയാം