

മലയാളത്തിലെ യുവ നടൻമാരില്‍ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട രണ്ട് പേരാണ് നിവിന്‍ പോളിയും ദുല്‍ഖര്‍ സല്‍മാനും. ഏകദേശം ഒരേ സമയത്ത് സിനിമയിലെത്തിയ ഇരുവരും ഇന്ന് മലയാളത്തിലെ ഏറ്റവും കൂടുതല്‍ താരമൂല്യമുള്ള അഭിനേതാക്കളാണ്. എന്നാൽ ഇരുവരും തമ്മിൽ പിണക്കത്തിലാണെന്നും ഇടയ്ക്ക് അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.
ദുൽഖറിന്റെ പിറന്നാൾ ദിനത്തിൽ നിവിൻ ആശംസകൾ അറിയിച്ച് പങ്കുവച്ച കുറിപ്പോടെയാണ് ഇരുവരും തമ്മിൽ പ്രശ്നങ്ങളൊന്നുമില്ലെന്ന് ആരാധകർ ഉറപ്പിച്ചത്. ഇപ്പോഴിതാ ദുൽഖറിനെ കുറിച്ച് ക്യൂ സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ നിവിൻ പറഞ്ഞ വാക്കുകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.
'ബാംഗ്ലൂര്‍ ഡെയ്സ്', 'വിക്രമാദിത്യന്‍' തുടങ്ങിയ ചിത്രങ്ങളില്‍ ഒരുമിച്ച് അഭിനയിച്ചിരുന്നെങ്കിലും പിന്നീട് ഇരുവരും ഒന്നിച്ച ചിത്രങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. ഒരിടവേളയ്ക്ക് ശേഷം ദുല്‍ഖറിനെ മുംബൈയില്‍ വെച്ച് കണ്ടപ്പോഴുണ്ടായ അനുഭവത്തെ കുറിച്ചാണ് നിവിന്‍ പോളി സംസാരിച്ചത്.
"ഐഎന്‍സി അവാര്‍ഡ്‌സ് എന്ന ബോംബെയില്‍ വെച്ച് നടന്ന ഒരു അവാര്‍ഡ് ഷോയില്‍ വെച്ചാണ് ഞാന്‍ ഒരുപാട് നാളുകള്‍ക്ക് ശേഷം ദുല്‍ഖറിനെ കാണുന്നത്. അന്ന് അവിടെ ഒരു നൈറ്റ് പാര്‍ട്ടിയുണ്ടായിരുന്നു. ഞങ്ങള്‍ രണ്ട് പേരും അന്ന് ഒരുപാട് നേരം സംസാരിച്ചു. സിനിമയും പേഴ്‌സണല്‍ കാര്യങ്ങളും തുടങ്ങി ഒരുപാട് പറഞ്ഞു തീര്‍ക്കേണ്ട കാര്യങ്ങളുണ്ടായിരുന്നു.
അതെല്ലാം അന്ന് അവിടെ വെച്ച് പറഞ്ഞു. പത്ത് കൊല്ലം മുൻപ് എങ്ങനെയാണോ അതേ വൈബില്‍ തന്നെയാണ് ദുല്‍ഖറുമായി ഇപ്പോഴും ഫീല്‍ ചെയ്യുന്നത്. അവനും അങ്ങനെ തന്നെയാണ് ഫീല്‍ ചെയ്യുന്നത്. അങ്ങനെ നമ്മള്‍ ആലോചിച്ച് നോക്കുമ്പോള്‍ അനാവശ്യമായി ഒരു പത്ത് വര്‍ഷം സിനിമാ ചര്‍ച്ചകളില്ലാതെ മുന്നോട്ട് പോയി.
ഇനി അങ്ങനെ സംഭവിക്കേണ്ട നമുക്ക് ഒരുമിച്ച് ഒരു സിനിമ ചെയ്യാം എന്ന തീരുമാനത്തിലെത്തി. അതിനു വേണ്ടി ദുല്‍ഖര്‍ ആലോചിക്കുന്നുണ്ട്. നമ്മുടെ സൈഡില്‍ നിന്നും ആലോചനകള്‍ നടക്കുന്നുണ്ട്. അതിന്റെ തിരക്കഥയ്ക്ക് വേണ്ടിയുള്ള അന്വേഷണത്തിലാണ്. നല്ലൊരു കഥ കിട്ടുകയാണെങ്കില്‍ തീര്‍ച്ചയായും ചെയ്യാം എന്ന ഒരു പ്ലാനിലാണ് ഇപ്പോഴുള്ളത്".- നിവിന്‍ പോളി പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates