'അമ്മ കരഞ്ഞു, ഞാൻ സ്വന്തം മോൻ ആണെന്ന കാര്യം പോലും അമ്മ മറന്നു'; ആശിഷ് ജോ ആന്റണി

പക്ഷേ അതൊക്കെ കേട്ടപ്പോൾ എനിക്ക് ഭയങ്കര സന്തോഷം തോന്നി
Aashish Joe Antony
Aashish Joe Antonyവിഡിയോ സ്ക്രീൻഷോട്ട്
Edited By:
Updated on
1 min read

വിസ്മയ മോഹന്‍ലാലിനെ നായകനാക്കി ജൂഡ് ആന്തണി ജോസഫ് സംവിധാനം ചെയ്ത 'തുടക്കം' മികച്ച പ്രതികരണമാണ് ഓരോ ദിവസവും നേടുന്നത്. വിസ്മയയുടെ അരങ്ങേറ്റം എന്ന ഹൈപ്പില്‍ എത്തിയ ചിത്രത്തില്‍ മോഹന്‍ലാലിന്‍റെ അതിഥിവേഷവും പ്രേക്ഷകരില്‍ ആകാംക്ഷ വര്‍ധിപ്പിച്ച ഘടകമാണ്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മിച്ച ചിത്രം ഏഴാം തീയതിയാണ് തിയറ്ററുകളില്‍ എത്തിയത്.

ആന്റണി പെരുമ്പാവൂരിന്റെ മകൻ ആശിഷ് ജോ ആന്റണിയും ചിത്രത്തിൽ സുപ്രധാന വേഷത്തിലെത്തി. ജിത്തു എന്ന വില്ലനായാണ് ആശിഷ് ചിത്രത്തിലെത്തിയത്. ഇപ്പോഴിതാ തുടക്കം റിലീസിന് ശേഷം വീട്ടിൽ നിന്നുണ്ടായ പ്രതികരണത്തെക്കുറിച്ച് പറയുകയാണ് ആശിഷ്. മാതൃഭൂമിയോട് സംസാരിക്കുകയായിരുന്നു ആശിഷ്.

"സുഹൃത്തുക്കളൊക്കെയായി സിനിമ കാണാൻ വന്നപ്പോൾ എല്ലാവരും ഞെട്ടിപ്പോയി. എന്റെ സുഹൃത്തുക്കൾ കുറച്ചു പേർ ദുബൈയിൽ നിന്ന് വന്നിരുന്നു. പിന്നെ എന്റെ ചേച്ചി, അളിയൻ, അമ്മ കുടുംബത്തിലുള്ള എല്ലാവരും ഞെട്ടി. ആരും പ്രതീക്ഷിച്ചിരുന്നില്ല.

അമ്മ കരഞ്ഞു. അമ്മ ഞാൻ സ്വന്തം മോൻ ആണെന്ന കാര്യം പോലും മറന്നു. ചേച്ചി കരഞ്ഞു. വീട്ടിൽ എല്ലാവരും ഇമോഷണൽ ആയിരുന്നു. പക്ഷേ അതൊക്കെ കേട്ടപ്പോൾ എനിക്ക് ഭയങ്കര സന്തോഷം തോന്നി".- ആശിഷ് ജോ ആന്റണി പറഞ്ഞു.

Aashish Joe Antony
'കൊല്ലങ്ങൾ കൊണ്ടുണ്ടായ ഓരോ ആചാരങ്ങൾ വിലയിരുത്താൻ നമ്മൾ ആരാ ? സൈന്റിഫിക് അല്ലാത്ത ഒരുപാട് കാര്യങ്ങൾ ഇല്ലേ ലോകത്ത്'
Aashish Joe Antony
ജസ്റ്റ് പീക്ക്! പ്രഭാസ് ചിത്രം 'ഫൗസി'യുടെ പുതിയ കാരക്ടർ പോസ്റ്റർ പുറത്ത്
Aashish Joe Antony
'പുരുഷൻമാർ മാത്രമല്ല നാർസിസ്റ്റുകൾ ആകുന്നത്, അവരെ തിരുത്താൻ ശ്രമിക്കരുത്; അത് ട്രോമ ബോണ്ടിങിലേക്ക് നയിക്കാം'
Summary

His mother cried after seeing his Thudakkam movie performance says Ashish Joe Antony.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com