ജസ്റ്റ് പീക്ക്! പ്രഭാസ് ചിത്രം 'ഫൗസി'യുടെ പുതിയ കാരക്ടർ പോസ്റ്റർ പുറത്ത്

"എ ബറ്റാലിയൻ ഹു ഫൈറ്റ്സ് എലോൺ" എന്നതാണ് ചിത്രത്തിന്റെ ടൈറ്റിൽ ടാഗ്‌ലൈൻ.
Fauzi
Fauziഇൻസ്റ്റ​ഗ്രാം
Edited By:
Updated on
2 min read

തെലുങ്ക് സൂപ്പർതാരം പ്രഭാസിനെ നായകനാക്കി ഹനു രാഘവപുടി സംവിധാനം ചെയ്യുന്ന "ഫൗസി"യുടെ പുത്തൻ പോസ്റ്റർ എത്തി. സ്വാതന്ത്ര്യ ദിനം പ്രമാണിച്ചാണ് ചിത്രത്തിൻ്റെ സ്പെഷ്യൽ പോസ്റ്റർ പുറത്ത് വിട്ടത്. ചിത്രം 2026 ഡിസംബർ 3 ന് ലോകമെമ്പാടും ഉള്ള തിയേറ്ററുകളിലെത്തും. ബ്രഹ്മാണ്ഡ കാൻവാസിൽ ഒരുക്കുന്ന ഈ വമ്പൻ പാൻ ഇന്ത്യൻ ചിത്രം നിർമ്മിക്കുന്നത് മൈത്രി മൂവി മേക്കേഴ്‌സാണ്.

പ്രഭാസും ഹനു രാഘവപുഡിയും മൈത്രി മൂവി മേക്കേഴ്‌സും ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രം ടി സീരീസ് ഫിലിംസ് ബാനറിൽ ഗുൽഷൻ കുമാർ, ഭൂഷൺ കുമാർ എന്നിവർ ചേർന്നാണ് അവതരിപ്പിക്കുന്നത്. "എ ബറ്റാലിയൻ ഹു ഫൈറ്റ്സ് എലോൺ" എന്നതാണ് ചിത്രത്തിന്റെ ടൈറ്റിൽ ടാഗ്‌ലൈൻ. 'സീതാ രാമം' എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം ഹനു രാഘവപുടി രചിച്ചു സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫൗസി.

സ്വാതന്ത്ര്യത്തിൻ്റെ ആഘോഷങ്ങൾക്ക് മുൻപ് ഒരു വലിയ പോരാട്ടം ഉണ്ടായിരുന്നു എന്ന് സൂചിപ്പിക്കുന്ന കുറിപ്പോട് കൂടി പുറത്ത് വന്ന പോസ്റ്ററിൽ, മഹാത്മ ഗാന്ധിയെ സൂചിപ്പിക്കുന്ന കഥാപാത്രത്തെയും ഉൾപ്പെടുത്തിയിട്ടുണ്ട് എന്നത് ശ്രദ്ധേയമാണ്. ബോളിവുഡ് താരം അനുപം ഖേർ ആണ് ചിത്രത്തിൽ ഗാന്ധിജിയുടെ വേഷം ചെയ്യുന്നത് എന്നാണ് സൂചന.

മഹാത്മ ഗാന്ധിയെ സമാധാനത്തിൻ്റെ അടയാളമായി രേഖപ്പെടുത്തുമ്പോൾ, പോരാട്ടം, വയലൻസ് എന്നിവയെ സൂചിപ്പിക്കുന്ന കഥാപാത്രത്തെയും മുഖം വെളിപ്പെടുത്താതെ പോസ്റ്ററിൽ അവതരിപ്പിച്ചിട്ടുണ്ട്. നേരത്തെ പുറത്ത് വന്ന, ചിത്രത്തിൻ്റെ ടൈറ്റിൽ പോസ്റ്റർ, റിലീസ് പ്രഖ്യാപന പോസ്റ്റർ, ടൈറ്റിൽ വീഡിയോ എന്നിവ പുറത്ത് വരികയും വലിയ ശ്രദ്ധ നേടുകയും ചെയ്തിരുന്നു. "ദ മാൻ, ദ മിഷൻ, ദ മിസ്റ്ററി", എന്ന വിശേഷണത്തോടയാണ് ചിത്രത്തിൻ്റെ ടൈറ്റിൽ വീഡിയോ പുറത്ത് വന്നത്.

ഇന്ത്യയുടെ മഹത്തായ ചരിത്രത്തിൽ മറഞ്ഞു പോയ ഒരു ധീര യോദ്ധാവിന്റെ കഥയാണ് ചിത്രം പറയാൻ പോകുന്നത്. 1940-കളുടെ പശ്‌ചാത്തലത്തിൽ കഥ പറയുന്ന ബിഗ് ബഡ്ജറ്റ് ചരിത്ര ചിത്രമായാണ് "ഫൗസി" ഒരുങ്ങുന്നത്. കൊളോണിയൽ ഇന്ത്യയുടെ കാലഘട്ടത്തിൽ ഒരുങ്ങുന്ന ചിത്രത്തിൽ ഓപ്പറേഷൻ Z എന്ന സൈനിക നീക്കത്തിനും പ്രാധാന്യമുണ്ടെന്ന് റിപ്പോർട്ടുകളുണ്ട്.

1932 മുതൽ തേടപ്പെടുന്ന ഒരു മോസ്റ്റ് വാണ്ടഡ് കഥാപാത്രം ആയാണ് പ്രഭാസ് ഈ ചിത്രത്തിൽ അഭിനയിക്കുന്നത് എന്നാണ് സൂചന. ഇമാൻവി ആണ് ചിത്രത്തിലെ നായികാവേഷം ചെയ്യുന്നത്. ബോളിവുഡ് താരം അനുപം ഖേർ, മിഥുൻ ചക്രവർത്തി, ജയപ്രദ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങൾ. അന്താരാഷ്ട്ര സാങ്കേതിക നിലവാരത്തിൽ ഒരുക്കുന്ന ചിത്രത്തിന്റെ ജോലികൾ ഇപ്പോൾ പുരോഗമിക്കുകയാണ്.

തെലുങ്ക്, മലയാളം, തമിഴ്, ഹിന്ദി, കന്നഡ ഉൾപ്പെടെ ആറു ഭാഷകളിൽ ആണ് ചിത്രം പ്രദർശനത്തിന് എത്തുക. നവീൻ യെർനേനിയും വൈ രവിശങ്കറും ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം- സുദീപ് ചാറ്റർജി ഐ. എസ്. സി, സംഗീതം- വിശാൽ ചന്ദ്രശേഖർ, എഡിറ്റിംഗ്- കോട്ടഗിരി വെങ്കിടേശ്വര റാവു,

പ്രൊഡക്ഷൻ ഡിസൈനർ- അനിൽ വിലാസ് ജാദവ്, വരികൾ- കൃഷ്ണകാന്ത്, കൺസെപ്റ്റ് ഡിസൈനർ- പ്രേം രക്ഷിത്, വസ്ത്രാലങ്കാരം- ശീതൾ ഇഖ്ബാൽ ശർമ, ടി വിജയ് ഭാസ്കർ, വിഎഫ്എക്സ്- ആർ സി കമല കണ്ണൻ, സൗണ്ട് ഡിസൈനർ- കെ ജയ് ഗണേഷ്, സൗണ്ട് മിക്സ്- എ എം റഹ്മത്തുള്ള, പബ്ലിസിറ്റി ഡിസൈനർമാർ- അനിൽ-ഭാനു, മാർക്കറ്റിംഗ്- ഫസ്റ്റ് ഷോ, പിആർഒ- ശബരി.

Fauzi
'പുരുഷൻമാർ മാത്രമല്ല നാർസിസ്റ്റുകൾ ആകുന്നത്, അവരെ തിരുത്താൻ ശ്രമിക്കരുത്; അത് ട്രോമ ബോണ്ടിങിലേക്ക് നയിക്കാം'
Fauzi
'അയാൾ ഒരുപാട് തെറാപ്പി എടുത്തിരുന്നു; പുറത്ത് എല്ലാവരോടും നന്നായി പെരുമാറും, റൂമിനുള്ളിലേക്ക് വരുമ്പോൾ മറ്റൊരാളാകും'
Fauzi
കേരളത്തിൽ ഓപ്പണിങ് ഡേയിൽ ഒരു കോടിക്ക് മുകളിൽ കളക്ഷൻ; 'വിശ്വനാഥ് ആൻഡ് സൺസ്' എത്ര നേടി ?
Summary

Prabhas starrer Fauzi new poster out.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com