

വിശ്വാസങ്ങളെയും പാരമ്പര്യത്തെയും വിലയിരുത്താൻ നമ്മളൊന്നും ആരുമല്ലെന്ന് നടി ലെന. സൈന്റിഫിക് അല്ലാത്ത ഒരുപാട് കാര്യങ്ങൾ ഈ ലോകത്ത് ഇല്ലേ എന്നും ലെന ചോദിച്ചു. "നമ്മുടെ ഐതിഹാസങ്ങളിലോ പ്രാക്ടിസുകളിലോ ഉള്ള കാര്യങ്ങൾ അവർ മറ്റൊരു സ്പെയ്സിൽ നിന്നുകൊണ്ടാണ് പറയുന്നത്.
നമ്മളിതിനെയൊക്കെ ഇന്നത്തെ മോഡേൺ രീതികളിലും ഇന്നത്തെ വെസ്റ്റേൺ കാഴ്ചപ്പാടിലൂടെ മാത്രം മനസിലാക്കാൻ നോക്കിക്കഴിഞ്ഞാൽ നമ്മുടെ ജീവിതത്തിലെ വലിയൊരു ഭാഗം അനുഭവങ്ങൾ നമ്മൾ അടച്ചു കളയുകയാണ്. സൈന്റിഫിക് അല്ലാത്ത ഒരുപാട് കാര്യങ്ങൾ ഇല്ലേ ഈ ലോകത്ത്. അതൊക്കെ നമുക്ക് നഷ്ടമാവുകയാണ്, അത്രയേ ഉള്ളൂ വ്യത്യാസം.
മരണ ശേഷം ഓരോ കൾച്ചറിലും ഓരോ ആചാരങ്ങളുണ്ട്. ടിബറ്റൻ കൾച്ചറിൽ വ്യത്യസ്തമാണ്. മൃതദേഹം ചിലർ ദഹിപ്പിക്കും. ചിലർ കുഴിച്ചിടും. അതൊക്കെ ഓരോ വിശ്വാസങ്ങളുടെയും പാരമ്പര്യത്തിന്റെയും ഒക്കെ അടിസ്ഥാനത്തിലാണ്. നമ്മളൊന്നും ആരുമല്ല അതിനെ വിലയിരുത്താൻ. ആയിരക്കണക്കിന് കൊല്ലങ്ങൾ കൊണ്ടുണ്ടായ ഓരോ ആചാരങ്ങൾ വിലയിരുത്താൻ നമ്മൾ ആരാ ?.
നമ്മളെന്തിനാ അതിനെ വിലയിരുത്തുന്നത്. നമുക്ക് നമ്മുടേതായ വല്ല കാഴ്ചപ്പാടുകളും ഉണ്ടെങ്കിൽ നമ്മൾ മരിക്കുമ്പോൾ നമ്മുടെ മൃതദേഹം എന്ത് ചെയ്യണമെന്ന് എഴുതി വയ്ക്കാം. ഇപ്പോഴത്തെ പുതിയ ട്രെൻഡ് എന്താണ് ?. എല്ലാവരും വെന്റിലേറ്ററിൽ മരിക്കണമെന്ന്.
എങ്ങനെയൊക്കെയാണെങ്കിലും കുറഞ്ഞതൊരു മൂന്ന് ദിവസമെങ്കിലും നിങ്ങൾ വെന്റിലേറ്ററിൽ കിടക്കണം. ഇതാണ് ഇന്നത്തെ ആചാരം. സയൻസ് കൂടി കൂടിയിട്ട്. നമ്മൾ തന്നെ തീരുമാനിക്കുക. നമ്മുടെ ജീവിതം എളുപ്പമുള്ളതാക്കണോ അതോ ബുദ്ധിമുട്ടുള്ളതാക്കണോ എന്ന്".- ബിഗ് ക്യൂവിന് നൽകിയ അഭിമുഖത്തിൽ ലെന പറഞ്ഞു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates