ശ്രുതിയെ ചേർത്തുനിർത്തി മമ്മൂക്ക ഫെയ്സ്ബുക്ക്
Entertainment

ഒന്നാകേണ്ടിയിരുന്ന വേദിയിൽ തനിച്ചെത്തി ശ്രുതി; സ്നേഹത്താൽ ചേർത്തു നിർത്തി മമ്മൂട്ടി

സമൂഹ വിവാഹ ദിവസം ചടങ്ങിനത്തിയ മമ്മൂട്ടി ആ തുക ശ്രുതിയെ നേരിട്ട് ഏൽപ്പിക്കുകയായിരുന്നു.

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: പ്രിയപ്പെട്ട മമ്മൂക്കയെ കാണാന്‍ ഉയിരായിരുന്നവൻ കൂടെയില്ലാതെ ശ്രുതി കൊച്ചിയില്‍ വന്നു. സമൂഹവിവാഹത്തില്‍ അതിഥിയായി പങ്കെടുത്ത് മമ്മൂട്ടി കൈമാറിയ സമ്മാനം സ്വീകരിച്ചു. കൊച്ചിയില്‍ 40 യുവതി യുവാക്കളുടെ ട്രൂത്ത് മാംഗല്യം എന്ന പേരില്‍ നടത്തിയ സമൂഹവിവാഹ ചടങ്ങില്‍ നടത്താന്‍ ഉദ്ദേശിച്ചിരുന്ന ഒരു മാംഗല്യം ശ്രുതിയുടെയും ജെന്‍സന്റെയും ആയിരുന്നു.

വിവാഹത്തിനൊരുങ്ങുമ്പോഴായിരുന്നു അപ്രതീക്ഷിതമായുണ്ടായ വാഹനാപകടത്തിൽ ജെൻസൻ വിട പറഞ്ഞത്. ‘അവർക്കായി നമ്മൾ അന്ന് കരുതി വച്ചതെല്ലാം ശ്രുതിയെ തന്നെ ഏൽപ്പിക്കണം’ എന്ന മമ്മൂട്ടിയുടെ നിർദേശം ശിരസാ വഹിച്ച ട്രൂത് ഫിലിംസ് മാനേജിങ് ഡയറക്ടർ കൂടിയായ സമദ്, അതിന് വേണ്ടിയുള്ള ക്രമീകരണങ്ങൾ ചെയ്തു. സമൂഹ വിവാഹ ദിവസം ചടങ്ങിനത്തിയ മമ്മൂട്ടി ആ തുക ശ്രുതിയെ നേരിട്ട് ഏൽപ്പിക്കുകയായിരുന്നു.

‘ഇതൊരു കടലാസാണ് ഇതിനകത്ത് ചെക്കുമില്ല, എന്നാലും ഇതൊരു പ്രതീകമാണ്, സ്നേഹത്തിന്‍റെ പ്രതീകം’ എന്നാണ് ശ്രുതിയെ ചേര്‍ത്തു നിര്‍ത്തി മമ്മൂട്ടി പറഞ്ഞത്. കഴിഞ്ഞ ആഴ്ച അവസാനം നടന്ന സംഭവമാണെങ്കിലും ദിവസങ്ങൾക്ക് ശേഷം വിഡിയോ പുറത്തുവന്നപ്പോഴാണ് പുറംലോകം ഈ വിവരമറിയുന്നത്. മമ്മൂട്ടിയുടെ ജീവ കാരുണ്യപ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്ന റോബർട്ട് കുര്യക്കോസാണ് സമൂഹമാധ്യമത്തിൽ വിഡിയോ പങ്കുവച്ചിരിക്കുന്നത്.

റോബർട്ട് പങ്കുവച്ച ഫെയ്സ്ബുക്ക് കുറിപ്പ്:

ഇതൊരു കടലാസാണ് ഇതിനകത്ത് ചെക്കുമില്ല, എന്നാലും ഇതൊരു പ്രതീകമാണ്, സ്നേഹത്തിന്റെ പ്രതീകം’’, ട്രൂത്ത് ഗ്രൂപ്പിന്റെ ചെയർമാനും മമ്മൂക്കയുടെ സുഹൃത്തുമായ സമദിന്റെ നേതൃത്വത്തിൽ നടത്തിവരുന്ന സമൂഹ വിവാഹ പദ്ധതിയായ “ട്രൂത്ത് മാംഗല്യം” വേദിയിൽ വച്ച് ശ്രുതിയെ ചേർത്തു നിർത്തി മമ്മൂക്ക പറഞ്ഞത് ഇങ്ങനെ ആയിരുന്നു.

40 യുവതി യുവാക്കളുടെ ട്രൂത്ത് മാംഗല്യം എന്ന ഈ സമൂഹവിവാഹ ചടങ്ങിൽ നടത്താൻ ഉദ്ദേശിച്ചിരുന്ന ഒരു മാംഗല്യം ശ്രുതിയുടെയും ജെൻസന്റെയും ആയിരുന്നു. വയനാട് ദുരന്തത്തിൽ ഉറ്റവർ നഷ്ടമായ ശ്രുതിയുടെയും ജെൻസന്റെയും കഥ അറിഞ്ഞപ്പോൾ തന്നെ മമ്മൂക്ക സമദിനോട് ശ്രുതിയുടെ വിവാഹം ഈ വേദിയിൽ വെച്ച് നടത്താൻ നിർദ്ദേശിച്ചിരുന്നു. അതിനായി വേണ്ടുന്നതെല്ലാം അന്ന് തന്നെ മമ്മൂക്ക സമദിന് കൈമാറിയിരുന്നു.

തുടർന്ന് വിവാഹത്തിന് തയ്യാറാവുമ്പോഴാണ് അപ്രതീക്ഷിതമായി ഒരു കാറപകടത്തിൽ ജെൻസൺ ശ്രുതിയോട് യാത്ര പറഞ്ഞത്. എങ്കിലും ഈ സമൂഹവിവാഹ ചടങ്ങിലേക്ക് ശ്രുതിയെയും വിളിക്കണമെന്നും, അവർക്കായി കരുതിവെച്ചതെല്ലാം ശ്രുതിയെ തന്നെ നേരിട്ട് ഏൽപ്പിക്കണമെന്നും മമ്മൂക്ക ആവശ്യപ്പെട്ടിരുന്നു. തുടർന്ന് സമദിന്റെ ക്ഷണം സ്വീകരിച്ച ശ്രുതി വിവാഹ ചടങ്ങിലെ മറ്റു വധുവരൻമാർക്കായുള്ള ആശംസകളുമായി എത്തി.

ശ്രുതിക്കും ജെൻസനുമായി കരുതിവെച്ച ആ തുക മമ്മൂക്ക തന്നെ കൈ മാറണം എന്ന സമദിന്റെ അഭ്യർത്ഥന മമ്മൂക്കയും സ്വീകരിച്ചപ്പോൾ, ശ്രുതിയുടെ കണ്ണും മനസ്സും ഒരുപോലെ ഈറനണിയുന്നുണ്ടായിരുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എല്ലാം രാഷ്ട്രീയമല്ല, സാമൂഹ്യ സേവനമാണ്'; സിറോ മലബാര്‍ സഭാ നേതൃത്വം പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

അഭിഷേക് ശര്‍മ ബാറ്റിങ് പ്രതിഭ, ആ ഇന്നിങ്‌സിനെ പുകഴ്ത്തി ഓസീസ് സ്പിന്നര്‍

പ്രേമലു ഇസ് നത്തിംഗ് ബട്ട് എ ജെന്‍സി നാടോടിക്കാറ്റ്; രാധയുടേയും രാംദാസിന്റേയും അതേ ജീവിതാസക്തികളാണ് റീനുവിനും സച്ചിനും

മാസംതോറും 9,250 രൂപ വരുമാനം; ഇതാ ഒരു സ്‌കീം

പാല്‍ വില കൂട്ടും, മില്‍മ പറഞ്ഞാല്‍ പരിഗണിക്കുമെന്ന് മന്ത്രി ചിഞ്ചുറാണി

SCROLL FOR NEXT