Sruthy Suresh 
Entertainment

ഹിറ്റ് സിനിമയുടെ ഓഡിഷന്‍, വയലില്‍ പണിയെടുക്കുന്നത് അഭിനയിക്കാന്‍ പറഞ്ഞു; അബദ്ധങ്ങളില്‍ പെട്ടിട്ടുണ്ടെന്ന് ശ്രുതി സുരേഷ്

സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളായിരിക്കും ചെയ്യിക്കുന്നത്.

Author : സമകാലിക മലയാളം ഡെസ്ക്

ഓഡിഷന്‍ അബദ്ധങ്ങളെക്കുറിച്ച് നടി ശ്രുതി സുരേഷ്. കരിയറിന്റെ തുടക്കക്കാലത്ത് ഓഡിഷനുകളില്‍ പങ്കെടുക്കാന്‍ പോയപ്പോഴുണ്ടായ അനുഭവമാണ് താരം പങ്കുവെക്കുന്നത്. ഓഡിഷന് ചെന്നശേഷമാകും പലപ്പോഴും സിനിമയുമായി യാതൊരു ബന്ധവുമില്ലാത്തതാണെന്ന് തിരിച്ചറിയുക. ചിലപ്പോഴൊക്കെ പ്രൊമോഷന് വേണ്ടി മാത്രം ഓഡിഷനുകളും ഉണ്ടാകുമെന്നും ശ്രുതി പറയുന്നു.

കരിക്ക് സീരീസുകളിലൂടെ ശ്രദ്ധ നേടിയ നടിയാണ് ശ്രുതി സുരേഷ്. പിന്നീട് സിനിമയിലെത്തി കയ്യടി നേടുകയായിരുന്നു. പുതിയ ചിത്രം മോഹിനിയാട്ടത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മൂവി വേള്‍ഡിന് നല്‍കിയ അഭിമുഖത്തിലാണ് ശ്രുതി മനസ് തുറന്നത്. ആ വാക്കുകളിലേക്ക്:

തുടക്ക സമയത്ത് ഒരുപാട് ഓഡിഷനുകള്‍ക്ക് പോകുമായിരുന്നു. കാസ്റ്റിങ് കോള്‍ കാണുന്നതിനൊക്കെ അയക്കും. അവര്‍ വിളിക്കും. ഓഡിഷന് പോകും. വലിയ ക്യൂ ഒക്കെയായിരിക്കും. പ്രൊഡക്ഷന്‍ നോക്കിയോ സംവിധായകനെ നോക്കിയോ ആയിരുന്നില്ല പോയിരുന്നത്. അവിടെ ചെല്ലുമ്പോള്‍ പ്രൊമോഷന്റെ ഭാഗമായി വെറുതെ ഓഡിഷന്‍ നടത്തുന്നതാകും. ഇപ്പോള്‍ ആരെയെങ്കിലും പരിചയമുണ്ടാകും. വിളിച്ച് ചോദിച്ചിട്ടാകും പോകുന്നത്. അന്ന് അങ്ങനെയൊന്നുമില്ല.

സിനിമയുമായി യാതൊരു ബന്ധവുമില്ലാത്ത കാര്യങ്ങളായിരിക്കും ചെയ്യിക്കുന്നത്. ഒരു സിനിമ ഓര്‍ക്കുന്നുണ്ട്. ആ സിനിമ ഇറങ്ങുകയും വലിയ വിജയം നേടുകയും ചെയ്തു. പക്ഷെ ആ സിനിമയ്ക്ക് എന്റെ എയ്ജ് ഗ്രൂപ്പിലുള്ള ഒരാളെപ്പോലും ആവശ്യമുണ്ടായിരുന്നില്ല. എന്തിനാണ് അവിടെപ്പോയി ക്യൂ നിന്നതെന്ന് അറിയില്ല. ഭയങ്കര കൊമേഷ്യല്‍ ആയ, സിറ്റിയില്‍ നടക്കുന്ന കഥയായിരുന്നു. പേര് പറയുന്നില്ല. എന്നോട് അന്ന് പറഞ്ഞത് വയലില്‍ ജോലി ചെയ്യുന്നതായി അഭിനയിക്കാനായിരുന്നു.

എന്തുകൊണ്ടാണ് അവര്‍ അങ്ങനെ പറഞ്ഞതെന്ന് അറിയില്ല. സിനിമയുമായി ബന്ധപ്പെട്ട എന്തെങ്കിലും തന്നാല്‍ കുറേക്കൂടി രസമായി ചെയ്യാം. പക്ഷെ അവര്‍ക്ക് നമ്മളെയൊന്നും ആവശ്യമില്ല. കുറച്ച് ക്രൗഡിനെ വിളിച്ച് ഒന്ന് പ്രൊമോട്ട് ചെയ്യുകയാണ് ലക്ഷ്യം. അങ്ങനെയുള്ള അബദ്ധങ്ങളൊക്കെ പ്രൊമോഷന് പോയി പെട്ടിട്ടുണ്ട്. ഇപ്പോള്‍ ആരോടെങ്കിലും ചോദിക്കാം.

Karikku fame Sruthy Suresh opens up about fake audition experiences.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നവകേരള സദസ്സ് മർദ്ദനക്കേസിൽ പുനരന്വേഷണം; എസ്പി ഷൗക്കത്തലിയുടെ നേതൃത്വത്തിൽ പ്രത്യേക സംഘം

'തേക്കുംകാട്ടില്‍ ജോണ്‍ റോമന്‍ കാത്തലിക് ജിന്റോ എന്നല്ല,ജിന്റോ ജോണ്‍'; സതീശനിട്ടാണല്ലോ കൊട്ടെന്ന് കമന്റുകള്‍

'കറുപ്പി'ലെ ഇളയരാജയെക്കുറിച്ചുള്ള വിവാദ പരാമര്‍ശം; മാപ്പ് പറഞ്ഞ് നിര്‍മാതാക്കള്‍

'കട്ടപ്പുറത്തിരിക്കുമോ കെഎസ്ആര്‍ടിസി'? സ്ത്രീകളുടെ സൗജന്യയാത്ര ഖജനാവു വറ്റിക്കുമോ? കണക്കുകളറിയാം

മഞ്ഞ ബിഎംഡബ്ല്യുക്കാരന്റെ തൂക്കിയടി! 'അതിരടി' 50 കോടിയിലേക്ക്

SCROLL FOR NEXT