Mayabazar  വിഡിയോ സ്ക്രീന്‍ഷോട്ട്
Entertainment

'മലയാളി പൊട്ടിച്ചുവിട്ടെങ്കിലെന്താ, രാജമൗലി ഫാന്‍ ബോയ് ആയില്ലേ!'; ട്രോളുകളില്‍ നിറഞ്ഞ് മമ്മൂട്ടിയുടെ 'മായാബസാര്‍'

മമ്മൂട്ടി ഇരട്ടവേഷത്തിലെത്തിയ ചിത്രമാണ് മായാബസാര്‍

Author : സമകാലിക മലയാളം ഡെസ്ക്

ഇന്ത്യന്‍ സിനിമയില്‍ ഇന്ന് ഏറ്റവും വലിയ ബ്രാന്റുകളിലൊന്നാണ് എസ്എസ് രാജമൗലി. ആ പേര് മാത്രം മതി തീയേറ്ററുകളിലേക്ക് ജനം ഇരമ്പിയെത്താന്‍. ബാഹുബലിയിലൂടേയും ആര്‍ആര്‍ആറിലൂടേയും ഇന്ത്യന്‍ സിനിമയിലെ ഏറ്റവും വലിയ ഹിറ്റ് മേക്കറായി മാറിയ രാജമൗലി ഓസ്‌കര്‍ വേദി വരെ ഇന്ത്യയെ എത്തിച്ച സംവിധായകനാണ്.

കാര്യം രാജമൗലി ഇത്ര വലിയ സംവിധായകന്‍ ഒക്കെ ആണെങ്കിലും കഴിഞ്ഞ രണ്ട് ദിവസമായി മലയാളം സോഷ്യല്‍ മീഡിയ സര്‍ക്കിളുകളിലെ ട്രോള്‍ പേജുകളില്‍ നിറഞ്ഞോടുകയാണ് രാജമൗലി. മുമ്പൊരിക്കല്‍ വിഖ്യാത സിനിമ നിരൂപകന്‍ ഭരദ്വാജ് രംഗന് രാജമൗലി നല്‍കിയ അഭിമുഖത്തില്‍ നിന്നുള്ള ഭാഗമാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.

അഭിമുഖത്തിനിടെ രാജമൗലിയോട് ബിആര്‍ ഇഷ്ടപ്പെട്ട രണ്ട് സിനിമകളുടെ പേര് പറയാന്‍ ആവശ്യപ്പെടുകയായിരുന്നു. ബെന്‍ഹര്‍ ആയിരുന്നു രാജമൗലി ആദ്യം തെരഞ്ഞെടുതത്. രണ്ടാമതായി അദ്ദേഹം പറഞ്ഞ പേര് മായാബസാര്‍ എന്നായിരുന്നു. സത്യത്തില്‍ രാജമൗലി ഉദ്ദേശിച്ചത് തെലുങ്ക് ക്ലാസിക് മായാ മസാറാണ്. എന്നാല്‍ സംഗതി നമ്മുടെ ട്രോളന്മാര്‍ മറ്റൊന്നാക്കി മാറ്റി.

മമ്മൂട്ടിയെ നായകനാക്കി തോമസ് സെബാസ്റ്റിയന്‍ ഒരുക്കി 2008 ല്‍ പുറത്തിറങ്ങിയ മായാബസറാണ് രാജമൗലിയുടെ ഇഷ്ട ചിത്രമെന്ന തരത്തിലാണ് സോഷ്യല്‍ മീഡിയയിലെ ട്രോളന്മാരുടെ വ്യാഖ്യാനം. രാജമൗലി മായാബസാര്‍ എന്ന് പറയുന്നതും ചിത്രത്തില്‍ മമ്മൂട്ടി ഡാന്‍സ് ചെയ്യുന്ന പാട്ട് രംഗവും ചേര്‍ത്തുവെച്ച ട്രോള്‍ വിഡിയോ വൈറലായി മാറുകയാണ്.

മമ്മൂട്ടി ഇരട്ടവേഷത്തിലെത്തിയ ചിത്രമാണ് മായാബസാര്‍. കലാഭവന്‍ മണിയടക്കം വന്‍ താരനിര അണിനിരന്ന ചിത്രം പക്ഷെ ബോക്‌സ് ഓഫീസില്‍ തകര്‍ന്നടിഞ്ഞതാണ്. അന്ന് ബോക്‌സ് ഓഫീസില്‍ വീണെങ്കിലെന്താ രാജമൗലി വരെ ഫാനായില്ലേ എന്നാണ് ട്രോളുകള്‍ ചോദിക്കുന്നത്. ട്രോളുകള്‍ കണ്ട് പലരും ഇത് സത്യമാണെന്ന് കരുതി ആഘോഷിക്കുക കൂടി ചെയ്തതോടെ ട്രോളന്മാര്‍ക്ക് ചാകര കിട്ടിയ മട്ടാണ്. സോഷ്യല്‍ മീഡിയയില്‍ ചിരി പടര്‍ത്തുകയാണ് ട്രോളുകള്‍.

1957 ല്‍ പുറത്തിറങ്ങിയ ക്ലാസിക്കാണ് മായാ ബസാര്‍. വന്‍ വിജയം നേടിയ ചിത്രത്തിലെ വിഷ്വല്‍ എഫെക്ട്‌സ് ഇന്നും അമ്പരപ്പിക്കുന്നതാണ്. മഹാനടി സാവിത്രി, എന്‍ടി രാമറാവു, എസ്വി രംഗ റാവു തുടങ്ങിയ തെലുങ്ക് സിനിമയിലെ ഇതിഹാസങ്ങള്‍ അണിനിരന്ന ചിത്രമായിരുന്നു മായാ ബസാര്‍.

SS Rajamouli and Mammootty starrer Mayabazar gets trending in social media.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ