

ടൊവിനോ തോമസിന്റെ തുടക്കകാലത്തെ ശ്രദ്ധേയമായ പ്രകടനങ്ങളിലൊന്ന് കണ്ട സിനിമയാണ് യു ടൂ ബ്രൂട്ടസ്. എന്നാല്‍ ഈ ചിത്രത്തില്‍ നിന്നും ടൊവിനോയെ മാറ്റണമെന്ന് പ്രശസ്തനായൊരു നിര്‍മാതാവ് തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്നാണ് സംവിധായകന്‍ രൂപേഷ് പീതാംബരന്‍ പറയുന്നത്.
ടൊവിനോ ഫ്‌ളക്‌സിബിള്‍ അല്ലെന്നതായിരുന്നു അദ്ദേഹത്തെ മാറ്റാനുള്ള കാരണമായി പറഞ്ഞത്. എന്നാല്‍ താന്‍ അതിന് തയ്യാറായില്ലെന്നും രൂപേഷ് പീതാംബരന്‍ പറയുന്നു. ജിഞ്ചര്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു രൂപേഷിന്റെ തുറന്നു പറച്ചില്‍.
''എനിക്ക് കോമഡി ചെയ്യണമായിരുന്നു. അങ്ങനെ എഴുതിയ സിനിമയാണ് യു ടൂ ബ്രൂട്ടസ്. ആദ്യം ആസിഫുണ്ടായിരുന്നില്ല. ശ്രീനിയേട്ടന്‍, ടൊവിനോ, സുധി കോപ്പ, അനു മോഹന്‍ അഹമ്മദ് സിദ്ധീഖ് എന്നിവരായിരുന്നു. ഒന്നര കോടിയ്ക്ക് ചെയ്ത സിനിമയായിരുന്നു. നിര്‍മിക്കാന്‍ ആരും തയ്യാറായില്ല. സ്റ്റാര്‍ കാസ്റ്റ് ഉണ്ടായിരുന്നില്ല. ടൊവിനോ എബിസിഡിയും സെവന്‍ത് ഡേയും ചെയ്തതേയുള്ളൂ. വലിയ പടങ്ങളൊന്നും ചെയ്തിട്ടില്ല'' രൂപേഷ് പറയുന്നു.
ഇന്ന് മലയാളത്തിലെ ഏറ്റവും ലീഡിങ് ആയൊരു നിര്‍മാതാവ് ടൊവിനോയെ മാറ്റണം എന്ന് പറഞ്ഞു. എന്തിനെന്ന് ചോദിച്ചപ്പോള്‍ ടൊവിനോയ്ക്ക് ഫ്‌ളക്‌സിബിലിറ്റി ഇല്ലെന്ന് പറഞ്ഞു. അത് ഞാന്‍ കൊണ്ടു വന്നോളാം എന്ന് പറഞ്ഞു. ടൊവിനോയെ മാറ്റണം, ബാക്കിയുള്ളവര്‍ ഇരുന്നോട്ടെ എന്ന് പറഞ്ഞു. നടക്കില്ലെന്ന് ഞാന്‍ പറഞ്ഞുവെന്നും രൂപേഷ് പറയുന്നു.
''ശ്രീനിയേട്ടന്‍ എന്നെ ചീത്തവിളിച്ചു. നീ എന്തിനാണ് ഒരാള്‍ക്ക് വേണ്ടി മാത്രം പിടിച്ചു നില്‍ക്കുന്നത് പടം നടക്കണ്ടേ? എന്ന് ചോദിച്ചു. നിങ്ങളാണ് നായകന്‍. നിങ്ങളുടെ പടം നിര്‍മിക്കാന്‍ അവര്‍ക്ക് താല്‍പര്യമില്ലെങ്കില്‍ അവരത് പറയട്ടെ, ഇടയില്‍ നിന്നും ഒരാളെ മാറ്റാനാകില്ല എന്ന് ഞാന്‍ പറഞ്ഞു. അങ്ങനെ ആ പരിപാടിയേ നടക്കാതായി'' എന്നാണ് രൂപേഷ് പറയുന്നത്.
പടം ചെയ്‌തേ പറ്റൂവെന്നായി. എനിക്ക് ഡിപ്രഷനായി. എന്റെ രണ്ട് കൊല്ലമാണ് പോയത്. അപ്പോള്‍ സുഹൃത്താണ് പറയുന്നത് ഒരു ട്രാക്കും കൂടെ എഴുതാന്‍. അതില്‍ അറിയപ്പെടുന്നൊരു താരത്തെ പിടിച്ചിട്ടാല്‍ പരിപാടി നടക്കും. അങ്ങനെയാണ് ആസിഫ് അലി-ഹണി റോസ് ട്രാക്ക് എഴുതുന്നതെന്നും രൂപേഷ് പീതാംബരന്‍ പറയുന്നു.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates