'ഹൃദയഭേദകം, 100 രൂപയുടെ ഒരു പുതപ്പ് നമുക്ക് എല്ലാവർക്കും വാങ്ങാൻ കഴിയും'; ഐശ്വര്യയുടെ പ്രവൃത്തിക്ക് കയ്യടിച്ച് സോഷ്യൽ മീ‍ഡിയ

നിസഹായരായ മനുഷ്യർ, സ്ത്രീകൾ, കുഞ്ഞുങ്ങൾ, പ്രായമായവർ... ആ കാഴ്ച ഹൃദയഭേദകമായിരുന്നു.
Aishwarya Rajesh
Aishwarya Rajeshഇൻസ്റ്റ​ഗ്രാം
Updated on
1 min read

ചുരുങ്ങിയ സമയം കൊണ്ട് തന്നെ തെന്നിന്ത്യൻ സിനിമാ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഐശ്വര്യ രാജേഷ്. ദുൽഖർ സൽമാൻ നായകനായെത്തിയ ജോമോന്റെ സുവിശേഷങ്ങൾ എന്ന ചിത്രത്തിലൂടെ മലയാളികൾക്കും സുപരിചിതയാണ് ഐശ്വര്യ. അഭിനേതാവ് എന്നതിലുപരി സാമൂഹികപരമായ വിഷയങ്ങളിലൊക്കെ ഇടപെടുകയും പ്രതികരിക്കുകയും ചെയ്യുന്ന നടി കൂടിയാണ് ഐശ്വര്യ.

ഇപ്പോഴിതാ നടി സോഷ്യൽ മീഡിയയിൽ പങ്കുവച്ച ഒരു പോസ്റ്റാണ് ശ്രദ്ധേയമായി മാറുന്നത്. ചെന്നൈ ന​ഗരത്തിൽ മഴയത്ത് തെരുവോരത്ത് കിടന്നുറങ്ങുന്ന ഒരു കൂട്ടം മനുഷ്യർക്ക് പുതപ്പ് നല്‍കി മാതൃകയാവുകയാണ് ഐശ്വര്യ രാജേഷ്. കിടന്ന് ഉറങ്ങുന്നവരെ ഉണർത്താതെ അവരുടെ ദേഹത്ത് പുതപ്പ് പുതപ്പിക്കുന്ന ഐശ്വര്യയുടെ പ്രവൃത്തിയ്ക്ക് കൈയടിക്കുകയാണ് സോഷ്യൽ മീഡിയ.

നടി പങ്കുവച്ച വിഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായത്. "കഴിഞ്ഞ ദിവസം ഞാൻ തെരുവിലൂടെ നടക്കുകയും അവിടെ ജീവിക്കുന്ന മനുഷ്യരുമായി സംസാരിക്കുകയും ചെയ്തു. നിസഹായരായ മനുഷ്യർ, സ്ത്രീകൾ, കുഞ്ഞുങ്ങൾ, പ്രായമായവർ... ആ കാഴ്ച ഹൃദയഭേദകമായിരുന്നു.

നൂറു രൂപയുടെ ഒരു പുതപ്പ് നമുക്ക് എല്ലാവർക്കും വാങ്ങാൻ കഴിയുന്നതാണ്. അതിനൊരു രണ്ടാമത്തെ ചിന്തയ്ക്ക് പോലും അവസരമില്ല. ആകാശം മേൽക്കൂരയാക്കി തണുത്ത് വിറച്ച് കൊതുക് കടി ഏറ്റു കിടക്കുന്ന ആ മനുഷ്യർക്ക് നമുക്ക് ഒന്നിച്ചു ചൂടേകാമെന്നാണ്" നടി വിഡിയോ പങ്കുവച്ചുകൊണ്ട് സോഷ്യൽ മീഡിയിൽ കുറിച്ചത്.

Aishwarya Rajesh
അവസാന ഭാഗം വായിച്ചപ്പോള്‍ ഞെട്ടിപ്പോയി, അന്തസ്സോടെ 92 വര്‍ഷം ജീവിച്ചയാളെ വേണുഗോപാല്‍ തരം താഴ്ത്തി: മധുവിന്റെ മകള്‍

ഒപ്പം ഒക്ടോബറിൽ താൻ അംബാസിഡറായ 'മോയി വിരുദു' എന്ന സന്നദ്ധ സംഘടനയുമായി നമുക്ക് വീണ്ടും കാണാമെന്ന് നടി പോസ്റ്റിൽ പറയുന്നുണ്ട്. കമ്പിളി സ്നേഹത്തിന്റെ പ്രതീകമെന്നും നടി പറയുന്നു.

Aishwarya Rajesh
'ഷൂട്ടിന് ഞങ്ങൾ ബൈക്കിൽ ഒന്നിച്ചു പോകും, വഴിയരികിലെ തട്ടുകടകളിൽ നിന്നൊക്കെ കഴിക്കും'; ധനുഷിനെക്കുറിച്ച് അരുൺ വിജയ്

ആവശ്യമുള്ളവർക്ക് ഇതുപോലെ പുതപ്പ് വാങ്ങി നൽകാനായി നടി ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. തെലുങ്കിൽ റിലീസിനെത്തിയ 'സംക്രാന്തികി വസ്തുനം' എന്ന ചിത്രത്തിലാണ് ഐശ്വര്യ രാജേഷ് അവസാനമായി അഭിനയിച്ചത്.

Summary

Cinema News: Actress Aishwarya Rajesh donates blankets to the homeless people in chennai.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Related Stories

No stories found.
X
logo
Samakalika Malayalam - The New Indian Express
www.samakalikamalayalam.com