Hideo Kojima and S. S. Rajamouli എക്സ്
Entertainment

'ഗ്ലോബൽ ഐക്കൺ'; ലോകപ്രശസ്ത വീഡിയോ ​ഗെയിമിൽ താരമായി രാജമൗലി

യഥാർത്ഥ ​ഗ്ലോബൽ ഐക്കൺ എന്ന് ആരാധകർ....

സമകാലിക മലയാളം ഡെസ്ക്

ലോകത്തു തരംഗമായ വിഡിയോ ഗെയ്മിൽ അഭിനേതാവായി എത്തി ഇന്ത്യൻ സിനിമാ സംവിധായകൻ എസ്.എസ്. രാജമൗലി. പ്രശസ്ത ഗെയിം ക്രിയേറ്റർ ഹിഡിയോ കോജിമ ഒരുക്കിയ ജാപ്പനീസ് വിഡിയോ ഗെയിം ‘ഡെത്ത് സ്ട്രാൻഡിങ് 2: ഓൺ ദ് ബീച്ചി’ലാണ് അതിഥി വേഷത്തിൽ‍ രാജമൗലി എത്തുന്നത്. രാജമൗലിയുടെ മകനും ലൈൻ പ്രൊഡ്യൂസറുമായ എസ്.എസ്. കാർത്തികേയയും ഇതേ വിഡിയോ ​ഗെയിമിൽ അഭിനയിച്ചിട്ടുണ്ട്.

ജൂൺ 26-ന് ആ​ഗോളതലത്തിൽ വീഡിയോ ​​​ഗെയിം പുറത്തിറങ്ങും. ​രാജമൗലിയും കാർത്തികേയയും പ്രത്യക്ഷപ്പെടുന്ന ക്ലിപ്പ് ഇപ്പോൾ തന്നെ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. രാജമൗലിയെയും കാർത്തികേയയെയും യഥാക്രമം ദി അഡ്വഞ്ചറർ ആയും അഡ്വഞ്ചററുടെ മകനായുമാണ് ​ഗെയിമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. മറ്റൊരു ഇന്ത്യൻ താരങ്ങൾക്കും എന്തിന് ലോക താരങ്ങൾക്കു പോലും പറ്റാത്ത കാര്യമായതിനാൽ തന്നെ 'ഗ്ലോബൽ ഐക്കൺ' എന്നാണ് ആരാധകർ രാജമൗലിയെ വിശേഷിപ്പിച്ചിരിക്കുന്നത്.

Hideo Kojima and S. S. Rajamouli

ഏപ്രിലിൽ കോജിമയും രാജമൗലിയും കാർത്തികേയയും വെർച്വൽ മീറ്റിങ് നടത്തിയകാര്യം കാർത്തികേയ ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചിരുന്നു. ‘ആർആർആർ’പുറത്തിറങ്ങിയ സമയത്ത്, രാജമൗലി ജപ്പാനിൽ കോജിമയുടെ സ്റ്റുഡിയോ സന്ദർശിച്ചതും വാർത്തയായിരുന്നു.

Indian Film Director S.S Rajamouli debuts in Death Stranding 2 video game. Excited fans call him global icon

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കിഫ്ബി റോഡുകളില്‍ ടോള്‍?, കിഫ്ബിയോട് ഉമ്മന്‍ ചാണ്ടിയുടെ നിലപാട്; തുറന്നുപറഞ്ഞ് കെ എം എബ്രഹാം

മുഖസൗന്ദര്യത്തിന് ബീറ്റ്റൂട്ട് ഇങ്ങനെ ഉപയോ​ഗിക്കാം

ഒമാനിൽ പനി ബാധിതരുടെ എണ്ണം കൂടുന്നു; ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രാലയം

ഒഴുകിയെത്തിയത് 95,447 കോടി, നാല് മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ വര്‍ധന; തിളങ്ങി റിലയന്‍സ്

കേരളത്തില്‍ പത്തില്‍ മൂന്ന് പേരും കടക്കെണിയിൽ; പുതിയ കണക്കുകള്‍

SCROLL FOR NEXT