സ്റ്റീഫൻ സ്പിൽബർ​​ഗിനൊപ്പം രാജമൗലിയും കീരവാണിയും/ ചിത്രം; ട്വിറ്റർ 
Entertainment

'ഞാൻ ദൈവത്തെ കണ്ടു'; സ്പിൽബെർ​ഗിനെ കണ്ട സന്തോഷത്തിൽ രാജമൗലി

സം​ഗീത സംവിധായകൻ കീരവാണിയും രാജമൗലിക്കൊപ്പമുണ്ടായിരുന്നു

സമകാലിക മലയാളം ഡെസ്ക്

ലോകത്തിലെ ഏറ്റവും ആരാധകരുള്ള ഫിലിംമേക്കറാണ് സ്റ്റീഫൻ സ്പിൽബർ​ഗ്. സിനിമയിലെ പ്രമുഖർ ഉൾപ്പടെ നിരവധി പേരാണ് അദ്ദേഹത്തെ ആരാധ്യപുരുഷനായി കാണുന്നത്. ഇപ്പോൾ സ്പിൽബെർ​ഗിനെ നേരിട്ട് കാണാനായതിന്റെ സന്തോഷം പങ്കുവച്ചുകൊണ്ടുള്ള രാജമൗലിയുടെ കുറിപ്പാണ് വൈറലാവുന്നത്. താൻ ദൈവത്തെ കണ്ടു എന്നു പറഞ്ഞാണ് രാജമൗലി സ്പിൽബർ​ഗിനൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്. 

ലോസ് ഏഞ്ചൽസിൽ നടന്ന 80ാം ​ഗോൾഡൻ ​ഗ്ലോബ് പുരസ്കാര പ്രഖ്യാപനച്ചടങ്ങിനിടെയാണ് രാജമൗലി സ്പീൽബർ​ഗിനെ കണ്ടുമുട്ടിയത്. സം​ഗീത സംവിധായകൻ കീരവാണിയും രാജമൗലിക്കൊപ്പമുണ്ടായിരുന്നു. അദ്ദേഹവും ദൈവത്തെ കണ്ട അനുഭവം പങ്കുവച്ചിട്ടുണ്ട്. സിനിമയുടെ ദൈവത്തെ കാണാൻ ഭാ​ഗ്യമുണ്ടായി. ഡ്യൂവൽ ഉൾപ്പെടെയുള്ള അദ്ദേഹത്തിന്റെ സിനിമകൾ എനിക്കിഷ്ടമാണെന്ന് അദ്ദേഹത്തിന്റെ കാതുകളിൽ പറയാൻ  സാധിച്ചു. എന്നാണ് കീരവാണി കുറിച്ചത്. കൂടാതെ നാട്ടു നാട്ടു ​ഗാനം ഇഷ്ടപ്പെട്ടെന്ന് സ്പിൽബർ​ഗ് തന്നോട് പറഞ്ഞെന്ന് വിശ്വസിക്കാനാവുന്നില്ലെന്നും കുറിച്ചു. 

രാജമൗലിയുടെ ആർആർആറിലെ കീരവാണി സം​ഗീതം നൽകിയ നാട്ടു നാട്ടു എന്ന ​ഗാനത്തിന് മികച്ച ഒറിജിനൽ ​ഗാനത്തിനുള്ള ​ഗോൾഡൻ ​ഗ്ലോബ് പുരസ്കാരം നേടിയിരുന്നു. ഇതിന്റെ ഭാ​ഗമായാണ് രാജമൗലിയും കീരവാണിയും ഉൾപ്പടെയുള്ള ആർആർആർ ടീം ചടങ്ങിൽ എത്തിയത്. കൈനിറയെ സമ്മാനവുമായാണ് സ്പിൽബർ​ഗും മടങ്ങിയത്. അദ്ദേഹം സംവിധാനം ചെയ്ത ദ ഫേബിൾസ്മാൻ മികച്ച ചിത്രത്തിനുള്ളതും മികച്ച സംവിധായകനുള്ള പുരസ്കാരവും നേടി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

2023ലെ വനിതാ സംവരണം പ്രാബല്യത്തില്‍; വിചിത്ര നടപടിയെന്ന് കോണ്‍ഗ്രസ്

'സ്വർ​ഗത്തിലിരുന്ന് ഡാഡി തന്റെ മോളെ ഓർത്ത് അഭിമാനിക്കുന്നുണ്ടാകും'; സഹോദരിക്ക് ആശംസകളുമായി ഷൈൻ

പവന് കുറഞ്ഞത് ആയിരം രൂപ; സ്വര്‍ണവില ഗ്രാമിന് 14,135 രൂപ

മൈക്കിൾ സിറ്റിയിൽ യുവാവ് കുത്തേറ്റ് മരിച്ചു, ബന്ധു പിടിയിൽ

കാത്തിരിപ്പിന് ഫലം കണ്ടു, കമലാക്ഷിയമ്മ തിരികെ വീട്ടിലേക്ക്, അച്ഛന് മറവി രോഗമെന്ന് മകൻ

SCROLL FOR NEXT