ഫോട്ടോ: ട്വിറ്റർ 
Entertainment

ബാഹുബലിയുടെ മൊത്തം കളക്ഷനെ ഒറ്റ ആഴ്ചയില്‍ മറികടന്ന് ആര്‍ആര്‍ആര്‍ ഹിന്ദി പതിപ്പ്; അമ്പരപ്പിച്ച് രാജമൗലി മാജിക്

ഹിന്ദി പതിപ്പ് 200 കോടി കടക്കുമെന്നാണ് വിലയിരുത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്


ബാഹുബലിക്കു ശേഷം എസ്എസ് രാജമൗലി സംവിധാനം ചെയ്ത ചിത്രമാണ് ആര്‍ആര്‍ആര്‍. കഴിഞ്ഞ ദിവസം തിയറ്ററില്‍ എത്തിയ ചിത്രത്തിന് വന്‍ സ്വീകരണമാണ് സിനിമാ പ്രേമികള്‍ നല്‍കിയത്. ആദ്യ ദിവസം തന്നെ 250 കോടിയില്‍ അധികം നേടി ചിത്രം റെക്കോഡിട്ടിരുന്നു. ഇപ്പോള്‍ ഇതാ മറ്റൊരു റെക്കോര്‍ഡ് ഇട്ടിരിക്കുകയാണ് ചിത്രം. 

ആര്‍ആര്‍ആറിന്റെ ഹിന്ദി പതിപ്പ് ബാഹുബലിയുടെ കളക്ഷനെ മറികടന്നിരിക്കുകയാണ്. ഒരാഴ്ച കൊണ്ടാണ് ചിത്രം നേട്ടം കൊയ്തത്. ട്രേഡ് അനലിസ്റ്റ് ആയ തരണ്‍ ആദര്‍ശാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്.  ഹിന്ദി പതിപ്പ് 200 കോടി കടക്കുമെന്നാണ് വിലയിരുത്തുന്നത്. ഇതിനോടകം ഏറ്റവും വേഗത്തില്‍ 100 കോടി ക്ലബ്ബില്‍ കയറി ചിത്രമെന്ന നേട്ടം ആര്‍ആര്‍ആര്‍ സ്വന്തമാക്കിയിരുന്നു. അഞ്ചു ദിവസം കൊണ്ട് 107.59 കോടി രൂപയാണ് ചിത്രം നേടിയത്. 

മൂന്നു ദിവസം കൊണ്ട് ലോകവ്യാപകമായി 500 കോടി ക്ലബ്ബില്‍ ഇടംനേടിയത്. ബാഹുബലി ഒന്നും രണ്ടും ഭാഗങ്ങള്‍ വമ്പന്‍ വിജയമായതോടെയാണ് എസ്എസ് രാജമൗലി രാജ്യശ്രദ്ധ നേടുന്നത്. ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രമാണ് ബാഹുബലി. ആര്‍ആര്‍ആര്‍ ഈ റെക്കോര്‍ഡ് തകര്‍ക്കുമോ എന്നറിയാന്‍ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് താരം. ജൂനിയര്‍ എന്‍ടിആറും രാം ചരണും പ്രധാന വേഷത്തിലെത്തിയ ചിത്രത്തില്‍ ബോളിവുഡ് സൂപ്പര്‍താരങ്ങളായ ആലിയ ഭട്ടും അജയ് ദേവ്ഗണും എത്തിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി

വിഷ്ണു വിനോദിൽ പ്രതീക്ഷ, കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്

അഴയില്‍ തുണി വിരിക്കുന്നതിനിടെ ഷോക്കേറ്റു; വീട്ടമ്മ മരിച്ചു

'എന്നെക്കുറിച്ച് നിങ്ങള്‍ക്ക് എന്ത് അറിയാം? എനിക്കിഷ്ടമുള്ളത് പോസ്റ്റ് ചെയ്യും'; റിപ്പോര്‍ട്ടറുടെ വായടപ്പിച്ച് അനുപമ