'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' താരങ്ങളെ ആദരിച്ച് സർക്കാർ 
Entertainment

കാനിൽ മലയാളത്തിന്റെ അഭിമാനമായി; 'ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' താരങ്ങളെ ആദരിച്ച് സർക്കാർ

ഓൾ വി ഇമാജിൻ ആസ് ലൈറ്റ് എന്ന ചിത്രത്തിലെ അഭിനേതാക്കളായ കനി കുസൃതി, ദിവ്യ പ്രഭ, ഹൃദു ഹാറൂണ്‍, അസീസ് നെടുമങ്ങാട് എന്നിവരെയാണ് മിഖ്യമന്ത്രി പിണറായി വിജയൻ ഉപഹാരം നൽകി ആദരിച്ചത്

സമകാലിക മലയാളം ഡെസ്ക്

കാൻ ചലച്ചിത്ര മേളയിൽ മലയാള സിനിമയുടെ അഭിമാനമായി മാറിയ താരങ്ങൾക്ക് സംസ്ഥാന സർക്കാരിന്റെ ആദരം. കാൻ ചലച്ചിത്ര മേളയിൽ ഗ്രാൻ പ്രി പുരസ്കാരം നേടിയ ഓൾ വി ഇമാജിൻ ആസ് ലൈറ്റ് എന്ന ചിത്രത്തിലെ അഭിനേതാക്കളായ കനി കുസൃതി, ദിവ്യ പ്രഭ, ഹൃദു ഹാറൂണ്‍, അസീസ് നെടുമങ്ങാട് എന്നിവരെയാണ് മിഖ്യമന്ത്രി പിണറായി വിജയൻ ഉപഹാരം നൽകി ആദരിച്ചത്.

കുവൈത്ത് തീപിടിത്ത ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ മറ്റ് ആഘോഷപരിപാടികൾ ഒഴിവാക്കി സെക്രട്ടേറിയറ്റിലെ കോൺഫറൻസ് ഹാളിലായിരുന്നു ലളിതമായ ചടങ്ങ്. ഛായാഗ്രഹണ മികവിനുള്ള പിയർ ആഞ്ജിനോ പുരസ്‌കാരം നേടിയ സന്തോഷ് ശിവനും ആദരം അർപ്പിച്ചു. മന്ത്രിമാരായ സജി ചെറിയാന്‍, വി.ശിവന്‍കുട്ടി എന്നിവരും സന്നിഹിതരായിരുന്നു.

കലാജീവിതത്തിൽ ഇനിയും വലിയ ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ എന്നാശംസിക്കുന്നു എന്ന കുറിപ്പിനൊപ്പമാണ് മുഖ്യമന്ത്രി അഭിനേതാക്കൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ചത്.

പായൽ കപാഡിയ സംവിധാനം ചെയ്ത മലയാളം–ഹിന്ദി ചിത്രം ഓൾ വി ഇമാജിൻ ആസ് ലൈറ്റ് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് മലയാളികളായ കനി കുസൃതിയും ദിവ്യപ്രഭയും കാൻ ചലച്ചിത്രമേളയുടെ റെഡ് കാർപ്പറ്റിലെത്തിയത്. ചിത്രത്തിൽ അസീസ് നെടുമങ്ങാടും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. 30 വർഷത്തിനു ശേഷമാണ് ഒരു ഇന്ത്യൻ ചിത്രം കാനിൽ പുരസ്കാരം നേടുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

51 കോടി പാരിതോഷികം പ്രഖ്യാപിച്ച് ബിസിസിഐ, ലോക ചാംപ്യന്മാരായ വനിതാ ടീമിന് കിട്ടുക 123 കോടി

സ്‌പെഷ്യലിസ്റ്റ് ഡോക്ടര്‍മാരില്ല, ചികിത്സയ്ക്കും കാലതാമസം; ജനങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികളോട് അകലുന്നു

ദേശീയ പാതാ അതോറിറ്റിയിൽ നിയമനം; സ്റ്റെനോഗ്രാഫർ മുതൽ ഡെപ്യൂട്ടി മാനേജർ വരെ ഒഴിവുകൾ; മികച്ച ശമ്പളം, ഇപ്പോൾ തന്നെ അപേക്ഷിക്കൂ

രണ്ടാം ദിവസവും ഓഹരി വിപണിയില്‍ നഷ്ടം, സെന്‍സെക്‌സ് 250 പോയിന്റ് ഇടിഞ്ഞു; ഐടി, എഫ്എംസിജി ഓഹരികള്‍ റെഡില്‍, രൂപ 89 തൊടുമോ?

പ്രമേഹ രോ​ഗികൾ ബ്രൊക്കോളി പാകം ചെയ്യുന്നതിന് മുൻപ് ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ

SCROLL FOR NEXT