ദിവ്യ പ്രഭ പങ്കുവച്ച ചിത്രം, ദിവ്യ പ്രഭ/ ഇൻസ്റ്റ​ഗ്രാം 
Entertainment

'മേഘങ്ങള്‍ക്കിടയിലൂടെ വിചിത്രമായ വസ്തു പറക്കുന്നതു കണ്ടു, അത് പറക്കും തളികയാണോ?': ചിത്രവുമായി ദിവ്യപ്രഭ

മേഘങ്ങള്‍ക്കിടയിലൂടെ വിചിത്രമായ വസ്തു പറക്കുന്നതും നിമിഷങ്ങള്‍ക്കുള്ളില്‍ അത് അപ്രത്യക്ഷമാവുന്നതുമാണ് കണ്ടത് എന്നാണ് ദിവ്യ പ്രഭ കുറിച്ചത്

സമകാലിക മലയാളം ഡെസ്ക്

വിമാനയാത്രയ്ക്കിടെ കണ്ട വിചിത്ര വസ്തുവിനേക്കുറിച്ച് പറഞ്ഞ് നടി ദിവ്യപ്രഭ. മുംബൈയിൽ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് വിചിത്ര വസ്തു താരത്തിന്റെ കാമറ കണ്ണിൽ പതിഞ്ഞത്. ഇതിന്റെ ചിത്രങ്ങൾക്കൊപ്പമാണ് ദിവ്യപ്രഭ കുറിപ്പ് പങ്കുവച്ചത്. 

മേഘങ്ങള്‍ക്കിടയിലൂടെ വിചിത്രമായ വസ്തു പറക്കുന്നതും നിമിഷങ്ങള്‍ക്കുള്ളില്‍ അത് അപ്രത്യക്ഷമാവുന്നതുമാണ് കണ്ടത് എന്നാണ് ദിവ്യ പ്രഭ കുറിച്ചത്. പറക്കും തളികയാണോ എന്ന സംശയവും താരം പങ്കുവച്ചു. 'മുംബൈയില്‍ നിന്ന് കൊച്ചിയിലേക്കുള്ള യാത്രയില്‍, കൊച്ചിയില്‍ ഇറങ്ങുന്നതിന് ഏതാണ്ട് ഒരു മണിക്കൂറുകള്‍ക്ക് മുന്‍പ് ആകാശത്തിന്റെ ചിത്രം എടുക്കുകയായിരുന്നു. പെട്ടന്ന് ഞാന്‍ എന്റെ ഫോണിന്റെ ക്യാമറയിലൂടെ എന്തോ കണ്ടു. മേഘങ്ങള്‍ക്കിടയിലൂടെ വിചിത്രമായ വസ്തു പറക്കുന്നതും നിമിഷങ്ങള്‍ക്കുള്ളില്‍ അത് അപ്രത്യക്ഷമാവുകയും ചെയ്തു. അതെന്താണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. അതൊരു യുഎഫ്ഒ (പറക്കും തളിക) ആണോ?'- ദിവ്യപ്രഭ കുറിച്ചു. 

നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തിയിരിക്കുന്നത്. ശ്ശേടാ എന്നാലും എന്തായിരിക്കും എന്നാണ് സംവിധായിക ഇന്ദു എസ് കുറിച്ചത്. രസകരമായ കമന്റുകളും പോസ്റ്റ്ന് താഴെ വരുന്നുണ്ട്. നാസ അറിഞ്ഞാൽ ആളെ പൊക്കി അമേരിക്കയ്ക്ക് കൊണ്ടുപോകും എന്നായിരുന്നു ഒരാൾ കുറിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT