ഒരു സർക്കാർ ഉത്പന്നം പോസ്റ്റര്‍, സുബീഷ് സുധിയും നിസാം റാവുത്തറും ഫെയ്സ്ബുക്ക്
Entertainment

'എന്നെ നായകനാക്കിയ എന്റെ പ്രിയപ്പെട്ട നിസാം ഇക്ക, വല്ലാത്തൊരു തരിപ്പിൽ ആണ്': സുബീഷ് സുധി

നിസാമിന്റെ അപ്രതീക്ഷിത വിയോ​ഗത്തിൽ സുബീഷ് സുധി പങ്കുവച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

സുബീഷ് സുധി നായകനായി എത്തുന്ന ഒരു സർക്കാർ ഉത്പന്നം എന്ന ചിത്രം 8ന് റിലീസിന് ഒരുങ്ങുകയാണ്. അതിനിടെയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത് നിസാം റാവുത്തർ വിടപറഞ്ഞ വാർത്ത എത്തുന്നത്. ഇപ്പോൾ നിസാമിന്റെ അപ്രതീക്ഷിത വിയോ​ഗത്തിൽ സുബീഷ് സുധി പങ്കുവച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്.

മറ്റന്നാൾ നമ്മുടെ സിനിമ റിലീസ് ആകാൻ പോവുകയുമാണ്. അതിന് മുൻപ്, ഈ സിനിമയിൽ എന്നെ നായകൻ ആക്കിയ എന്റെ പ്രിയപ്പെട്ട നിസാം ഇക്ക നമ്മളെ വിട്ടുപോയി. എന്തു പറയണം എന്ന് അറിയില്ല വല്ലാത്ത ഒരു തരിപ്പിൽ ആണ്.- എന്നാണ് സുബീഷ് കുറിച്ചത്. നിരവധി പേരാണ് നിസാം റാവുത്തറിന് ആദരാഞ്ജലി അർപ്പിച്ചിരിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇന്ന് രാവിലെ പത്തനംതിട്ട കടമ്മനിട്ടയിലെ വീട്ടിൽവച്ച് ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഒരു സർക്കാർ ഉത്പന്നം സിനിമയ്ക്കായുള്ള കാത്തിരിപ്പിലായിരുന്നു നിസാം. ചിത്രത്തിന്റെ ഒരു പ്രമോ വിഡിയോ പങ്കുവച്ച് മണിക്കൂറുകൾക്ക് ശേഷമാണ് അന്ത്യം സംഭവിച്ചത്. സക്കറിയയുടെ ഗര്‍ഭിണികള്‍, റോഡിയോ എന്നീ സിനിമകളുടെ തിരക്കഥാകൃത്താണ്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡ്രൈവിങ് ലൈസന്‍സിന് ഒരു പരീക്ഷ കൂടി; 'ഹസാഡ് ടെസ്റ്റ്' ഡിസംബര്‍ മുതല്‍

ദീപാരാധന തൊഴുത് ഋഷഭ് ഷെട്ടിയും ഭാര്യയും ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തില്‍; വിഡിയോ

മദ്യലഹരിയില്‍ മകന്റെ ആക്രമണം; പിതാവിന് ദാരുണാന്ത്യം

വിഡിയോ ഗെയിം മാതൃകയില്‍ പരീക്ഷ; ലൈസന്‍സ് കിട്ടാന്‍ പുതിയ കടമ്പ; എന്താണ് ഹസാഡ് ടെസ്റ്റ്?

കോഴിക്കോട് നഗരത്തില്‍ നാളെ ഗതാഗത നിയന്ത്രണം; ബീച്ച് ഭാഗത്തേക്ക് വാഹനങ്ങള്‍ക്ക് പ്രവേശനമില്ല