Suchitra Mohanlal 
Entertainment

'ദിവസവും അഞ്ച് പാക്കറ്റ് സിഗരറ്റ് വലിക്കും; നിര്‍ത്തിയിട്ടും ആരോഗ്യത്തെ ബാധിച്ചു'; അച്ഛനെക്കുറിച്ച് സുചിത്ര

പക്ഷെ പെട്ടെന്ന് ഒരു ദിവസം അദ്ദേഹം പുകവലിയ്ക്കുന്നത് നിര്‍ത്തി.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : അബിന്‍ പൊന്നപ്പന്‍

മോഹന്‍ലാല്‍ എന്ന പേരിനൊപ്പം തന്നെ മലയാളികള്‍ പറയുന്ന പേരാണ് ഭാര്യ സുചിത്രയുടേത്. എന്നാല്‍ മോഹന്‍ലാലിന്റെ ഭാര്യ മാത്രമല്ല സുചിത്ര. തമിഴ് സിനിമാ ലോകത്ത് വലിയ സ്വാധീനമുള്ള കുടുംബത്തിലെ അംഗമാണ് സുചിത്ര. പ്രമുഖ നടനും നിര്‍മാതാവുമായ ബാലാജിയുടെ മകളാണ് സുചിത്ര.

അച്ഛന്‍ ബാലാജിയെക്കുറിച്ചുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് സുചിത്ര. തമിഴ് യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് അച്ഛന്റെ അവസാനനാളുകളെക്കുറിച്ച് സുചിത്ര സംസാരിക്കുന്നത്. തന്റെ സഹോദരങ്ങളെക്കുറിച്ചും സുചിത്ര സംസാരിക്കുന്നുണ്ട്.

''പെട്ടെന്നായിരുന്നില്ല. നേരത്തെ തന്നെ കിഡ്‌നി ട്രാന്‍സ്പ്ലാന്റ് പേഷ്യന്റായിരുന്നു. സഹോദരിയുടെ കിഡ്‌നി മാറ്റി വച്ചിരുന്നു. ഷുഗറും പ്രഷറുമടക്കം എല്ലാമുണ്ടായിരുന്നു. പെട്ടെന്നായിരുന്നില്ല. കുറച്ചുകാലം ആശുപത്രിയിലായിരുന്നു. അദ്ദേഹം നന്നായി സിഗരറ്റ് വലിക്കുമായിരുന്നു. ഒരു ദിവസം അഞ്ച് പാക്കറ്റ് വലിയ്ക്കും. 100 സിഗരറ്റ് വലിക്കും, പകുതിയ്ക്ക് നിര്‍ത്തും.അപ്പോഴും 50 സിഗരറ്റ് വലിക്കും. പക്ഷെ പെട്ടെന്ന് ഒരുനാള്‍ അദ്ദേഹം പുകവലിയ്ക്കുന്നത് നിര്‍ത്തി'' സുചിത്ര പറയുന്നു.

''സഹോദരന്‍ പറഞ്ഞ് അറിയാം, ഏതോ ഡോക്ടറോട് കാണിച്ചപ്പോള്‍ സിഗരറ്റ് വലിക്കുന്നത് ആരോഗ്യത്തിന് നല്ലതല്ലെന്ന് പറഞ്ഞു. പുകവലിച്ചാല്‍ എത്ര കാലം ജീവിക്കും? പുകവലിക്കാതിരുന്നാല്‍ എത്രകാലം കൂട്ടി കിട്ടും എന്ന് അദ്ദേഹം ചോദിച്ചു. ഡോക്ടര്‍ ഇത്ര വര്‍ഷമെന്ന് പറഞ്ഞപ്പോള്‍ അത്രയല്ലേയുള്ളൂ, ഞാന്‍ വലിച്ചോളാം എന്ന് പറഞ്ഞതായി കേട്ടിട്ടുണ്ട്. പക്ഷെ പെട്ടെന്ന് ഒരു ദിവസം അദ്ദേഹം പുകവലിയ്ക്കുന്നത് നിര്‍ത്തി. അതിന് ശേഷം വര്‍ഷങ്ങളോളം പുകവലിച്ചിരുന്നില്ല. എന്നാല്‍ അവസാനകാലത്ത് അന്ന് വലിച്ചതു കാരണം ശ്വാസമെടുക്കാനൊക്കെ ബുദ്ധിമുട്ടായി'' എന്നും അവര്‍ പറയുന്നു.

സഹോദരങ്ങളുമായുള്ള അടുപ്പത്തെക്കുറിച്ചും സുചിത്ര സംസാരിക്കുന്നുണ്ട്. ''ഞങ്ങള്‍ എല്ലാ ദിവസവും സംസാരിക്കുന്നവരല്ല. പക്ഷെ ഒരാവശ്യം വന്നാല്‍ പരസ്പരം താങ്ങായി ഉണ്ടാകുമെന്ന് അറിയാം. എല്ലാ ഞായറാഴ്ചയും കാണാറുണ്ട്. ഞാന്‍ ചെന്നൈയിലാണെങ്കില്‍ ഞായറാഴ്ചത്തെ ലഞ്ച് ഒന്നിച്ചാകും. ഭര്‍ത്താവ് ചെന്നൈയിലേക്ക് വന്നിട്ട് കുറേ കാലമായി. പക്ഷെ അവിടെയുളളപ്പോള്‍ അദ്ദേഹവും ഞായറാഴ്ചത്തെ ലഞ്ചിനുണ്ടാകും'' എന്നാണ് അവര്‍ പറയുന്നത്.

Suchitra Mohanlal talks about her father Balaji and bonding with her siblings.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'എന്തിലും എന്നെ പ്രതിയാക്കാൻ ചിലർക്ക് ധൃതി, കുറേ തീർത്തില്ലേ, ഇനിയും വേണോ?'; അഭിപ്രായങ്ങൾ പറയേണ്ടത് പാർട്ടി വേദികളിൽ: കെ സി വേണുഗോപാൽ

'അടിയന്തരാവസ്ഥക്കാലത്തെ ഇരുണ്ട ദിനങ്ങളെ ഓർമ്മിപ്പിക്കുന്നു; കേരളത്തിൽ നടക്കുന്നത് സംഘപരിവാറിന് സമാനമായ മാധ്യമവേട്ട’

'മഴയില്ലെങ്കിലും ആ ടേക്ക് ഓഫ് ബോർഡ് വഴുക്കുന്നതായിരുന്നു'; ഏഷ്യൻ ഗെയിംസിലെ അനുഭവങ്ങൾ പങ്കുവെച്ച് വെള്ളി മെഡൽ ജേതാവ് എം ശ്രീശങ്കർ

'നടപടിയില്ലെങ്കില്‍ സമരം'; തിരുവനന്തപുരം സംഘര്‍ഷത്തില്‍ ആഭ്യന്തരമന്ത്രിക്ക് പരാതി നല്‍കി എസ്എഫ്‌ഐ

'ആ സ്വപ്‍നം ബാക്കി'... യുസ്‍വേന്ദ്ര ചഹൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു!