Sudheer Sukumaran, Vinayan ഇൻസ്റ്റ​ഗ്രാം
Entertainment

'എന്റെ തെറ്റാണ്, അദ്ദേഹത്തിന്റെ വീട്ടിൽ പോയി കാലിൽ വീണ് ഞാൻ മാപ്പ് പറഞ്ഞു'; വിനയനുമായുണ്ടായ പിണക്കത്തെക്കുറിച്ച് സുധീർ

അതൊന്നും വിളിച്ച് പറയാൻ പാടില്ലായിരുന്നു, അതെന്റെ തെറ്റാണ്.

Author : സമകാലിക മലയാളം ഡെസ്ക്
Edited By : Hima Prakash

ഒട്ടേറെ സിനിമകളിൽ വില്ലനായും സഹനടനായും അഭിനയിച്ചിട്ടുള്ള നടനാണ് സുധീർ സുകുമാരൻ. വിനയൻ സംവിധാനം ചെയ്ത് 2013 ൽ പുറത്തിറങ്ങിയ 'ഡ്രാക്കുള' എന്ന ചിത്രം സുധീറിന്റെ കരിയറിൽ വലിയ വഴിത്തിരിവായി മാറിയിരുന്നു. മലയാള സിനിമയിൽ വിനയന് വിലക്കുള്ളപ്പോൾ താൻ അദ്ദേഹത്തിന്റെ മൂന്ന് സിനിമയിൽ അഭിനയിച്ചുവെന്നും പിന്നീട് അദ്ദേഹവുമായമുണ്ടായ പിണക്കത്തെക്കുറിച്ചും സുധീർ സംസാരിച്ചു.

മനോരമ ഓൺലൈന് നൽകി അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. "ഒരുപാട് പേരെ എതിർത്തിട്ടാണ് ഞാൻ അദ്ദേഹത്തിന്റെ കൂടെ വർക്ക് ചെയ്തത്. അന്ന് സിനിമയിൽ വിലക്കും കാര്യങ്ങളുമൊക്കെയായി എല്ലാവരും വിനയൻ സാറിനെ ഒറ്റപ്പെടുത്തുന്ന സംഭവമൊക്കെയുള്ള സമയത്താണ് 'യക്ഷിയും ഞാനും' ചെയ്യുന്നത്. 'ക്രിസ്ത്യൻ ബ്രദേഴ്സ്' എന്ന സിനിമ ചെയ്യുന്ന സമയത്തായിരുന്നു അത്.

ഞാൻ പോയി അഭിനയിച്ചു. അത് കഴിഞ്ഞിട്ട് രണ്ടാമത്തെ പടമായ 'രഘുവിന്റെ സ്വന്തം റസിയ'യിലും അഭിനയിച്ചു. പിന്നെ സാർ പറഞ്ഞു ‘എടാ നമുക്ക് 'ഡ്രാക്കുള' ചെയ്യാം, നീ ഡ്രാക്കുളയാവുമോ’ എന്ന്. ‘സാറേ അതെന്ത് ചോദ്യമാണ്, ഞാനാവാ’മെന്ന് പറഞ്ഞു. അപ്പോൾ മലയാളത്തിൽ ഇത് ചെയ്താൽ എങ്ങനെയിരിക്കുമെന്ന് സാർ ചോദിച്ചിരുന്നു. ആ പരിമിതി വെച്ച് തന്നെ ചെയ്തു.

നേരെ മറിച്ച് ഇന്നായിരുന്നുവെങ്കിൽ ഇന്നത്തെ സൗകര്യവും പത്തൊമ്പതാം നൂറ്റാണ്ട് ചെയുമ്പോഴുണ്ടായിരുന്ന സപ്പോർട്ടും ടെക്നിഷ്യൻമാരുടെ സഹകരണമൊക്കെ അന്നുണ്ടായിരുന്നെങ്കിൽ ഡ്രാക്കുള ഇന്ന് എവിടെ എത്തിയേനെ. ഒന്നും ഇല്ലായ്മയിൽ നിന്ന് ചെറിയൊരു മൂന്നോ നാലോ കോടി രൂപയ്ക്ക് റൊമാനിയയിൽ പോയി ഷൂട്ട് ചെയ്തു.

എവിടെന്നൊക്കെയോ സാർ പൈസ റോൾ ചെയ്തു. ഭയങ്കര കഷ്ടപ്പെട്ടിട്ടാണ് ആ സിനിമ ചെയ്തത്. രണ്ട് വർഷം ഞാൻ ആ സിനിമയ്ക്ക് വേണ്ടി മെനക്കെട്ടു. ബോഡി ബിൽഡ് ചെയ്തു. ഒരുപാട് കടങ്ങൾ കേറി. സാർ എനിക്ക് പൈസ തന്നില്ല. അവസാനം സാറും ഞാനുമായിട്ട് ചെറിയൊരു സൗന്ദര്യ പിണക്കമുണ്ടായി. എന്റെ വിടുവായിത്തം കൊണ്ട് ‘സാറേ ഡ്രാക്കുള കൊണ്ട് എനിക്ക് പ്രത്യേകിച്ച് ഗുണമൊന്നും ഉണ്ടായില്ല’ എന്ന് പറഞ്ഞപ്പോൾ സാറിനത് വേദനിച്ചു.

സാർ പൈസ തന്നില്ല എന്ന രീതിയിലൊക്കെ അത് പുറത്ത് വന്നു. അങ്ങനെ സാറുമായിട്ട് പിണങ്ങി. പക്ഷേ ഇന്ന് അതെല്ലാം മാറി, ഞങ്ങൾ നല്ല ​ഗുരു- ശിക്ഷ്യ ബന്ധം തന്നെയാണ്. നല്ല സൗഹൃദം തന്നെയാണ്. ഞാൻ ആണ് പുള്ളിയോട് തെറ്റ് ചെയ്തത്. അതൊന്നും വിളിച്ച് പറയാൻ പാടില്ലായിരുന്നു. അതെന്റെ തെറ്റാണ്. ഞാൻ പിന്നെ അദ്ദേഹത്തിന്റെ വീട്ടിൽ പോയി കാലിൽ വീണ് മാപ്പ് പറഞ്ഞു. തെറ്റ് ഏറ്റു പറഞ്ഞു.

അപ്പോൾ തന്നെ അദ്ദേഹം എന്നോട് പറഞ്ഞത്, എടാ എന്റെ മോൻ എന്നെ കുറ്റം പറഞ്ഞാൽ അല്ലെങ്കിൽ എന്നെയൊന്ന് തല്ലിയാൽ എനിക്കവനെ തള്ളി കളയാൻ പറ്റുമോ, മകനല്ലേ അത്രയും നീ കരുതിയാൽ മതി എന്ന്. തോറ്റു പോയില്ലേ ഞാൻ. അത്രയേ ഉള്ളൂ". -സുധീർ പറഞ്ഞു.

Actor Sudheer Sukumaran talks about his rift with Director Vinayan.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ബാര്‍ ഉള്ളവരെയും ബാര്‍ ഇല്ലാത്തവരെയും അറിയാം; നേരത്തെ പറഞ്ഞിരുന്നെങ്കില്‍ നേരത്തെ അന്വേഷിക്കാമായിരുന്നു'

"സ്വപ്‌നത്തിലെങ്കിലും ഒന്ന് വന്ന് ആശ്വസിപ്പിക്കെടോ"; കണ്ണീരോടെ അക്ഷരയുടെ ഭര്‍ത്താവ്

രണ്ട് ലക്ഷം കാപ്റ്റഗണ്‍ ഗുളികകളും 30 കിലോ ലഹരിമരുന്നും, യുഎഇയില്‍ അന്താരാഷ്ട്ര മയക്കുമരുന്ന് സംഘം പിടിയില്‍

'തൃശ്ശൂർ തിമോത്തി': വില്ലനായി സീൻ പൊളിച്ചട‌ക്കുന്ന നസ്ലെൻ; തമിഴ്നാടും തൂക്കിയോ?

ദീപാവലി മഴയില്‍ മുങ്ങുമോ?, ഇന്നും നാളെയും ശക്തമായ മഴ; ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്