'സീന്‍' നിറഞ്ഞ് സൂര്യ; കളക്ഷനില്‍ കറുപ്പും വിശ്വനാഥനും പിന്നില്‍; ഹാട്രിക് ഹിറ്റ് അടിച്ച് തിരിച്ചുവരവ്!

കറുപ്പ്, വിശ്വനാഥ് ആന്റ് സണ്‍സ് എന്നീ ചിത്രങ്ങളിലൂടെ നീണ്ടകാലത്തെ ബോക്‌സ് ഓഫീസ് വരള്‍ച്ചയില്‍ നിന്നും സൂര്യ തിരികെ വന്നിരുന്നു
Scene
Scene
Updated on: 
1 min read

കാത്തിരിപ്പുകള്‍ക്കൊടുവില്‍ സൂര്യയുടെ സീന്‍ തിയേറ്ററുകളിലെത്തിയിരിക്കുകയാണ്. രോമാഞ്ചത്തിനും ആവേശത്തിനും ശേഷം ജിത്തു മാധവന്‍ ഒരുക്കിയ ചിത്രത്തില്‍ നസ്രിയയും നസ്ലനുമാണ് മറ്റ് പ്രധാന വേഷങ്ങളിലെത്തിയത്. തന്റെ തമിഴ് അരങ്ങേറ്റം ജിത്തു മാധവന്‍ ഗംഭീരമാക്കിയെന്നാണ് ചിത്രത്തിന് ലഭിക്കുന്ന പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്. അതേസമയം സൂര്യയ്ക്ക് ഇത് ഹാട്രിക് വിജയമാണ്.

ഈ വര്‍ഷം പുറത്തിറങ്ങിയ കറുപ്പ്, വിശ്വനാഥ് ആന്റ് സണ്‍സ് എന്നീ ചിത്രങ്ങളിലൂടെ നീണ്ടകാലത്തെ ബോക്‌സ് ഓഫീസ് വരള്‍ച്ചയില്‍ നിന്നും സൂര്യ തിരികെ വന്നിരുന്നു. സീന്‍ കൂടെ ബോക്‌സ് ഓഫീസില്‍ ഹിറ്റടിക്കുമ്പോള്‍ തന്റെ ഇരിപ്പിടം ഒന്നു കൂടി വലിച്ചിട്ട് ഇരിക്കുകയാണ് സൂര്യ. പുറത്തു വരുന്ന കണക്കുകള്‍ പ്രകാരം ആദ്യ ദിവസത്തെ കളക്ഷനില്‍ കറുപ്പിനേയും വിശ്വനാഥ് ആന്റ് സണ്‍സിനേയും പിന്നിലാക്കിയിരിക്കുകയാണ് സീന്‍.

റിപ്പോര്‍ട്ടുകള്‍ പ്രകാരം സീന്‍ ആദ്യ ദിവസം ഇന്ത്യയില്‍ നിന്ന് മാത്രമായി നേടിയിരിക്കുന്നത് 19.15 കോടി രൂപയാണ്. തമിഴ് പതിപ്പില്‍ നിന്ന് മാത്രമായി 16 കോടിയലധികമാണ് ചിത്രം നേടിയത്. തെലുങ്ക് പതിപ്പിലൂടെ നേടിയത് മൂന്ന് കോടിയും. ഇന്ത്യയ്ക്ക് പുറത്ത് നിന്നായി ചിത്രം 12 കോടിയും നേടിയിട്ടുണ്ട്. ആദ്യ ദിവസം സീനിന്റെ മൊത്തം കളക്ഷന്‍ 34.24 കോടിയാണെന്നാണ് സാക്‌നില്‍ക്ക് റിപ്പോര്‍ട്ട് പറയുന്നത്. വരും ദിവസങ്ങളിലും സീന്‍ ഈ കുതിപ്പ് തുടരുമെന്നാണ് കരുതപ്പെടുന്നത്.

ഈ വര്‍ഷം തന്നെ പുറത്തിറങ്ങിയ സൂര്യയുടെ കറുപ്പ് ആദ്യ ദിവസം നേടിയത് 15.50 കോടിയായിരുന്നു. ഇതില്‍ 13.10 കോടി തമിഴ് പതിപ്പിലൂടെയും 2.40 കോടി തെലുങ്ക് പതിപ്പിലൂടെയുമാണ് നേടിയത്. വിശ്വനാഥ് ആന്റ് സണ്‍സ് ആദ്യദിവസം നേടിയത് 15.35 കോടിയായിരുന്നു. ഇതില്‍ 9.15 കോടി തമിഴില്‍ നിന്നാണെങ്കില്‍ തെലുങ്കിലൂടെ നേടിയത് 6.20 കോടിയാണ്. അതേസമയം ഈ വര്‍ഷത്തെ കണക്കില്‍ മുന്നിലുള്ളത് 59.70 കോടി നേടിയ ജയിലര്‍ 2വും 42.70 കോടി നേടിയ ജന നായകനുമാണ്.

ബോക്‌സ് ഓഫീസില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ സൂര്യ ചിത്രം എന്ന റെക്കോര്‍ഡ് നിലവില്‍ കറുപ്പിനാണ് സ്വന്തം. 310.12 കോടിയാണ് ചിത്രം നേടിയത്. അതേസമയം വിശ്വനാഥ് ആന്റ് സണ്‍സ് നേടിയത് 209.46 കോടിയാണ്. സീന്‍ എത്ര നേടുമെന്നത് കണ്ടറിയണം.

Scene
നെടുമുടി വേണുവും പി ബാലചന്ദ്രനും അവസാനമായി ഒരുമിച്ച സിനിമ 'ഓറഞ്ച് മരങ്ങളുടെ വീട്'; റിലീസ് തീയതി പുറത്ത്
Scene
'ഏഴക്ക ശമ്പളം കിട്ടുന്നത് 'ആട് 2' വിന് ശേഷം; ഇന്ന് എഫ്ഡി എന്നൊക്കെ പറഞ്ഞാൽ ആൾക്കാർ ചിരിക്കും, എനിക്കത് അന്നുണ്ടായിരുന്നു'
Scene
'തോൽക്കാൻ തയ്യാറാകാത്ത മനുഷ്യൻ, ഫുട്ബോളിനെ പ്രണയിച്ച കാമുകൻ'; റൊണാൾഡോയെക്കുറിച്ച് മോഹൻലാൽ
Summary

Suriya starrer Scene beats Karuppu and Vishwanathan and Sons in opening day collection.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

X

FOLLOW US

ON GOOGLE DISCOVER