സുമാ ജയറാമും ആനിയും/ ചിത്രം ഫെയ്‌സ്‌ബുക്ക് 
Entertainment

'ഞങ്ങൾ വീണ്ടും കണ്ടുമുട്ടിയപ്പോൾ'; സുമാ ജയറാമിന്റെ കുഞ്ഞുങ്ങളെ താലോലിച്ച് ആനിയും ഷാജി കൈലാസും 

സുമാ ജയറാമിന്റെ കുട്ടികളെ താലോലിച്ച് ആനിയും ഷാജി കൈലാസും 

സമകാലിക മലയാളം ഡെസ്ക്

സിനിമയിലും സീരിയലുകളിലും ഒരുപോലെ തിളങ്ങിയ നടിയാണ് സുമാ ജയറാം. ഒൻപത് വർഷങ്ങൾക്ക് ശേഷം കഴിഞ്ഞ വർഷമാണ് സുമയ്ക്കും ലല്ലു ഫിലിപ്പിനും ഇരട്ടക്കുട്ടികൾ ജനിക്കുന്നത്. മക്കളുടെ വിശേഷങ്ങളും ചിത്രങ്ങളും സുമ സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കാറുണ്ട്.

ഇപ്പോൾ സുമയുടെ കുഞ്ഞുങ്ങളെ താലോലിക്കുന്ന സംവിധായകൻ ഷാജി കൈലാസിന്റെയും നടി ആനിയുടെയും ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വൈറൽ. ഏറെ നാളുകൾക്കു ശേഷം ഷാജി കൈലാസിനെയും ആനിയെയും നേരിൽ കണ്ട സന്തോഷവും സുമ പങ്കുവയ്ക്കുന്നു. 2013ലാണ് ലല്ലു ഫിലിപ്പ് പാലാത്രയുമായി സുമയുടെ വിവാഹിതയാകുന്നത്.

ആന്റണി ഫിലിപ്പ് മാത്യു, ജോർജ് ഫിലിപ്പ് മാത്യു എന്നിങ്ങനെയാണ് കുട്ടികളുടെ പേരുകൾ. 1988 ല്‍ ഉല്‍സവ പിറ്റേന്ന് എന്ന ചിത്രത്തിലൂടെയാണ് സുമ വെള്ളിത്തിരയിലെത്തുന്നത്. കുട്ടേട്ടന്‍, നാളെ എന്നുണ്ടെങ്കില്‍, എന്റെ സൂര്യപുത്രിയ്ക്ക്, വചനം, പൊലീസ് ഡയറി, സ്ഥലത്തെ പ്രധാന പയ്യന്‍സ്, ഏകലവ്യന്‍, കാബൂളിവാല, മഴയെത്തും മുന്‍പെ, ക്രൈ ഫയല്‍, ഇഷ്ടം, ഭര്‍ത്താവുദ്യേഗം തുടങ്ങി നിരവധി ചിത്രങ്ങളില്‍ സുമ അഭിനയിച്ചിട്ടുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍, തീരുമാനം ഹൈക്കമാന്‍ഡിന് ?; ബാക്കി സ്ഥാനാര്‍ത്ഥികളെയും ഇന്ന് പ്രഖ്യാപിക്കും

'തളിപ്പറമ്പ്, പയ്യന്നൂര്‍ മണ്ഡലങ്ങളില്‍ ജാഗ്രത വേണം'; വിമത നീക്കങ്ങളില്‍ കരുതലോടെ സിപിഎം

ഗ്യാസ് സിലിണ്ടർ വിതരണം ഇനി ഈസിയാകും, ക്രമക്കേട് തടയാൻ 'കേരള എൽപിജി സപ്ലൈ' ട്രാക്കറുമായി അധികൃതർ

അനുനയത്തിന് വഴങ്ങാതെ കെ സുധാകരന്‍; അലി ലാരിജാനിയുടെ മരണം സ്ഥിരീകരിച്ച് ഇറാന്‍; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍

പാചകവാതക പ്രതിസന്ധി രൂക്ഷം, തിങ്കളാഴ്ച ഹോട്ടലുകൾ അടച്ച് സമരം

SCROLL FOR NEXT