ചിത്രം: ഫേയ്സ്ബുക്ക് 
Entertainment

തിയറ്ററുകളിൽ ഷോകൾ ലഭിക്കാനില്ല, റിലീസ് മാറ്റുകയാണെന്ന് സുമേഷ് ആന്‍ഡ് രമേഷ് ടീം

ശ്രീനാഥ് ഭാസിയും ബാലു വര്‍ഗീസും ടൈറ്റില്‍ റോളുകളിലെത്തുന്ന സുമേഷ് ആന്‍ഡ് രമേഷ് വെള്ളിയാഴ്ചയാണ് തിയറ്ററുകളിൽ എത്തേണ്ടിയിരുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

സൂപ്പർതാര ചിത്രങ്ങൾ തിയറ്ററുകളിലേക്ക് എത്തുന്നതോടെ വീണ്ടും സിനിമാരം​ഗം പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തുകയാണ്. ചെറിയ സിനിമകൾക്കു പിന്നാലെ എത്തിയ ദുൽഖർ സൽമാൻ ചിത്രം കുറുപ്പാണ് തിയറ്ററുകളിൽ ആവേശം നിറച്ചത്. അതിനു പിന്നാലെ സുരേഷ് ​ഗോപിയുടെ കാവലും മോഹൻലാൽ- പ്രിയദർശൻ ചിത്രം മരക്കാറും റിലീസിന് ഒരുങ്ങുകയാണ്. എന്നാൽ വമ്പൻ സിനിമകളുടെ വരവ് ചെറു ചിത്രങ്ങളുടെ റിലീസിനെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണെന്നാണ് പുതിയ റിപ്പോർട്ടുകൾ. തിയറ്ററുകളിൽ ഷോകൾ ലഭിക്കാത്തതിനാൽ റിലീസ് മാറ്റിയിരിക്കുകയാണ് സുമേഷ് ആൻഡ് രമേഷ്. 

ശ്രീനാഥ് ഭാസിയും ബാലു വര്‍ഗീസും ടൈറ്റില്‍ റോളുകളിലെത്തുന്ന സുമേഷ് ആന്‍ഡ് രമേഷ് വെള്ളിയാഴ്ചയാണ് തിയറ്ററുകളിൽ എത്തേണ്ടിയിരുന്നത്. എന്നാൽ തിയറ്ററുകളിൽ മതിയായ ഷോകൾ ലഭിക്കാതെ വന്നതോടെ ചിത്രത്തിന്റെ റിലീസ് മാറ്റാൻ അണിയറ പ്രവർത്തകർ നിർബന്ധിതരാവുകയായിരുന്നു. ചിത്രത്തിന്റെ പോസ്റ്ററിലൂടെ അണിയറ പ്രവർത്തകർ തന്നെയാണ് റിലീസ് മാറ്റുന്ന വിവരം പങ്കുവച്ചത്. എന്നാൽ ചിത്രത്തിന്റെ പുതിയ റിലീസ് തിയതി പ്രഖ്യാപിച്ചിട്ടില്ല. നവാഗതനായ സനൂപ് തൈക്കൂടമാണ് ചിത്രത്തിന്‍റെ സംവിധാനം. 

സുരേഷ് ​ഗോപിയുടെ കാവലിന് വലിയ സ്വീകരണമാണ് തിയറ്ററുകൾ ഒരുക്കുന്നത്. നാളെ റിലീസ് ചെയ്യുന്ന ചിത്രത്തിന് ഫാൻസ് ഷോകൾ ഉൾപ്പടെ നൽകുന്നുണ്ട്. കുറുപ്പ്, ജാനെമന്‍, എല്ലാം ശരിയാകും, ആഹാ എന്നിവ തിയറ്ററുകളില്‍ തുടരുമ്പോഴാണ് രണ്ട് വന്‍ താരചിത്രങ്ങളും എത്തുന്നത്. അടുത്ത വാരം മോഹന്‍ലാലിന്‍റെ മരക്കാറും എത്തുമെന്നതിനാല്‍ ചെറുചിത്രങ്ങളുടെ റിലീസ് പ്രതിസന്ധി നീളും.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Kerala Election Results 2026 Live: യുഡിഎഫ് ലീഡ് 100 കടന്നു, 38 സീറ്റിലേക്ക് വീണ് എല്‍ഡിഎഫ്‌

ബിജെപിയുടെ ഹാട്രിക് കുതിപ്പ്: അസമിൽ വീണ്ടും കാവി തരംഗം, ഭരണത്തുടർച്ച ഉറപ്പിച്ച് എൻഡിഎ

തിരുപ്പതി ദര്‍ശനം നടത്തി തൃഷ; ലക്ഷ്യം പിറന്നാളോ വിജയ്‌യുടെ വിജയമോ? ടിവികെ കൊടിയുടെ നിറമുള്ള ഷോള്‍ ധരിച്ച് താരം

വിയര്‍ത്ത് പിണറായി വിജയന്‍, നാലാം റൗണ്ടിലും പിന്നില്‍; അബ്ദുള്‍ റഷീദിന് ലീഡ്

മുഖ്യമന്ത്രി ഉള്‍പ്പെടെ 14 മന്ത്രിമാര്‍ പിന്നില്‍, തളിപ്പറമ്പിൽ ​ഗോവിന്ദൻ; പേരാവൂരിൽ കെ കെ ശൈലജയ്ക്ക് ലീഡ്

SCROLL FOR NEXT