ഫയല്‍ ചിത്രം 
Entertainment

'ബം​ഗളൂരു വിമാനത്താവളത്തിൽ വച്ച് ആക്രമിച്ചു'; വിജയ് സേതുപതിക്കും മാനേജർക്കും സമൻസ് 

ദേശീയ അവാർഡ് വാങ്ങി വിജയ് സേതുപതി മടങ്ങിയെത്തിയപ്പോഴാണ് സംഭവം

Author : സമകാലിക മലയാളം ഡെസ്ക്

വിജയ് സേതുപതിയുടെ സംഘം ആക്രമിച്ചെന്നാരോപിച്ച് നടൻ മഹാ ഗാന്ധി നൽകിയ പരാതിയിൽ വിജയ്ക്കും മാനേജർ ജോൺസനും ചെന്നൈ സൈദാപേട്ട് കോടതിയുടെ സമൻസ്. ദേശീയ അവാർഡ് വാങ്ങി വിജയ് സേതുപതി മടങ്ങിയെത്തിയപ്പോഴാണ് പരാതിക്കാസ്പദമായ സംഭവമുണ്ടായത്. കേസിൽ ജനുവരി രണ്ടിന് വാദം കേൾക്കും.

നവംബർ 2ന് ദേശീയ അവാർഡ് വാങ്ങി ഡൽഹിയിൽ നിന്ന് വിജയ് സേതുപതി ചെന്നൈയിലേക്ക് മടങ്ങിയെത്തിയപ്പോൾ മഹാഗാന്ധിയും വിജയ് യുടെ സംഘവും തമ്മിൽ വഴക്കുണ്ടായി. വിമാനത്താവളത്തിനുള്ളിൽ വിജയിയെ ആക്രമിക്കാൻ മഹാഗാന്ധി ശ്രമിക്കുന്ന വീഡിയോ വൈറലായിരുന്നു. എന്നാൽ ഈ വിഷയത്തിൽ അന്ന് പരാതിയൊന്നും നൽകിയില്ല. 

അതേ‌സമയം നടനെ അഭിനന്ദിക്കാൻ ശ്രമിച്ചപ്പോൾ ഒപ്പമുണ്ടായിരുന്നയാൾ തന്നോട് പരിഹാസത്തോടെ സംസാരിച്ചുവെന്ന് മഹാഗാന്ധി പറഞ്ഞു. ഇതാണ് കാര്യങ്ങൾ വഷളാക്കിയതെന്നും വിമാനത്താവളത്തിന് പുറത്ത് ജോൺസൺ തന്നെ ആക്രമിച്ചുവെന്നും മഹാ ​ഗാന്ധി പരാതിയിൽ പറഞ്ഞു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര്‍ലേക്കറെ മാറ്റി; ഓം പ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍

'ഭീഷണിക്ക് മുന്‍പില്‍ ഭയപ്പെടില്ല'; പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ച് രാഹുല്‍

'ഭരണകൂടത്തിന്റെ പിന്തുണയോടെ കോടീശ്വരന്‍ എറിഞ്ഞു പിടിച്ച് കീശയിലിടുന്നതാണോ നീതി'; മുഖ്യമന്ത്രി മറുപടി തരണം; കുറിപ്പ്

രണ്ടു ചിത്രങ്ങളില്‍ അമ്മ; നാനാ പടേക്കറുടെ മരണത്തിന് പിന്നാലെ നടി മധു കാംബികര്‍ അന്തരിച്ചു

എൽദോസ് പോളും ട്രീസ ജോളിയും മികച്ച കായികതാരങ്ങൾ; ജി.വി. രാജ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു