സുനിൽ ഷെട്ടി, രാഹുലും ആദിയയും വിവാഹത്തിൽ/ ചിത്രം; ഫെയ്സ്ബുക്ക് 
Entertainment

'ഞാന്‍ അന്ന് രാഹുലിന്റെ ആരാധകനായിരുന്നു, ഇന്ന് അച്ഛന്‍'; സുനില്‍ ഷെട്ടി

ഭാര്യ പിതാവിന്റെ കടമ എന്തെന്ന് തനിക്ക് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

Author : സമകാലിക മലയാളം ഡെസ്ക്

മകള്‍ ആദിയ ഷെട്ടിയുടെ വിവാഹം ബോളിവുഡ് നടന്‍ സുനില്‍ ഷെട്ടി വന്‍ ആഘോഷമാക്കിയിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റ് താരം കെഎല്‍ രാഹുലിനെയാണ് ആദിയ വിവാഹം ചെയ്തത്. ഏറെ നാളത്തെ പ്രണയത്തിനു ശേഷമായിരുന്നു ഇവരുടെ വിവാഹം. ഏറെ സന്തോഷത്തോടെയാണ് രാഹുലിനെ തന്റെ കുടുംബത്തിലേക്ക് സുനില്‍ ഷെട്ടി സ്വാഗതം ചെയ്തത്. ഇപ്പോള്‍ ശ്രദ്ധ നേടുന്നത് രാഹുലിനെക്കുറിച്ച് സുനില്‍ ഷെട്ടി പറഞ്ഞ വാക്കുകളാണ്. 

താന്‍ മുന്‍പ് രാഹുലിന്റെ ആരാധകനായിരുന്നെന്നും ഇപ്പോള്‍ അച്ഛന്‍ ആയെന്നുമാണ് ഇന്ത്യ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞത്. ഭാര്യ പിതാവിന്റെ കടമ എന്തെന്ന് തനിക്ക് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുവാക്കള്‍ ക്രിക്കറ്റ് കളിക്കുന്നതു കാണാനായി ഞാന്‍ എപ്പോഴും പോകാറുണ്ട്. രാഹുലിന്റെ കളി കണ്ടപ്പോള്‍തന്നെ എനിക്ക് ഈ പയ്യനെ ഇഷ്ടപ്പെട്ടിരുന്നു. കൂടാതെ എന്റെ നാടായി മാംഗളൂരുവില്‍ നിന്നാണ് ഇവര്‍ വരുന്നു. എന്റെ സ്വന്തം നാട്ടില്‍ നിന്നുള്ളവര്‍ വിജയിക്കുന്നതില്‍ എനിക്ക് എപ്പോഴും സന്തോഷം തോന്നാറുണ്ട്. അന്ന് ഞാന്‍ അവന്റെ ആരാധകനായിരുന്നു. ഇന്ന് അച്ഛനാണ്. അവന് സ്വയം അറിയുന്നതുപോലെ, അവന്റെ എല്ലാ മൂവുകളും എനിക്ക് അറിയാം. - സുനില്‍ ഷെട്ടി പറഞ്ഞു. 

ജനുവരി 23 നാണ് രാഹുലും ആദിയയും വിവാഹിതരാവുന്നത്. സുനില്‍ ഷെട്ടിയുടെ ആഡംബര ബംഗ്ലാവില്‍ നടന്ന വിവാഹത്തില്‍ സിനിമയിലേയും ക്രിക്കറ്റിലേയും പ്രമുഖര്‍ പങ്കെടുത്തിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മഹാരാജാസ് കോളജില്‍ റോജി എം ജോണിനെ വളഞ്ഞ് വിദ്യാര്‍ഥികള്‍, പ്രസംഗം നിര്‍ത്തി വേദിവിട്ട് മന്ത്രി

കെഎസ്‌യു സ്ഥാപകനേതാവും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ അഡ്വ. കെ ഡി ദേവസ്യ അന്തരിച്ചു

പ്രീമിയം സൂപ്പര്‍ ഫാസ്റ്റും ലിമിറ്റഡ് സ്റ്റോപ്പ് സൂപ്പര്‍ ഫാസ്റ്റും നിര്‍ത്തലാക്കി കെഎസ്ആര്‍ടിസി

പുസ്തകങ്ങള്‍ വായനയ്ക്കപ്പുറം ജീവിതം മാറ്റിയെടുക്കാനുള്ള വലിയ ഉപാധി: ലോക്‌സഭ സ്പീക്കര്‍

കൊല്ലം-കോട്ടയം മെമു സര്‍വീസ് എറണാകുളം വരെ നീട്ടി; സമയം അറിയാം