Sunny Leone ഇൻസ്റ്റ​ഗ്രാം
Entertainment

'അവൾ കണ്ടുപിടിച്ച ഒരു കാര്യം കാണിച്ചു തരാം, 10 വയസിനുള്ളിൽ വരുമാനവും നേടി തുടങ്ങി'; മകളേക്കുറിച്ച് സണ്ണി ലിയോണി

തുടക്കം മുതൽ ഒടുക്കം വരെ അവൾ തന്നെ ചെയ്തതാണിത്

സമകാലിക മലയാളം ഡെസ്ക്

പത്തു വയസിനുള്ളിൽ സ്ഥിര വരുമാനം നേടിക്കൊണ്ടിരിക്കുന്ന മകളേക്കുറിച്ച് പറഞ്ഞ് ബോളിവുഡ് നടി സണ്ണി ലിയോണി. സംവിധായികയും കൊറിയോഗ്രഫറുമായ ഫറ ഖാന്റെ ഫൺ വിത്ത് ഫറ എന്ന പരിപാടിയുടെ ചിത്രീകരണത്തിനിടെയാണ് സണ്ണി മകൾ നിഷയേക്കുറിച്ച് പങ്കുവെച്ചത്. പത്തു വയസ്സുകാരിയായ നിഷ മിടുക്കിയാണെന്നും ‘ബൂ ബോക്സ്’ എന്ന പേരിൽ ഒരു ഉത്പന്നത്തിന്റെ പേറ്റന്റ് സ്വന്തമാക്കുകയും ഉത്പന്നം അവതരിപ്പിക്കുകയും ചെയ്തുവെന്ന് സണ്ണി പറഞ്ഞു.

ഉപയോഗിച്ച ടിഷ്യൂ പേപ്പർ നിക്ഷേപിക്കാൻ ചെറിയ വേസ്റ്റ് ബിൻ കൂടി ഉൾപ്പെടുത്തിയ ടു-ഇൻ-വൺ ടിഷ്യൂ ഹോൾഡറാണ് 'ബൂ ബോക്സ്' എന്ന് സണ്ണി ലിയോണി വിശദീകരിച്ചു. അത് എങ്ങനെ ഉപയോഗിക്കുമെന്ന് സണ്ണി കാണിച്ചുകൊടുക്കുകയും ചെയ്തു. സ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കാനും ടിഷ്യൂ നിക്ഷേപിക്കാൻ പ്രത്യേകം വേസ്റ്റ് ബിൻ തിരയുന്നത് ഒഴിവാക്കാനും ഇത് സഹായിക്കുമെന്ന് സണ്ണി പറഞ്ഞു.

‘’അവൾ വളരെ ബുദ്ധിമതിയും മിടുക്കിയുമാണ്. അവൾ കണ്ടുപിടിച്ച ഒരു കാര്യം ഞാൻ കാണിച്ചു തരാം. അതിന് പേറ്റന്റ് ലഭിച്ചിട്ടുണ്ട്. തുടക്കം മുതൽ ഒടുക്കം വരെ അവൾ തന്നെ ചെയ്തതാണിത്’’.- സണ്ണി ലിയോണി പറഞ്ഞു. "ഞാൻ വീട്ടിൽ പോയി എന്റെ മക്കൾക്ക് അടി കൊടുക്കാൻ പോവുകയാണ്" എന്നാണ് തമാശരൂപേണ ഫറ പ്രതികരിച്ചത്. ഇത് ഒരു മാതൃക മാത്രമാണ്.

പൊടിശല്യം കാരണം മുംബൈയിലെ ഭൂരിഭാഗം കുട്ടികളെയും പോലെ ഇവൾക്കും അലർജിയുണ്ട്. ടിഷ്യൂകൾ എല്ലായിടത്തും കിടക്കുന്നത് കാണുമ്പോൾ മടിച്ചിരിക്കാതെ അവയെടുത്ത് ബിന്നിൽ കൊണ്ടിടാൻ ഞാൻ അവളോട് പറയും. എല്ലാ ദിവസവും അവൾക്ക് ഈ പ്രശ്നമുണ്ട്. ഒരു ദിവസം ഞാൻ വീട്ടിൽ വന്നപ്പോൾ, അവൾ ഒരു ടിഷ്യൂ ബോക്സിനൊപ്പം ഒരു ഡിസ്പോസിബിൾ കപ്പ് കൂടി ടേപ്പ് വെച്ച് ഒട്ടിച്ചുവെച്ചിരിക്കുന്നു. എനിക്കത് കണ്ടപ്പോൾ രസകരമായി തോന്നി".- സണ്ണി പറഞ്ഞു.

നിഷയ്ക്ക് വലിയ തോതിൽ പണം ലഭിക്കുമെന്നും അതിനായി അവളെ എപ്പോഴും ആശ്രയിക്കേണ്ടി വരുമെന്നും ഓർത്ത് തങ്ങളുടെ ആൺമക്കൾക്ക് ഇപ്പോൾ അസൂയയാണെന്നും പത്തു വയസ്സിൽത്തന്നെ അവൾ പണം സമ്പാദിച്ചു തുടങ്ങിയെന്നും സണ്ണി ലിയോണി അഭിമാനത്തോടെ പറഞ്ഞു. 2017-ലാണ് സണ്ണി ലിയോണും ഭർത്താവ് ഡാനിയൽ വെബ്ബറും മഹാരാഷ്ട്രയിലെ ലാത്തൂരിൽ നിന്ന് നിഷയെ ദത്തെടുത്തത്.

Cinema News: Sunny Leone about her daughter invention Boobox.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കൂപ്പുകുത്തി ആഗോള വിപണി, റോക്കറ്റ് പോലെ കുതിച്ച് എണ്ണവില; ബാരലിന് 81 ഡോളറിന് മുകളില്‍, ഇന്ധനവില കൂടുമോ?

അൽപം മെനക്കെടാൻ റെഡി ആണോ? ഇരട്ടത്താടി കുറയ്ക്കാൻ 7 വ്യായാമങ്ങൾ

ഭര്‍ത്താവ് ഒരു വര്‍ഷമായി ആശുപത്രിയില്‍; സ്വയം ചിതയൊരുക്കി ആത്മഹത്യയ്ക്ക് ശ്രമിച്ച സ്ത്രീ മരിച്ചു

'ദേഹത്തേക്കുള്ള സൂം-ഇന്‍ വേണ്ട'; ഈ കടന്നുകയറ്റം അംഗീകരിക്കില്ല, സഹിക്കില്ല; പാപ്പരാസികള്‍ക്കെതിരെ കാന്താര നായിക

യുദ്ധസാഹചര്യം; രാജ്യത്തെ വിമാനത്താവളങ്ങളിലെ ഇന്ധന ശേഖരം എത്ര? സ്‌റ്റോക്ക് റിപ്പോര്‍ട്ട് നല്‍കാന്‍ നിര്‍ദേശം

SCROLL FOR NEXT