സണ്ണി ലിയോണി/ ഇൻസ്റ്റ​ഗ്രാം 
Entertainment

പെട്രോളിന് 100 കടന്നതുകൊണ്ട് ഇനി ആരോ​ഗ്യം നോക്കാം; സൈക്കിളുമായി സണ്ണി ലിയോണി; പ്രശംസ

സൈക്കിൾ ചവിട്ടുന്നതാണ് ആരോ​ഗ്യത്തിന് നല്ലത് എന്നാണ് താരം പറയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്


ഇന്ധന വില ദിനം പ്രതിവർധിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്ത് പെട്രോൾ വില 100 കടന്നെങ്കിലും വിലവർധനവിനെതിരെ പ്രമുഖ താരങ്ങളെല്ലാം നിശബ്ദരാണ്. അതിനിടെ പെട്രോൾ വിലവർധനവിനെതിരെ രം​ഗത്തെത്തിയിരിക്കുകയാണ് നടി സണ്ണി ലിയോണി. സൈക്കിൾ ചവിട്ടുന്നതാണ് ആരോ​ഗ്യത്തിന് നല്ലത് എന്നാണ് താരം പറയുന്നത്. 

‘അവസാനം ഇത് നൂറും കടന്നിരിക്കുന്നു. ഇനി നിങ്ങൾക്ക് കുറച്ച് ആരോഗ്യം കാത്തുസൂക്ഷിക്കാം. സൈക്കിളാണ് പുതിയ ​ഗ്ലാമർ.’ എന്നാണ് താരം കുറിച്ചത്. സൈക്കിളുമായി നിൽക്കുന്ന ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. ചുവപ്പു നിറത്തിലുള്ള ഫുൾ സ്ലീവ് ഷോർട്ട് ഡ്രസ് ധരിച്ചു നിൽക്കുന്ന സണ്ണിയാണ് ചിത്രത്തിൽ. 

എന്തായാലും സണ്ണിയുടെ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. താരത്തെ പ്രശംസിച്ച് നിരവധി കമന്റുകളാണ് വരുന്നത്. ബോളിവുഡിലെ വമ്പൻ താരങ്ങൾപോലും ഇന്ധന വിലക്കയറ്റത്തിൽ നിശബ്ദത തുടരുമ്പോഴാണ് സണ്ണി ശക്തമായ നിലപാടെടുത്ത് എന്നാണ് ആരാധകർ കുറിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

​Jantar Mantar Protest: രാഹുൽ​ഗാന്ധിയെ പൊലീസ് വിട്ടയച്ചു; പ്രതിഷേധാ​ഗ്നിയിൽ ഡൽഹി

സെഞ്ച്വറിക്കൊപ്പം കോഹ്ലിയുടെ റെക്കോര്‍ഡും തകര്‍ത്ത് ശ്രേയസ് അയ്യര്‍; ഈ പട്ടികയില്‍ ഇനി ഒന്നാമന്‍

'ഒരു ഫ്‌ളോയിലങ്ങ് പറഞ്ഞുപോയതാ...'; മുഖ്യമന്ത്രിയുടെ 'ആന്‍ജിയോപ്ലാസ്റ്റി'യില്‍ ജോസ് ചാക്കോയുടെ മറുപടി

അഗാര്‍ക്കറുടെ 'നോ', നാല് വര്‍ഷം നീണ്ട കാത്തിരിപ്പ്; ഒടുവില്‍ തിരിച്ചെത്തി ഭുവനേശ്വര്‍

ഗ്യാനേഷ് കുമാറിനെതിരെ വീണ്ടും കടുത്ത പ്രതിഷേധം, രാഹുല്‍ഗാന്ധിയും പ്രിയങ്കയും കസ്റ്റഡിയില്‍, കേരളത്തിന് എയിംസ് പരിഗണനയിലില്ല; ഇന്നത്തെ 5 പ്രധാന വാര്‍ത്തകള്‍