ഭക്ഷണം വിതരണം ചെയ്യുന്ന സണ്ണി ലിയോണി/ ഫേയ്സ്ബുക്ക് 
Entertainment

മുംബൈ തെരുവുകളിൽ ഭക്ഷണപ്പൊതിയുമായി സണ്ണി ലിയോണി, ആയിരം പേരുടെ വിശപ്പടക്കി താരം

വീടില്ലാത്തവരെയും കുട്ടികളെയും കേന്ദ്രീകരിച്ചായിരുന്നു ഭക്ഷണ വിതരണം

Author : സമകാലിക മലയാളം ഡെസ്ക്

കോവിഡ് പ്രതിസന്ധിയിൽ കഷ്ടപ്പെടുന്നവർക്ക് ഭക്ഷണപ്പൊതികൾ എത്തിച്ചു നൽകി ബോളിവുഡ് നടി സണ്ണി ലിയോണി. മുംബൈ നഗരത്തിലെ തെരുവുകളില്‍ താമസിക്കുന്നവര്‍ക്കാണ് താരവും ഭർത്താവ് ഡാനിയൽ വെബ്ബറും സംഘവും ചേർന്നു ഭക്ഷണം എത്തിച്ചത്. മില്യൺ ഡോളർ വേ​ഗനുമായി ചർന്നു നടത്തിയ ഉദ്യമത്തിൽ പൂർണമായി സസ്യാഹാരമാണ് വിളമ്പിയത്. 

ഇന്നലെ മാത്രം ആയിരം പേർക്കാണ് ഭക്ഷണം എത്തിച്ചത്. വീടില്ലാത്തവരെയും കുട്ടികളെയും കേന്ദ്രീകരിച്ചായിരുന്നു ഭക്ഷണ വിതരണം. ‘ഞാന്‍ ചെയ്യുന്നത് വലിയ കാര്യമായൊന്നും തോന്നുന്നില്ല. കരുണയും പിന്തുണയും പരസ്പരം നല്‍കിയാല്‍ ഈ ഘട്ടത്തെ നമുക്ക് തരണം ചെയ്യാനാവും’ എന്ന കുറിപ്പിൽ ചിത്രങ്ങളും താരം പങ്കുവെച്ചു. ദാല്‍, കിച്ചിടി, ചോറ് എന്നതിനൊപ്പം ഏതെങ്കിലും ഒരു പഴവര്‍ഗവും താരം ഭക്ഷണ പൊതികളില്‍ ഉള്‍പ്പെടുത്തിയിരുന്നു. 

ഈ വര്‍ഷം തുടക്കത്തില്‍ 10,000 ഇതരസംസ്ഥാന തൊഴിലാളികള്‍ക്ക് ഭക്ഷണം എത്തിക്കുന്നതിനായി സണ്ണി ഒരു എന്‍ജിഓയുമായി ചേർന്ന് പ്രവര്‍ത്തിച്ചിരുന്നു. നിലവില്‍ ഷീറോ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിലാണ് സണ്ണി ലിയോൺ. ചിത്രത്തിന്റെ രചനയും സംവിധാനവും ശ്രീജിത്ത് വിജയനാണ് നിര്‍വഹിക്കുന്നത്. മലയാളത്തിന് പുറമേ ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ