Kamal Haasan, Rajinikanth ഫെയ്സ്ബുക്ക്
Entertainment

46 വർഷത്തിനു ശേഷം രജനികാന്തും കമൽ ഹാസനും ഒന്നിക്കുന്നു; സംവിധാനം ലോകേഷ് കനകരാജ്?

തുടർന്നിങ്ങോട്ട് നിരവധി ചിത്രങ്ങളിൽ ഇരുവരും നായകനും വില്ലനുമായി വേഷമിട്ടു.

സമകാലിക മലയാളം ഡെസ്ക്

തമിഴ് സിനിമയുടെ നെടുംതൂണുകളാണ് രജനികാന്തും കമൽ ഹാസനും. ചെറിയ പ്രായത്തിൽ തന്നെ സിനിമയിലെത്തിയ കമൽ ഹാസൻ നായകനായി തിളങ്ങി നിന്ന സമയത്താണ് രജനികാന്ത് സിനിമയിലേക്കെത്തുന്നത്. ബാലചന്ദർ സംവിധാനം ചെയ്ത അപൂർവ ​രാ​ഗങ്ങൾ എന്ന ചിത്രത്തിൽ കമലിന്റെ വില്ലനായാണ് രജനി പ്രത്യക്ഷപ്പെട്ടത്. തുടർന്നിങ്ങോട്ട് നിരവധി ചിത്രങ്ങളിൽ ഇരുവരും നായകനും വില്ലനുമായി വേഷമിട്ടു.

ഇന്നിപ്പോൾ ഇന്ത്യൻ സിനിമയിൽ തന്നെ പകരം വയ്ക്കാനില്ലാത്ത രണ്ട് നടൻമാരായി മാറിയിരിക്കുകയാണ് രജനിയും കമലും. ഇപ്പോഴിതാ വർഷങ്ങൾക്ക് ശേഷം രജനികാന്തും കമൽ ഹാസനും വീണ്ടും ഒന്നിച്ചെത്താൻ പോകുന്നുവെന്നാണ് റിപ്പോർട്ടുകൾ. ലോകേഷ് കനകരാജ് ഒരുക്കുന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചെത്തുക. ഒരു ​ഗ്യാങ്സ്റ്റർ ആക്ഷൻ ചിത്രമായിരിക്കും ഇതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

പുറത്തുവരുന്ന റിപ്പോർട്ടുകൾ പ്രകാരം ഈ പ്രൊജക്ടിന്റെ ചർച്ചകൾ നിലവിൽ പുരോ​ഗമിക്കുകയാണ്. രാജ് കമൽ ഫിലിംസ് ഇന്റർനാഷണൽ ആയിരിക്കും ചിത്രം നിർമിക്കുകയെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. പുറത്തുവരുന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ 46 വർഷങ്ങൾക്ക് ശേഷമാണ് ഇരുവരും ഒന്നിച്ച് സ്ക്രീനിലെത്തുക. 1979 ൽ പുറത്തിറങ്ങിയ അലാവുദ്ദീനും അത്ഭുതവിളക്കും എന്ന ചിത്രത്തിലാണ് ഇരുവരും ഒടുവിൽ ഒന്നിച്ചെത്തിയത്.

അതേസമയം രജനികാന്തിനൊപ്പവും കമൽ ഹാസനൊപ്പവും സിനിമ ചെയ്തിട്ടുള്ള സംവിധായകനാണ് ലോകേഷ് കനകരാജ്. രജനികാന്തിനെ നായകനാക്കി കൂലിയും കമൽ ഹാസനെ നായകനാക്കി വിക്രം എന്ന സിനിമയുമാണ് ലോകേഷ് ഒരുക്കിയിരിക്കുന്നത്. രണ്ട് ചിത്രങ്ങളും ബോക്സോഫീസിൽ വൻ വിജയമായി മാറിയിരുന്നു. കൂലിയാണ് ലോകേഷ് കനകരാജിന്റേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം.

രജനികാന്ത് പ്രധാന കഥാപാത്രമായെത്തിയ ചിത്രത്തിൽ നാ​ഗാർജുന, ആമിർ ഖാൻ, ഉപേന്ദ്ര എന്നിവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു. മണിരത്നം സംവിധാനം ചെയ്ത ത​ഗ് ലൈഫ് ആണ് കമൽ ഹാസന്റേതായി ഒടുവിൽ തിയറ്ററുകളിലെത്തിയ ചിത്രം. കൈതി 2 ആണ് ലോകേഷിന്റേതായി സിനിമാ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രം.

Cinema News: Super Star Rajinikanth and Kamal Haasan reunite after 46 years.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Union Budget 2026 Live Updates: ആദായനികുതി സ്ലാബുകളില്‍ മാറ്റമില്ല, കേരളത്തിന് ഇത്തവണയും എയിംസ് ഇല്ല

ഷു​ഗർ കട്ടിലാണോ? എങ്കിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കണം

'ചില റോളുകൾ നിങ്ങളെ എന്നെന്നേക്കുമായി മാറ്റും; മറക്കാനാകാത്ത ഒരു അനുഭവമായിരുന്നു അത്'

ഇ ശ്രീധരന്‍റെ വേഗ റെയില്‍ പദ്ധതി ബജറ്റില്‍ ഇടംപിടിച്ചില്ല, രാജ്യത്ത് പ്രഖ്യാപിച്ചത് ഏഴ് ഹൈ സ്പീഡ് റെയില്‍ ഇടനാഴികള്‍

'അച്ഛനെ കണ്ട ഓര്‍മയില്ല, ഇനി കാണാനും താല്‍പര്യമില്ല'; ആ പേര് പോലും ഉപയോഗിക്കാനിഷ്ടമില്ലെന്ന് തബു

SCROLL FOR NEXT