ചിത്രം; ഇൻസ്റ്റ​ഗ്രാം 
Entertainment

പൃഥ്വിരാജിനെ ഞെട്ടിച്ച് സുപ്രിയ; സർപ്രൈസ് ​ഗിഫ്റ്റായി മിനി കൂപ്പർ; ചിത്രങ്ങൾ

മിനി കൂപ്പറിന്റെ പുതിയ എഡിഷനായ ജെസിഡബ്ല്യൂ ആണ് പൃഥ്വിരാജ് തന്റെ ​ഗാരേജിലേക്ക് കൊണ്ടുവന്നത്

Author : സമകാലിക മലയാളം ഡെസ്ക്

വാഹനങ്ങളോടുള്ള നടൻ പൃഥ്വിരാജിന്റെ പ്രിയം ആരാധകർക്ക് അറിയാവുന്നത്. നിരവധി ആഡംബര കാറുകളാണ് താരത്തിന്റെ ​ഗാരേജിലുള്ളത്. ഇപ്പോൾ ഇതാ മറ്റൊരു വാഹനം കൂടി സ്വന്തമാക്കിയിരിക്കുകയാണ് താരം. മിനി കൂപ്പറിന്റെ പുതിയ എഡിഷനായ ജെസിഡബ്ല്യൂ ആണ് പൃഥ്വിരാജ് തന്റെ ​ഗാരേജിലേക്ക് കൊണ്ടുവന്നത്. 

ഭാര്യ സുപ്രിയ മേനോനാണ് താരത്തിന് മിനികൂപ്പർ സമ്മാനിച്ചത്. ഏകദേശം 45.50 ലക്ഷം രൂപയാണ് വണ്ടിയുടെ എക്സ്ഷോറൂം വില.  സുപ്രിയയ്ക്കൊപ്പമെത്തിയാണ് പൃഥ്വിരാജ് തന്റെ അതിഥിയെ വീട്ടിലേക്ക് കൂട്ടാനെത്തിയത്. വീഡിയോയും ചിത്രങ്ങളും സമൂഹമാധ്യമങ്ങളിൽ വൈറലാണ്. 

മിനി കൂപ്പർ ജെസിഡബ്ല്യൂ പതിപ്പിന് സാധാരണ മിനിയിൽ നിന്ന് വ്യത്യസ്തമാക്കാൻ ടെയിൽ ഗേറ്റിൽ ജെസിഡബ്ല്യൂ ബാഡ്ജിംഗ് ലഭിക്കുന്നു. സ്പോർട്ടി ലുക്ക് നൽകുന്നതിന് പലയിടങ്ങളിൽ കാറിന് റെഡ് ഹൈലൈറ്റുകൾ ലഭിക്കുന്നു. പെർഫോമെൻസ് ഹാച്ച്ബാക്കും ഉപയോഗിക്കുന്നത് നിലവിൽ നോർമൽ മോഡലിൽ വരുന്ന അതേ 2.0 ലിറ്റർ ടർബോചാർജ്ഡ് പെട്രോൾ എഞ്ചിനാണ്, എന്നാൽ ഈ യൂണിറ്റ് ഇപ്പോൾ നോർമൽ പതിപ്പിനേക്കാൾ കൂടുതൽ പവർ ഉത്പാദിപ്പിക്കുന്നു. എഞ്ചിൻ 234 bhp കരുത്തും 320 Nm പരമാവധി torque ഉം സൃഷ്ടിക്കുന്നു. എഞ്ചിൻ എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാൻസ്മിഷനുമായി ബന്ധിപ്പിച്ചിരിക്കുന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി