വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം ഏറെ പ്രതീക്ഷയോടെ പൃഥ്വിരാജിന്റെ ആടുജീവിതം ഇന്ന് തിയറ്ററുകളില്‍ എത്തുമ്പോള്‍ വിജയാശംസകള്‍ നേര്‍ന്ന് സുപ്രിയ മേനോന്റെ വൈകാരിക കുറിപ്പ്. ആടുജീവിതത്തിനൊപ്പമുള്ള പൃഥ്വിരാജിന്റെ 16 വര്‍ഷങ്ങളെ എങ്ങനെ വിശേഷിപ്പിക്കണമെന്ന് അറിയില്ലെന്നും അദ്ദേഹം കടന്നു പോയ അതികഠിനമായ സാഹചര്യങ്ങള്‍ക്ക് താന്‍ സാക്ഷിയാണെന്നും സുപ്രിയ കുറിച്ചു.
നിരവധി സിനിമകള്‍ക്ക് വേണ്ടി അദ്ദേഹം തയ്യാറെടുക്കുന്നത് താന്‍ കണ്ടിട്ടുണ്ട് എന്നാല്‍ മരുഭൂമിയില്‍ നരകജീവിതത്തിലൂടെ കടന്നു പോയ നജീബിനെ വെള്ളിത്തിരയിലെത്തിക്കാന്‍ അദ്ദേഹം അതികഠിനമായ സാഹചര്യങ്ങളിലൂടെ കടന്നു പോയി. തന്റെ കണ്ണില്‍ എന്നും പൃഥ്വിയാണ് 'ഗോട്ട്' (ഗ്രേറ്റ് ഓഫ് ഓള്‍ ടൈം) എന്നും സുപ്രിയ പറഞ്ഞു.
ആടുജീവിതത്തിന്റെ ചിത്രീകരണത്തിനിടെ മകള്‍ അലംകൃതയ്ക്കും സുപ്രിയയ്ക്കുമൊപ്പം പൃഥ്വിരാജ് നില്‍ക്കുന്ന ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടായിരുന്നു സുപ്രിയയുടെ കുറിപ്പ്.
സുപ്രിയയുടെ കുറിപ്പ്
‘നാളെ അവസാനിക്കാൻ പോകുന്ന പതിനാറ് വർഷത്തെ യാത്രയെ നിങ്ങൾ എങ്ങനെയാണ് വിശേഷിപ്പിക്കുക? 2006 നവംബർ മുതൽ പൃഥ്വിയെ എനിക്കറിയാം. 2011 മുതൽ അദ്ദേഹത്തെ വിവാഹം കഴിച്ച് ഒപ്പമുണ്ട്. ഇതിനിടയിൽ നിരവധി സിനിമകളിലൂടെ അദ്ദേഹം യാത്രചെയ്യുന്നത് ഞാൻ കണ്ടിട്ടുണ്ട്. എന്നാൽ ഇതിനു മുമ്പൊരിക്കലും അദ്ദേഹത്തെ ഇങ്ങനെ കണ്ടിട്ടില്ല. ഭ്രാന്തമായ ഉപവാസ ദിനങ്ങളിലൂടെ കടന്നുപോകുന്ന നിങ്ങളെ ഞാൻ കണ്ടിട്ടുണ്ട്, നിങ്ങൾ നിരന്തരം വിശന്നിരിക്കുന്നതിനും നിങ്ങളുടെ ഭാരം കുറയുന്നതിനും ഞാൻ സാക്ഷിയാണ്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
നിങ്ങൾ വളരെ ക്ഷീണിതനും ബലഹീനനും ആയിരുന്നു. കോവിഡ് കാലത്ത് ലോകം മുഴുവൻ ഒരുമിച്ചിരിക്കുമ്പോൾ നമ്മൾ വേർപിരിഞ്ഞിരുന്നു. മരുഭൂമിയിലെ ക്യാംപിൽ വിലയേറിയ നിമിഷങ്ങളിൽ നമ്മൾ നെറ്റ് കോളിലൂടെ സംസാരിച്ചു. ഈ ഒരു സിനിമ കാരണം മറ്റ് ഭാഷകളിൽ ലഭിക്കേണ്ടിയിരുന്ന നിരവധി അവസരങ്ങൾ നിങ്ങൾ ഉപേക്ഷിച്ചു. ഈ സിനിമയിൽ മാത്രം നിങ്ങൾ ശ്രദ്ധ കേന്ദ്രീകരിച്ചു. ബുദ്ധിമുട്ടുകൾക്കിടയിലും നിങ്ങൾ കലയിൽ മാത്രം ശ്രദ്ധിച്ചു. കലയ്ക്കും നിങ്ങൾക്കായി നിലകൊള്ളുന്ന എല്ലാത്തിനും വേണ്ടി നിങ്ങൾ തിരഞ്ഞെടുത്ത യാത്രയാണിത്.
മനസ്സും ശരീരവും ആത്മാവും ഒരുപോലെ സമർപ്പിച്ച് ഒരു മനുഷ്യന്റെ ജീവിതയാത്ര ആത്മാവ് ഉൾക്കൊണ്ട് സ്‌ക്രീനിലെത്തിക്കാൻ ബ്ലെസ്സി എന്ന മനുഷ്യനോടും മറ്റുള്ളവരോടും ഒപ്പം നിങ്ങൾ നിലകൊണ്ടു. നാളെ (മാർച്ച് 28) നിങ്ങളുടെ എല്ലാ പരിശ്രമങ്ങളും ഫലപ്രാപ്തിയിലെത്തുമ്പോൾ എനിക്ക് ഒന്നേ പറയാനുള്ളൂ, നിങ്ങൾ കാണിച്ച ആത്മസമർപ്പണം സമാനതകളില്ലാത്തതാണ്. ഈ മനോഹരമായ കലാസൃഷ്ടിക്ക് എന്റെയും നിങ്ങളെ സ്നേഹിച്ച് ഒപ്പം നിൽക്കുന്ന എല്ലാവരുടെയും സ്നേഹവും ആശംസയും നേരുന്നു. നിങ്ങൾ എന്നും എപ്പോഴും എന്റെ കണ്ണിൽ ഗോട്ട് (G.O.A.T) ആണ്.’
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates