ഫെയ്‌സ്ബുക്ക് ചിത്രം 
Entertainment

'ലേഡീസ് ഹോസ്റ്റലിനടുത്ത് പതിനയ്യായിരത്തിനു വീട്, വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ' ; 'നടനെ' പരിചയപ്പെടുത്തി സുരഭി ലക്ഷ്മി

'ലേഡീസ് ഹോസ്റ്റലിനടുത്ത് പതിനയ്യായിരത്തിനു വീട്, വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ' ; 'നടനെ' പരിചയപ്പെടുത്തി സുരഭി ലക്ഷ്മി

Author : സമകാലിക മലയാളം ഡെസ്ക്

തിവായി ഡീസലടിക്കാന്‍ പോകുന്ന പമ്പിലെ ജീവനക്കാരനെ പരിചയപ്പെടുത്തി നടി സുരഭി ലക്ഷ്മി ഷെയര്‍ ചെയ്ത വിഡിയോ ഏറ്റെടുത്ത് ആരാധകര്‍. ആള് പഴയൊരു സിനിമാതാരമാണ് എന്നതാണ് വിഡിയോയിലെ കൗതുകം.

ഡീസലിന് എത്രയാണ് എന്നു ചോദിച്ചുകൊണ്ടാണ് സുരഭിയുടെ വിഡിയോ തുടങ്ങുന്നത്. ഇത് പഴയ വിലയ്ക്ക് തരുമോ എന്ന താരത്തിന്റെ ചോദ്യത്തോടെ മുഖത്തെ മാസ്‌ക് മാറ്റിയ 'നടന്‍' വിശേഷങ്ങളുടെ കെട്ടഴിക്കുന്നു. താന്‍ ഒരു ജൂനിയര്‍ ആര്‍ട്ടിസ്റ്റായിരുന്നു എന്ന് പറഞ്ഞാണ് സ്വയം പരിചയപ്പെടുത്തുന്നത്. 

കാലാപാനി, ഏകലവ്യന്‍, ഗോഡ്ഫാദര്‍ തുടങ്ങിയ സിനിമകളില്‍ ഇദ്ദേഹം ചെറിയ വേഷങ്ങള്‍ ചെയ്തിട്ടുണ്ട്. പിന്നീട് 12 കൊല്ലം ഗള്‍ഫില്‍ പോയി. തിരിച്ച് വന്നപ്പോള്‍ സിനിമയും സിനിമക്കാരും മാറി. ഒരു സിനിമ പിന്നീട് പിടിച്ചു. പക്ഷേ അത് പൊട്ടിപ്പോയി. എന്തെങ്കിലും ചെറിയ വേഷമുണ്ടെങ്കില്‍ പറയണമെന്നും ആള്‍ പറയുന്നുണ്ട്. 

''വാടകയ്‌ക്കോ ഷൂട്ടിങ്ങിനോ വീടെന്തെങ്കിലും വേണമെങ്കിലും പറയണം.  15,000 രൂപയാണ് വീടിന് വാടക. '' 'ലേഡീസ് ഹോസ്റ്റലിനടുത്ത് പതിനയ്യായിരത്തിനു വീട്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യൂ' എന്ന തലക്കെട്ടോടെയാണ് സുരഭി വിഡിയോ പങ്കുവച്ചത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം