ചിത്രം; ഫേയ്സ്ബുക്ക് 
Entertainment

'അയൽപക്കത്തെ കല്യാണത്തലേന്ന് എന്റെ വക നൃത്തം';  കിതച്ചെത്തും കാറ്റിന് ചുവടുവയ്ക്കുന്ന കുട്ടി സുരഭി; വിഡിയോ

അയൽപ്പക്കത്തെ വിവാഹവീട്ടിൽ കല്യാണത്തലേന്ന് ഡാൻസ് ചെയ്യുന്നതിന്റെ വിഡിയോ ആണ് താരം പോസ്റ്റ് ചെയ്തത്

Author : സമകാലിക മലയാളം ഡെസ്ക്

മികച്ച അഭിനയത്തിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയ നടിയാണ് സുരഭി ലക്ഷ്മി. സോഷ്യൽ മീഡിയയിൽ ആക്റ്റീവായ താരം സിനിമയിലേയും ജീവിതത്തിലേയും വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ തന്റെ കുട്ടിക്കാലത്തെ രസകരമായ ഒരു ഓർമ ആരാധകർക്കായി പങ്കുവച്ചിരിക്കുകയാണ് താരം. 

അയൽപ്പക്കത്തെ വിവാഹവീട്ടിൽ കല്യാണത്തലേന്ന് ഡാൻസ് ചെയ്യുന്നതിന്റെ വിഡിയോ ആണ് താരം പോസ്റ്റ് ചെയ്തത്. മഞ്ഞ ഫ്രോക്ക് ധരിച്ച് ‘ഹിറ്റ്ലർ’ എന്ന മമ്മൂട്ടി ചിത്രത്തിലെ ‘കിതച്ചെത്തും കാറ്റേ’ എന്ന പാട്ടിന് ചുവടുവയ്ക്കുകയാണ് കുട്ടി സുരഭി. അയൽപക്കത്തെ കല്യാണത്തലേന്ന് എന്റെ വക ഒരു നൃത്തം..... നൊസ്റ്റാൾജിയോ നൊസ്റ്റാൾജിയ- എന്ന അടിക്കുറിപ്പിലാണ് വിഡിയോ പങ്കുവച്ചത്. 1997 ഏപ്രിൽ ആറാം തിയതിയാണ് വിഡിയോ എടുത്തതെന്നും താരം വ്യക്തമാക്കുന്നുണ്ട്. 

എന്തായാലും കുട്ടി സുരഭിയുടെ നൃത്തം ആരാധകരുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ്. നിരവധി പേരാണ് താരത്തെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തിയിരിക്കുന്നത്. കള്ളൻ ഡിസൂസ, ആറാട്ട് എന്നിവയാണ് സുരഭിയുടേതായി ഏറ്റവും ഒടുവിൽ പുറത്തെത്തിയ ചിത്രങ്ങൾ. അനൂപ് മേനോൻ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന പദ്മയാണ് റിലീസിന് ഒരുങ്ങുന്നത്. ചിത്രത്തിൽ നായികയായാണ് താരം എത്തുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

വാര്‍ത്തകള്‍ വിഷമിപ്പിക്കുന്നത്, 20 വയസ് മുതല്‍ നികുതി അടയ്ക്കുന്നു; ഇന്‍കം ടാക്‌സ് പരിശോധനയെക്കുറിച്ച് രാകുല്‍ പ്രീത്

2 ക്യാപ്റ്റന്‍മാര്‍, 2 കോച്ചിങ് സംഘം! ആഭ്യന്തര ക്രിക്കറ്റില്‍ ഇതാദ്യം

കുന്നുംമലയും എളുപ്പം കയറും; ആംപിയറിന്റെ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍, വില 1.3 ലക്ഷം രൂപ

ഹോണ്ടയുടെ ആദ്യ ഡ്യുവല്‍ സ്‌പോര്‍ട്ട് മോട്ടോര്‍സൈക്കിള്‍; എക്‌സ്ആര്‍300എല്‍ വിപണിയില്‍, വില 1.83 ലക്ഷം രൂപ