മാമുക്കോയയും സുരഭിയും/ ഇൻസ്റ്റ​ഗ്രാം 
Entertainment

'പ്രിയാ, ഇതിനെല്ലാം കാരണംആ കുത്തിയിരിക്കുന്ന പഹച്ചിയാണ്'; മാമുക്കോയയ്ക്കൊപ്പമുള്ള ഓർമകളുമായി സുരഭി

എംടിയുടെ ഓളവും തീരവും എന്ന കഥയെ ആസ്പദമാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഡബ്ബിങ് സമയത്ത് മാമുക്കോയയുമായുള്ള ഓർമകളാണ് സുരഭി പങ്കുവച്ചത്

സമകാലിക മലയാളം ഡെസ്ക്

പ്രിയനടൻ മാമുക്കോയയുടെ വിയോ​ഗം മലയാള സിനിമ ലോകത്തെ ഒന്നടങ്കം വേദനയിലാഴ്ത്തുകയാണ്. പ്രിയതാരത്തെക്കുറിച്ചുള്ള ഓർമകൾ പങ്കുവച്ച് നിരവധി താരങ്ങളാണ് രം​ഗത്തെത്തിയത്. ഇപ്പോൾ നടി സുരഭി ലക്ഷ്മി പങ്കുവച്ച കുറിപ്പാണ് ശ്രദ്ധനേടുന്നത്. എംടിയുടെ ഓളവും തീരവും എന്ന കഥയെ ആസ്പദമാക്കി പ്രിയദർശൻ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഡബ്ബിങ് സമയത്ത് മാമുക്കോയയുമായുള്ള ഓർമകളാണ് സുരഭി പങ്കുവച്ചത്. 

സുരഭിക്കൊപ്പമിരുന്നു റീൽ വിഡിയോ ചെയ്യുന്ന മാമുക്കോയയെയാണ് നമ്മൾ കാണുന്നത്. താരത്തിന്റെ പ്രശസ്തമായ സിനിമാ ഡയലോഗാണ് സുരഭി റീൽ ചെയ്യാനായി തിരഞ്ഞെടുത്തത്. എന്നാൽ താനിക്കൊപ്പമുള്ള വർത്തമാനം മാമുക്കോയയുടെ ശബ്ദം അടയാൻ കാരണമായി എന്നാണ് സുരഭി കുറിക്കുന്നത്. ‌‌

സുരഭിയുടെ കുറിപ്പ്

“മാണ്ട“ ആ സീനിലെ ടൈമിങ്ങും നിഷ്കളങ്കതയും വാവിട്ടത് അബദ്ധമായി എന്നറിഞ്ഞപ്പോൾ ഉള്ള റിയാക്ഷനും, അങ്ങനെ എന്തെല്ലാം കഥകൾ, എംടി സാറിന്റെ ഓളവും തീരവും എന്ന കഥ വീണ്ടും പ്രിയദർശൻ സാർ സംവിധാനം ചെയ്തപ്പോൾ, ഞങ്ങൾക്ക് രണ്ടുപേർക്കും മനോഹരമായ രണ്ട് കഥാപാത്രങ്ങൾ ചെയ്യാനുള്ള അവസരം കിട്ടി, അതിന്റെ ഡബ്ബിങ് സമയത്ത് ഒരുപാട് നേരം ഞങ്ങൾക്ക് തമാശകൾ പറയാനും, നമ്മൾ പറയുന്നതിന് മുഴുവൻ പൊട്ടിച്ചിരിപ്പിക്കുന്ന രീതിയിൽ കൗണ്ടറുകൾ പറയുകയും , അവസാനം ഡബ്ബ് ചെയ്യാൻ കയറിയപ്പോൾ ശബ്ദം അടഞ്ഞു, "പ്രിയാ ഇതിനെല്ലാം കാരണം അതാ ആ കുത്തിരിക്കുന്ന പഹച്ചിയാണ്, ഞാൻ ഡബ്ബ് ചെയ്യുന്ന ദിവസം ഓളെ എന്തിനാ വിളിച്ചത്, രണ്ടു കോഴിക്കോട്ടുകാര് കൂടിയാ വർത്താനം നിർത്തൂല ഞാൻ നിർത്തുമ്പോ ഓള് തൊടങ്ങും, ന്റെ ഡബ്ബിങ്ങിന്റെ ട്രിക്ക് ഒക്കെ ഓള് പഠിച്ചാളല്ലോ പടച്ചോനെ " കോഴിക്കോട്ൻ ഭാഷയിൽ എന്നെ കാണിച്ച് പ്രിയദർശൻ സാറിനോട് പറഞ്ഞു കളിയാക്കി ,
ഏതായാലും ഇക്കാ നമ്മളെ രണ്ടാളെയും ശബ്ദം അടഞ്ഞു എന്നാൽ പിന്നെ ചായ വരുന്നവരെ ഒരു റീലെടുത്താലോ . അവിടെയിരുന്ന് ഞങ്ങൾ വോയിസ് റെസ്റ്റ് എടുത്ത നിമിഷങ്ങൾ..,.. കോഴിക്കോടിന്റെ, ഹാസ്യ സുൽത്താന് സ്നേഹത്തോടെ വിട 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'തട്ടിപ്പല്ല, യാഥാര്‍ഥ്യം'; ഇത് പുതിയ കേരളത്തിന്റെ ഉദയമെന്ന് മുഖ്യമന്ത്രി

വീണ്ടും സെഞ്ച്വറിയടിച്ച് കരുൺ നായർ; കേരളത്തിനെതിരെ മികച്ച തുടക്കമിട്ട് കർണാടക

'ഒന്നുകില്‍ ആണാകണം, അല്ലെങ്കില്‍ പെണ്ണാകണം; രണ്ടുകെട്ട മുഖ്യമന്ത്രി പിണറായി നാടിന്നപമാനം'

ബീ-കീപ്പിങ് കോഴ്സിലേക്ക് അപേക്ഷിക്കാം

കാലിക്കറ്റ് സർവകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ നിരവധി ഒഴിവുകൾ

SCROLL FOR NEXT