റോയ് ട്രെയിലറിൽ നിന്ന്/ വിഡിയോ സ്ക്രീൻഷോട്ട് 
Entertainment

സുരാജ് വെഞ്ഞാറമൂടിന്റെ റോയ് എത്തുന്നു, ഡിസംബർ ഒൻപതിന് സോണി ലിവിൽ

സുനില്‍ ഇബ്രാഹിം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷൈന്‍ ടോം ചാക്കോ, സിജാ റോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ഒരൊറ്റ ​ഗാനത്തിലൂടെ ആരാധകരുടെ ഇടംനേടിയ ചിത്രമാണ് സുരാജ് വെഞ്ഞാറമൂടിന്റെ റോയ് എന്ന ചിത്രം. ​ഗാനത്തിലെ പ്രണയനായകനായുള്ള സുരാജിന്റെ പ്രകടനം ഏറെ കയ്യടി നേടിയിരുന്നു. ചിത്രത്തിന്റെ റിലീസ് നീണ്ടുപോയത് ആരാധകരെ നിരാശരാക്കിയിരുന്നു. ഇപ്പോൾ കാത്തിരിപ്പ് അവസാനിപ്പിച്ച് ചിത്രം റിലീസിന് എത്തുകയാണ്. സോണി ലിവിലൂടെ ഡിസംബർ ഒൻപതിനാണ് ചിത്രം റിലീസ് ചെയ്യുക. 

സുനില്‍ ഇബ്രാഹിം സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഷൈന്‍ ടോം ചാക്കോ, സിജാ റോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രീകരണം പൂർത്തിയായി ഏകദേശം രണ്ട് വർഷങ്ങൾക്കു ശേഷമാണ് റോയ് റിലീസിനെത്തുന്നത്. ക്ഷമയോടെ കാത്തിരുന്നവരോട് നിറയെ സ്നേഹം  റോയ് ഉടനെത്തുന്നു. ഒപ്പമുണ്ടാവണം...!- എന്നാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ച് സുനിൽ ഇബ്രാഹിം കുറിച്ചത്. 

സിനിമയുടെ കഥയും തിരക്കഥയും സംഭാഷണം നിർവഹിച്ചിരിക്കുന്നതും സുനിലാണ്. ജയേഷ് മോഹന്‍ ഛായാഗ്രഹണം. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് മുന്ന പി. എം. സംഗീതം പകരുന്നു. പശ്ചാത്തല സംഗീതം ഗോപി സുന്ദര്‍. റോണി ഡേവിഡ്, ജിന്‍സ് ഭാസ്ക്കര്‍, വി.കെ. ശ്രീരാമൻ, വിജീഷ് വിജയന്‍, റിയ സെെറ, ഗ്രേസി ജോൺ, ബോബന്‍ സാമുവല്‍, അഞ്ജു ജോസഫ് തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്. നെട്ടൂരാന്‍ ഫിലിംസ്, വിശ്വദീപ്തി ഫിലിംസ് എന്നിവയുടെ ബാനറില്‍ സജീഷ് മഞ്ചേരി, സനൂബ് കെ. യൂസഫ് എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിർമിക്കുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോഭം, സുപ്രീംകോടതിയിലേക്ക് പ്രതിപക്ഷ മാര്‍ച്ച്; കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ച് ചീഫ് ജസ്റ്റിസ്

വയനാട്ടില്‍ ട്രാവലര്‍ തലകീഴായി മറിഞ്ഞ് രണ്ട് വിദ്യാര്‍ത്ഥികള്‍ മരിച്ചു; അപകടത്തില്‍പ്പെട്ടത് വിനോദയാത്രാ സംഘം

Weekly horoscope (October 11- October 17, 2026): ജോലി, പ്രണയം, സാമ്പത്തികം ഈ ആഴ്ച നിങ്ങള്‍ക്കെങ്ങനെ

ഇരട്ട ചക്രവാതച്ചുഴി; ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത

Today's Rashi Phalam October 12| പുതിയ വരുമാന മാർ​ഗം കണ്ടെത്തും, സ്വർണം വാങ്ങാൻ അവസരം