'ബംഗാളികള്‍ക്ക് മീന്‍ കറിവച്ചുകൊടുക്കാനാണോ?'; വിദ്വേഷ പരാമര്‍ശത്തില്‍ പരേഷ് റാവലിനെതിരെ കേസ്, അവസാനം ക്ഷമാപണം

പശ്ചിമ ബംഗാള്‍ സിപിഎം സെക്രട്ടറിയുടെ പരാതിയില്‍ നടനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു
പരേഷ് റാവൽ/ ഫയൽ ചിത്രം
പരേഷ് റാവൽ/ ഫയൽ ചിത്രം

ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചരണത്തിന് ഇടയില്‍ നടന്‍ പരേഷ് റാവല്‍ നടത്തിയ വര്‍ഗ്ഗീയ പരാമര്‍ശം വലിയ വിമര്‍ശനങ്ങള്‍ക്കാണ് വഴിവച്ചത്. ഗ്യാസിന്റെ വില കൂടിയാലും ബംഗാളികള്‍ക്ക് മീന്‍ കറിവച്ചുകൊടുക്കേണ്ടി വന്നാല്‍ എന്താകും എന്നായിരുന്നു പ്രതികരണം. ഇത് വന്‍ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചത്. പശ്ചിമ ബംഗാള്‍ സിപിഎം സെക്രട്ടറിയുടെ പരാതിയില്‍ നടനെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. 

തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇടയിലാണ് വിവാദപരാമര്‍ശം നടത്തിയത്. ഗ്യാസ് സിലണ്ടറിന് ചെലവ് കൂടുതലാണ്. പക്ഷേ അതിന്റെ വില കുറയും. ആളുകള്‍ക്ക് ജോലിയും ലഭിക്കും. പക്ഷേ നിങ്ങള്‍ക്കു ചുറ്റും റൊഹിഗ്വകളും ബംഗ്ലാദേശികളും താമസിക്കാന്‍ തുടങ്ങിയാല്‍ എന്തുചെയ്യും? ഡല്‍ഹിയിലൊക്കെ. ഗ്യാസ് സിലിണ്ടര്‍ കൊണ്ട് നിങ്ങളെന്തു ചെയ്യും? ബംഗാളികള്‍ക്ക് മീന്‍ കറിവച്ചുകൊടുക്കുമോ? പരേഷ് പറഞ്ഞു. 

ഇത് വന്‍ വിമര്‍ശനങ്ങള്‍ക്കാണ് വഴിവച്ചത്. നിരവധി പേര്‍ താരത്തെ വിമര്‍ശിച്ചുകൊണ്ട് രംഗത്തെത്തി. ബംഗാളികളെ അപമാനിക്കുന്നതാണ് പരേഷിന്റെ പരാമര്‍ശം എന്ന തരത്തില്‍ വിമര്‍ശനം ഉയര്‍ന്നു അതിനു പിന്നാലെയാണ് ക്ഷമാപണവുമായി രംഗത്തെത്തിയത്. ബംഗാളി എന്നതുകൊണ്ട് താന്‍ അര്‍ത്ഥമാക്കിയത് അനധികൃതമായി കുടിയേറിയ ബംഗ്ലാദേശികളേയും റൊഹിഗ്യകളേയുമാണ് എന്നാണ് പരേഷ് പറഞ്ഞത്. പക്ഷേ തന്റെ പരാമര്‍ശം നിങ്ങളെ വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും താരം കുറിച്ചു.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com