എക്സ്ട്രാ ഡീസന്റ് 
Entertainment

സൈക്കോ കഥാപാത്രമായി സുരാജ്; എക്സ്ട്രാ ഡീസന്റ് ട്രെയ്‌ലർ

ഇപ്പോഴിതാ വ്യത്യസ്തമായ മറ്റൊരു വേഷത്തിലൂടെ പ്രേക്ഷകരെ വീണ്ടും ഞെട്ടിക്കാന്‍ ഒരുങ്ങുകയാണ് അദ്ദേഹം.

Author : സമകാലിക മലയാളം ഡെസ്ക്

വ്യത്യ‌സ്തമാർന്ന വേഷങ്ങളിലൂടെ മലയാള സിനിമാ പ്രേക്ഷകരുടെ ഹൃദയം കവർന്ന നടനാണ് സുരാജ് വെഞ്ഞാറമൂട്. ഏറ്റവുമൊടുവിൽ മുറയെന്ന ചിത്രത്തിലെ അനി എന്ന സുരാജിന്റെ കഥാപാത്രവും ഏറെ ശ്രദ്ധ നേടി. ഇപ്പോഴിതാ വ്യത്യസ്തമായ മറ്റൊരു വേഷത്തിലൂടെ പ്രേക്ഷകരെ വീണ്ടും ഞെട്ടിക്കാന്‍ ഒരുങ്ങുകയാണ് അദ്ദേഹം.

ആമിര്‍ പള്ളിക്കല്‍ സംവിധാനം ചെയ്യുന്ന ഇഡി (എക്സ്ട്രാ ഡീസന്‍റ്) എന്ന ചിത്രത്തിലൂടെയാണ് ലുക്കിലും മാറ്റം വരുത്തി സുരാജ് എത്തുന്നത്. ചിത്രത്തിന്‍റെ ട്രെയ്‍ലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവർത്തകരിപ്പോൾ. ഡാർക്ക് ഹ്യൂമർ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തില്‍ ഇതുവരെ കാണാത്ത ലുക്കിലുള്ള സുരാജ് വെഞ്ഞാറമൂടിനെയാണ്‌ പ്രേക്ഷകർക്ക്‌ കാണാനാവുക. ഒരു സൈക്കോ കഥാപാത്രമായാണ് ചിത്രത്തിൽ സുരാജ് എത്തുന്നതെന്നാണ് ട്രെയ്‌ലർ നൽകുന്ന സൂചന.

ഗ്രേസ്‌ ആന്റണി, ശ്യാം മോഹൻ എന്നിവരും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. വിനയപ്രസാദ്‌, റാഫി, സുധീർ കരമന, ദിൽന പ്രശാന്ത് അലക്‌സാണ്ടർ, ഷാജു ശ്രീധർ, സജിൻ ചെറുകയിൽ, വിനീത് തട്ടിൽ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആഷിഫ് കക്കോടിയാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.

ലിസ്റ്റിൻ സ്റ്റീഫന്റെ മാജിക് ഫ്രെയിംസും സുരാജ് വെഞ്ഞാറമ്മൂടിന്റെ വിലാസിനി സിനിമാസും ചേർന്ന് നിർമ്മിക്കുന്ന ഇഡി ഈ മാസം 20 ന് തിയറ്ററുകളിലെത്തും. നിർമ്മാണ രംഗത്തേക്ക് സുരാജ് വെഞ്ഞാറമൂട് ചുവട് വെക്കുന്ന ചിത്രം കൂടിയാണ് ഇഡി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT