മോദി സുരേഷ് ​ഗോപിക്കും കുടുംബത്തിനുമൊപ്പം/ ചിത്രം: പിടിഐ 
Entertainment

'എന്നെയും കുടുംബത്തേയും തകര്‍ക്കരുത്, മകള്‍ അണിഞ്ഞ സ്വര്‍ണം ഞങ്ങള്‍ നല്‍കിയ സമ്മാനം': വ്യാജവാര്‍ത്തകള്‍ക്കെതിരെ സുരേഷ് ഗോപി

ഭാഗ്യ വിവാഹത്തിന് അണിഞ്ഞ സ്വര്‍ണാഭരണങ്ങളുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണങ്ങള്‍ക്ക് പിന്നാലെയാണ് സുരേഷ് ഗോപി വിശദീകരണവുമായി രംഗത്തെത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

മകളുടെ വിവാഹവുമായി ബന്ധപ്പെട്ട വ്യാജ വാര്‍ത്തകള്‍ക്കെതിരെ നടനും രാഷ്ട്രീയ നേതാവുമായ സുരേഷ് ഗോപി. ഭാഗ്യ വിവാഹത്തിന് അണിഞ്ഞ സ്വര്‍ണാഭരണങ്ങളുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങളിലെ പ്രചാരണങ്ങള്‍ക്ക് പിന്നാലെയാണ് സുരേഷ് ഗോപി വിശദീകരണവുമായി രംഗത്തെത്തിയത്. ഭാഗ്യ അണിഞ്ഞ സ്വര്‍ണങ്ങളെല്ലാം തങ്ങളുടെ സമ്മാനമായിരുന്നു എന്നാണ് താരം കുറിച്ചത്. മുഴുവന്‍ സ്വര്‍ണത്തിനും ബില്ലുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. 

സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്ന അടിസ്ഥാനരഹിതമായ ദുരുദ്ദേശ്യപരമായ വിവരങ്ങളുടെ വെളിച്ചത്തില്‍, ഭാഗ്യ ധരിച്ചിരുന്ന ആഭരണങ്ങളെല്ലാം- അവളുടെ മാതാപിതാക്കളുടെയും മുത്തശ്ശിമാരുടെയും സമ്മാനങ്ങളാണെന്ന് ഞാന്‍ വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. ജിഎസ്ടിയും മറ്റെല്ലാ നികുതികളും അടച്ചിട്ടുള്ള സ്വര്‍ണത്തിന് കൃത്യമായ ബില്ലുമുണ്ട്. ഡിസൈനര്‍മാര്‍ ചെന്നൈ, ഹൈദരാബാദ് എന്നിവിടങ്ങളില്‍ നിന്നുള്ളവരായിരുന്നു, ഒരു സ്വര്‍ണം ഭീമയില്‍ നിന്നും എടുത്തതാണ്. ദയവായി ഇത് നിങ്ങള്‍ അവസാനിപ്പിക്കണം, വൈകാരികമായി എന്നെയോ എന്റെ കുടുംബത്തെയോ തകര്‍ക്കരുത്. ഈ എളിയ ആത്മാവ് ഈ ഉത്തരവാദിത്തങ്ങള്‍ നിറവേറ്റാനും പരിപാലിക്കാനും പ്രാപ്തനാണ്.- സുരേഷ് ഗോപി കുറിച്ചു. 

17ന് ​ഗുരുവായൂരിൽ വച്ചാണ് ഭാ​ഗ്യയും ശ്രേയസും വിവാഹിതരായത്. പ്രധാനമന്ത്രി നരേന്ദ്രമോദി വിവാഹത്തിൽ പങ്കെടുത്തിരുന്നു. കൂടാതെ മമ്മൂട്ടിയും മോഹൻലാലും ഉൾപ്പടെ വൻ താരനിരയും വിവാഹത്തിനെത്തി. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Delhi Protest: അഭിജീത് ദീപ്‌കെയും നേഹ ബോറയും കസ്റ്റഡിയില്‍

നാടകീയ രംഗങ്ങൾക്കൊടുവിൽ സിജെപി നേതാവ് അഭിജിത് ദിപ്കെ പൊലീസ് കസ്റ്റഡിയിൽ

'മദ്യപാനം എന്റെ ക്രിക്കറ്റിനെ നശിപ്പിക്കും എന്ന് ബോധ്യപ്പെട്ടു'

'ഉമ്മന്‍ചാണ്ടിക്ക് നീതിനിഷേധം ഉണ്ടായി; മാത്യുവിന്റെ വിമര്‍ശനം കൂടി ഉള്‍ക്കൊള്ളാന്‍ പാര്‍ട്ടി തയാറാവണം'

വനിതാ പൊലീസ് ഉദ്യോഗസ്ഥയുടെ വീട്ടിൽ നിന്ന് ബൈക്ക് മോഷ്ടിച്ച സംഭവം; പ്രധാന പ്രതി പിടിയിൽ